പുരകത്തിക്കുന്നവരുണ്ട്. കത്തുന്ന പുരയിലെ തീയണയ്ക്കാനും കത്തിക്കുന്നവരെ ആട്ടിയകറ്റാനും നോക്കുന്നവരുമുണ്ട്. അപ്പോള്‍ പക്ഷേ, ‘നിഷ്പക്ഷബുദ്ധിജീവിക’ളെന്തു ചെയ്യും? പരിസരത്തൊക്കെയില്ലേല്‍ മോശം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ? ആഹ്, പറമ്പില്‍ വാഴയുണ്ടല്ലോ, വെട്ടുക തന്നെ! തന്നെയുമല്ല, ബൌദ്ധികത (കപടബൌദ്ധികതയായാലും മതി, പെട്ടെന്നാരും തിരിച്ചറിയില്ല) കൊണ്ട് നിര്‍മ്മിച്ച്, സാഹിത്യജ്ഞാനം കൊണ്ട് പിടിയിട്ട വെട്ടുകത്തിയാണെങ്കിലും വാഴ വീഴുമെന്നു തെളിയിക്കുകയുമാകാമല്ലോ!