tag:blogger.com,1999:blog-36344660.post2892394419307037102..comments2023-06-15T10:45:18.942-05:00Comments on പരാജിതന്: വായനാലിസ്റ്റും തൊമ്മിമാരുംപരാജിതന്http://www.blogger.com/profile/08024319909299296089noreply@blogger.comBlogger51125tag:blogger.com,1999:blog-36344660.post-39247819615120354582008-04-12T10:31:00.000-05:002008-04-12T10:31:00.000-05:00വായനാ ലിസ്റ്റ് അല്ല.ഒരു വാര്‍ത്താ ലിസ്റ്റ്വായനാ ലിസ്റ്റ് അല്ല.ഒരു വാര്‍ത്താ ലിസ്റ്റ്സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-36344660.post-57970471265468589412007-11-15T14:36:00.000-06:002007-11-15T14:36:00.000-06:00ഹരി, ഇവിടെയാ പ്രശ്നം,താങ്കള്‍ പറയുന്ന മറുപടി കേള്...ഹരി, ഇവിടെയാ പ്രശ്നം,
താങ്കള്‍ പറയുന്ന മറുപടി കേള്‍ക്കില്ല എന്നു ഞാന്‍ പറഞ്ഞില്ലാലോ അല്ലേ, ഇക്കാര്യത്തില്‍ ഇനി എനിക്കൊന്നും പറയാനില്ലന്നല്ലേ പറഞ്ഞോളു:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-65201588616367042722007-11-15T14:28:00.000-06:002007-11-15T14:28:00.000-06:00തിരുത്ത്: മുകളിലെ കമന്റില്‍“വിമല്‍ എന്ന പേരില്‍ ആക...തിരുത്ത്: മുകളിലെ കമന്റില്‍
“വിമല്‍ എന്ന പേരില്‍ ആക്ടീവ് അല്ലാത്ത ഒരു ബ്ലോഗര്‍ വന്നു എന്തെങ്കിലും എഴുതി ചോദിച്ചാല്‍ താങ്കള്‍ മറുപടി കൊടുക്കുമോ?“ എന്ന ചോദ്യത്തില്‍ ‘ആക്ടീവ് അല്ലാത്ത ഒരു ബ്ലോഗര്‍‘ എന്നതിനു പകരം ‘ആക്ടീവ് ബ്ലോഗര്‍ അല്ലാത്ത ഒരാള്‍’ എന്നു തിരുത്തി വായിക്കാനപേക്ഷ.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-66845908822690933952007-11-15T14:21:00.000-06:002007-11-15T14:21:00.000-06:00സാജാ,കാര്യമാത്രപ്രസക്തമായി എഴുതുന്നതു തന്നെയാ നല്ല...സാജാ,
കാര്യമാത്രപ്രസക്തമായി എഴുതുന്നതു തന്നെയാ നല്ലത്. ഒരു സംശയവുമില്ല.
1. എന്റെ ചോദ്യം ഇതാണ്: വിമല്‍ എന്ന പേരില്‍ ആക്ടീവ് അല്ലാത്ത ഒരു ബ്ലോഗര്‍ വന്നു എന്തെങ്കിലും എഴുതി ചോദിച്ചാല്‍ താങ്കള്‍ മറുപടി കൊടുക്കുമോ? ആ പേരില്‍ ഇവിടെ കമന്റിയത് ആരാണെന്നത് താങ്കള്‍ക്കറിയുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അതാരാണെന്ന് എനിക്കറിയില്ല, അറിയാനൊട്ടു താല്പര്യവുമില്ല. ആക്ടീവ് ബ്ലോഗര്‍മാരല്ലാത്ത, വരമൊഴിയും കീമാനുമൊന്നും തങ്ങളുടെ പിസിയിലോ ലാപ്ടോപ്പിലോ ഇന്‍സ്റ്റാള്‍ പോലും ചെയ്തിട്ടില്ലാത്ത കുറച്ചു ബ്ലോഗ് വായനക്കാരെയെങ്കിലും എനിക്കറിയാം. (നമ്മുടെ രണ്ടുപേരുടെയും നാടായ കൊല്ലത്തു തന്നെയുണ്ട് അങ്ങനെ ചിലര്‍.)

2. ഒരു പോസ്റ്റില്‍ അതെഴുതിയ ആളിനോട് ആശംസ നേരുന്നതിനു പിന്നില്‍ പല തരം താല്പര്യങ്ങളുണ്ട്. പുതിയൊരു ബ്ലോഗറിനെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്യുന്നതാകാം. അവനവന്റെ സാന്നിദ്ധ്യത്തെ പോസ്റ്റിട്ടയാളിനെയും അതു വായിക്കുന്നവരെയും അറിയിക്കാന്‍ ചെയ്യുന്നതാകാം (കഴമ്പുള്ളതൊന്നും എഴുതാനോ പോസ്റ്റ് ചെയ്യാനോ പറ്റാത്ത പലരും സ്വന്തം പേര് നാലാളറിയാനായി ഉപയോഗിക്കുന്ന തന്ത്രം. ഇപ്പോഴത്തെ നിരവധി 'ആക്ടീവ് ബ്ലോഗര്‍മാര്‍' അങ്ങനെ മാത്രം ഉണ്ടായതാണ്.). തന്റെ പോസ്റ്റില്‍ കമന്റിയതിനുള്ള നാമമാത്രമായ ഒരു പ്രത്യുപകാരമെന്ന നിലയ്ക്കാകാം. ഈ ലിസ്റ്റ് ഇനിയും നീളും. മൂന്നാമത്തെ കാറ്റഗറിയ്ക്കാണ് ഇവിടെ പ്രസക്തി. അതായത്, സ്വന്തം പോസ്റ്റില്‍ കമന്റിയവനോടുള്ള വിധേയത്വം പ്രകടിപ്പിക്കലിന്. ഞാന്‍ പറഞ്ഞത് അത്തരക്കാര്‍ എഴുതാന്‍ സാധ്യതയുള്ള രണ്ടുതരം കമന്റുകളെക്കുറിച്ചാണ്. വെറുതെ പ്ലെയിനായി "ആശംസകള്‍" എന്നെഴുതും ചിലര്‍. ഇത്തിരി കൂടി താല്പര്യം ഫീല്‍ ചെയ്തൊട്ടെയെന്നു കരുതി ചിലര്‍ "നന്നായിട്ടുണ്ട്. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു" എന്ന് ("പരമബോറ്! വേറെ പണിയില്ലേടേ?" എന്നായിരിക്കും അതിന്റെ വ്യംഗ്യം, മിക്കവാറും!) തട്ടിവിടും. രണ്ടു തരം (മൂന്നു സെഗ്മെന്റല്ല) കമന്റുകളും ആര്‍ജ്ജവമില്ലാത്ത ആശംസാപ്രകടനങ്ങള് തന്നെ, ഫലത്തില്‍. അതുകൊണ്ടാണ് വീണ്ടും പരത്തിപ്പറയാതെ ആശംസാക്കമന്റുകള് എന്നു പ്രയോഗിച്ചത്. കൂടാതെ, ഞാന്‍ പറഞ്ഞത് അത്തരം കമന്റുകള്‍ ഒരു പോസ്റ്റില്‍ ഇടുന്നതും ആ പോസ്റ്റ് സ്വന്തം ഷെയേഡ് ലിസ്റ്റില്‍ ഇടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ്. ആ വ്യത്യാസമെന്താണെന്ന് പോസ്റ്റില്‍ വിശദീകരിച്ചിട്ടുമുണ്ട്. ഞാനടക്കം ഷെയേഡ് ലിസ്റ്റ് ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിക്കവരും പല പോസ്റ്റിലും കമന്റിടാറുണ്ട്. ഈയൊരു വസ്തുത മാത്രം പോരേ, രണ്ടും രണ്ടു തരം പ്രക്രിയകളാണെന്നതും വായിച്ചവയില്‍ ശ്രദ്ധേയങ്ങളായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ കമന്റിടുക എന്ന സംഗതിയ്ക്ക് യാതൊരു കാരണവശാലും എതിരല്ല എന്നതും മനസ്സിലാക്കാന്‍? പോരെങ്കില്‍, കമന്റും ഷെയേഡ് ലിസ്റ്റുമായുള്ള വ്യത്യാസം വളരെ ലളിതമായി സിബു പറയുകയും ചെയ്തു, ഇവിടെ.

ഇനി പറയൂ, ഏതു തരം മണ്ണിലാണ് ഞാന്‍ തല പൂഴ്ത്തി വച്ചിരിക്കുന്നതെന്ന്. പറയാനുള്ള സത്യസന്ധത താങ്കള്‍ക്കുണ്ടെങ്കില്‍ മാത്രം മതി.

(സ്വന്തം സമയക്കുറവിനെപ്പറ്റി പലതവണ പറയുക, ആരോപണങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഗുഡ് ബൈ പറയുക എന്നിങ്ങനെ താങ്കള്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയെ അവഗണിച്ചു കൊണ്ട് ഇത്രയുമെഴുതിയത് ഈ കമന്റുകള്‍ വായിക്കുന്നത് താങ്കളും ഞാനും മാത്രമല്ലെന്ന കാരണത്താലാണെന്നതും സാജന് മനസ്സിലാക്കിയാല്‍ കൊള്ളാം.)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-31606634718768719672007-11-15T05:48:00.000-06:002007-11-15T05:48:00.000-06:00This comment has been removed by a blog administrator.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-40601584901659761582007-11-15T04:58:00.000-06:002007-11-15T04:58:00.000-06:00This comment has been removed by the author.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-80944404067009990422007-11-15T04:21:00.000-06:002007-11-15T04:21:00.000-06:00This comment has been removed by a blog administrator.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36344660.post-51313882674941392422007-11-15T04:20:00.000-06:002007-11-15T04:20:00.000-06:00This comment has been removed by a blog administrator.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36344660.post-80582196881947107992007-11-15T03:52:00.000-06:002007-11-15T03:52:00.000-06:00This comment has been removed by a blog administrator.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-46624735080965646402007-11-15T03:45:00.000-06:002007-11-15T03:45:00.000-06:00This comment has been removed by a blog administrator.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36344660.post-70412259340807670702007-11-15T01:02:00.000-06:002007-11-15T01:02:00.000-06:00“വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരില...“വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ അതുകൊണ്ട് മാത്രം ഇതു മെച്ചം എന്ന് പറയാനാവില്ല!“

സാജാ കണ്ഫ്യൂഷന് കണ്ഫ്യൂഷന്.. സാജന് വായനാലിസ്റ്റിനേയും കമന്റിനേയും പിന്നേയും താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നു. എന്തിനാണത്? വായനാലിസ്റ്റിന്റെ ഉദ്ദേശം വേറേ, കമന്റിന്റേത് വേറേ. പ്രാഥമികമായി വായനാലിസ്റ്റിന്റെ കമ്മ്യൂണിക്കേഷന്‍ സഹവായനക്കാരോടാണ് - ദേ ഈ സാധനം ഒന്ന് നോക്കണേ എന്ന്. കമന്റുകളുടെ സംസാരം പ്രാഥമികമായി എഴുതിയ ആളോടും അവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടുമാണ്. ഇപ്പറഞ്ഞതിലാര്ക്കെങ്കിലും ഇവിടെ അഭിപ്രായവ്യത്യാസമുണ്ടോ?

“വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ ...” എന്നുതുടങ്ങുന്ന ലോജിക്ക് “മാങ്ങയിലും വരും പുഴു ചാണകത്തിലും വരും പുഴു, അതിനാല്‍... “ എന്ന രീതിയിലുള്ള ഒരു ലോജിക്കല്ലേ? അതുകൊണ്ട് മാങ്ങയെ പറ്റിയോ ചാണകത്തെ പറ്റിയോ എന്തെങ്കിലും സ്ഥാപിക്കാന്‍ പറ്റുമോ? പുഴുവിനെ പറ്റി എന്തെങ്കിലും പറ്റിയേക്കും :)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-36344660.post-62052952968101964142007-11-15T00:26:00.000-06:002007-11-15T00:26:00.000-06:00പരാജിതന്,കാര്യമാത്ര പ്രസ്കതമായ വിഷയങ്ങള്‍ മാത്രം ...പരാജിതന്,
കാര്യമാത്ര പ്രസ്കതമായ വിഷയങ്ങള്‍ മാത്രം എഴുതട്ടെ,
1, ഈ വിമല്‍ എന്ന പേരില്‍ ഒരു ആക്ടീവ് ബ്ലോഗര്‍ വന്ന് എന്തെങ്കിലും എഴുതി ചോദിച്ചാല്‍ അതിനു മറുപടി കൊടുക്കും, കൊടുക്കാതിരിക്കും...

ഞാന്‍ എഴുതിയ കമന്റ് ദേ അതു പോലെ ക്വോട്ട് ചെയ്ത് വച്ചിരിക്കുന്നു,
ഇതിലെവിടെയാ ഞാന്‍ എഴുതിയിരിക്കുന്നത് ഞാന്‍ ആക്ടീവ് ബ്ലോഗര്ക്കേ മറുപടി കൊടുക്കൂ എന്ന്?
ഇതിനെന്തിന് എനിക്ക് മറ്റൊരു വ്യാഖ്യാനം?

2, അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ് ലിസ്റ്റിനെയും എപ്പോഴാണ് ഞാന്‍ കൂട്ടിക്കെട്ടിയത്?
ഇതാണ് താങ്കളുടെ ചോദ്യം
ദേ ഇനി ഇതിന്റെ മറുപടി

ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത് പോലെയാണോ ഇത്?

ഇവിടെ മൂന്ന് സെഗ്മെന്റിലുള്ള കമന്റുകള്‍ ആണ് താങ്കള്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്, എന്നിട്ട് അവസാനത്തെ കമന്റിലോ അതു ആശംസാ കമന്റായി മാത്രം ഷോര്‍ട്ട് ചെയ്തു വച്ചിരിക്കുന്നു.

ഒട്ടകപക്ഷിയേ പോലെ തല മണ്ണില്‍ പൂഴ്ത്തി വച്ചാല്‍ ലോകം ഇരുട്ടാവില്ല ഹരി,
എനിക്കീ വിഷയത്തില്‍ ഇനി കൂടുതലൊന്നും പറയാനില്ല,

ഒരിക്കല്‍ കൂടെ എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ,
വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ അതുകൊണ്ട് മാത്രം ഇതു മെച്ചം എന്ന് പറയാനാവില്ല!
ഗുഡ് ബൈ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-2716423399076814142007-11-14T23:59:00.000-06:002007-11-14T23:59:00.000-06:00This comment has been removed by a blog administrator.സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-30273340234564493552007-11-14T22:55:00.000-06:002007-11-14T22:55:00.000-06:00This comment has been removed by a blog administrator.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36344660.post-79297919256004464632007-11-14T22:37:00.000-06:002007-11-14T22:37:00.000-06:00സാജാ,ചിരിയൊക്കെ നിര്‍ത്തി മൂഢസ്വര്‍ഗ്ഗത്തില്‍ നിന്...സാജാ,
ചിരിയൊക്കെ നിര്‍ത്തി മൂഢസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നാലും താങ്കള്‍ക്ക് രക്ഷയില്ല. കാരണം, സംശയരോഗത്തിന് വലിയ ചികിത്സയൊന്നുമില്ല.

ആക്ടീവ് ബ്ലോഗര്‍ ഭാഗത്തിന്റെ വ്യാഖ്യാനം കലക്കി. ആരും സറണ്ടറായിപ്പോകും. പിന്നെ, ഞാന്‍ വായിക്കുന്നത് ഇതിഹാസവും പുരാണവുമൊന്നുമല്ല കേട്ടോ. ഡയറ്റ് ഫോര്‍ എ സ്മാള്‍ പ്ലാനറ്റ്, സ്ട്രീറ്റ് ട്രെന്റ്സ്, ബ്രാന്റ് ന്യൂ ബ്രാന്റ് തിങ്കിങ്ങ് എന്നൊക്കെയുള്ള കിത്താബുകളാ. (ഒക്കെയും അംഗ്രേസി. മലയാളം മീഡിയം സ്കൂളില്‍ പഠിച്ചതിന്റെ കോംപ്ലക്സ് നോക്കണേ!) അതു പോട്ടെ, കമന്റ് ഡൈവേര്‍ട്ട് ചെയ്തൂന്നൊക്കെ പറഞ്ഞാല്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ താങ്കള്‍ കരുതുന്ന പോലെ 'കൊച്ചു കുട്ടിക'ളല്ലല്ലോ മറ്റുള്ളവര്‍. 'കപടമലയാളി' എന്നൊക്കെ കണ്ണുംപൂട്ടിയങ്ങ് കാച്ചുമ്പോള്‍ അറിയണമായിരുന്നു, തിരിച്ചും ചിലതൊക്കെ കേള്‍ക്കേണ്ടി വരുമെന്ന്. പിന്നെ, 'ഈ ഷെയേഡ് ലിസ്റ്റ്' എന്നതിലെ മലയാളം താങ്കളുദ്ദേശിച്ച പോലാവണമെങ്കില് 'ഈ' വേണ്ട. പറയുമ്പോള്‍ നമ്മള് പല രീതിയിലും പറയും. അപ്പോള്‍ അക്ഷരങ്ങള്‍ മാത്രമല്ല സംവേദനം നടത്തുന്നത്. എഴുതുമ്പോള്‍ അങ്ങനെയല്ല. അതു കൊണ്ട് ചിലതൊക്കെ അവിടേം ഇവിടേം തിരുകുമ്പോള്‍ അര്‍ത്ഥം മാറും. ഇതൊക്കെ മനസ്സിലാക്കാന്‍ (തെറ്റു പറ്റിയാല്‍ തിരുത്താനും) മലയാളം പണ്ഡിതനൊന്നുമാകേണ്ട കാര്യമില്ല. ഇത്തിരി വകതിരിവ് മതി. പുരിഞ്ചിതാ?

ഇനി, "ആശംസകള്‍" എന്നൊക്കെ കമന്റുന്നത് പോലല്ല ലിസ്റ്റില്‍ ഷെയര്‍ ചെയ്യുന്നത് എന്നു പറഞ്ഞാല്‍ "ഒന്നുകില്‍ കമന്റ്, അല്ലെങ്കില്‍ ഷെയേഡ് ലിസ്റ്റ്" എന്നാണോ താങ്കള്‍ വായിക്കുന്നത്? 'ആശംസാകമന്റുകള്' എന്നു പറഞ്ഞാല്‍ എല്ലാത്തരം കമന്റുകളും അതിലുള്‍പ്പെടുമോ? കൊള്ളാം. വഞ്ചി തിരുനക്കരയില്‍ നിന്നെങ്ങോട്ട് പോകാന്‍?

(എന്റേത് ഐ എസ് ഓ സെര്‍ട്ടിഫൈഡ് ക്ഷമയാ.)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-16706777567989640962007-11-14T16:05:00.000-06:002007-11-14T16:05:00.000-06:00പരാജിതാ, ശരിക്കും ചിരിപ്പിച്ച് കേട്ടോ!പ്രത്യേകിച്ച...പരാജിതാ, ശരിക്കും ചിരിപ്പിച്ച് കേട്ടോ!
പ്രത്യേകിച്ച് അവസാനത്തെ വരിയൊക്കെവായിച്ച് ചിരി കണ്ട്രോള് ചെയ്യാന്‍ പറ്റിയില്ല.

എല്ലാം മനസ്സിലായി,
താങ്കള്‍ പോസ്റ്റ് എഴുതിയതും, വിമലും ആയുള്ള താങ്കളുടെ വെട്ടിമാറ്റാനാവാത്ത വിധേയത്വവും, മൊത്തത്തില്‍ ബെസ്റ്റ്!!!

അല്ലെങ്കില്‍ ചക്കെന്ന് എഴുതിയാല്‍ കൊക്കെന്ന് വായിക്കുകയും, മറ്റുപലതും ചിന്തിക്കുകയും ചെയുന്ന താങ്കളോട് ഞാന്‍ ഇനി എന്തു പറയാന്‍?
സുഹൃത്തേ ഞാന്‍ എവിടാ എഴുതിയത് ആക്ടീവ് ബ്ലോഗറോട് മാത്രമേ സംസാരിക്കൂ എന്ന്?
(ഒരു വായനക്ക് മനസ്സിലായില്ലെങ്കില്‍ വീണ്ടും വീണ്ടും വായിക്കുന്നത് നല്ലതാണ്, ഇത്തരം വിഡ്ഡിത്തം വിളിച്ചു പറയുന്നതിലും നന്നായിരിക്കും)
ദേ ഞാന്‍ ഒന്നൂടെ ആവര്‍ത്തിക്കാം

വിമല്‍ എന്ന പേരില്‍ ഒരു അക്ടീവ് ബ്ലോഗര്‍ (ആക്സ്റ്റീവ് ബ്ലോഗര്‍ ബോള്ഡില്) വന്ന് എന്തെങ്കിലും ചോദിച്ചാല്‍....

ഇതു വായിച്ചാല്‍ ഞാന്‍ മനസ്സിലാക്കുന്നത് ഒരു ആക്ടീവ് ബ്ലോഗര്‍ ആയിരിക്കുന്ന ഒരാള്‍ തല്ക്കാലം പേരുമാറ്റി വിമല്‍ എന്നാക്കി ചോദിക്കുന്നു,
ഇനി അന്റാട്ടിക്കയില്‍ ഇതിനിങ്ങനെയാണെന്ന് അര്‍ത്ഥമെന്ന് മാത്രം പറയരുത്, ഞാന്‍ അവിടേങ്ങും പോയിട്ടില്ലേ അതിനാല്‍ ആ വേര്‍ഷന്‍ എനിക്കറിയില്ല!

പിന്നെ എന്റെ മലയാളം, എന്നാ ചെയ്യാനാ ?
മലയാളം ഞാന്‍ കുറച്ചേ പഠിച്ചിട്ടുള്ളൂ അതിന്റെ ഒക്കെ കുഴപ്പമാ , പരാജിതന് എന്നെങ്കിലും കറസ്പോണ്ടന്‍സ് ക്ലാസ് തുടങ്ങുന്നെങ്കില്‍ അറിയിക്ക്, താങ്കളെ പോലുള്ള മലയാളം പണ്ഡിതരില്‍ നിന്നും ഇത്തരം മലയാളം പഠിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?

പിന്നെ ഞാന്കപട മലയാളികളെ പറ്റി എഴുതി താങ്കളില്ല എന്നു കൂട്ടിചേര്‍ത്തിട്ടും അതു വായിച്ചപ്പൊ, താങ്കളും ആ ലിസ്റ്റിലുണ്ടെന്ന് തോന്നിയോ? എങ്കില്‍ ശരിക്കും കണക്കായിപ്പോയി
സമയം കളയുന്ന ഇത്തരം വിലകുറഞ്ഞ ചര്‍ച്ചകളും(ഒന്നൊ രണ്ടൊ കമന്റിട്ടേമിച്ചു പോന്നവരുടെ കാര്യമല്ല) മറ്റുള്ളവരുടെ വായനലിസ്റ്റുകളും ഇതുവരെ ഞാന്‍ നോക്കാറില്ലായിരുന്നു, (ആര്‍ക്കൊക്കെ ഈ വായനലിസ്റ്റ് ഉണ്ടെന്ന് പോലും) അപ്പൊ ഇത്തരം സമയം കൊല്ലുന്ന ചര്‍ച്ചകളില്‍ താങ്കളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സംശയവും വേണ്ട ക്വേട്ടൊ താങ്കളേയും ചേര്‍ത്താണ് ഞാന്‍ തുടക്കത്തില്‍ കപട വേഷധാരികളായ മലയാളികള്‍ എന്ന് വിളിച്ചത്!
അതിനെന്താ താങ്കള്മറുപടി എഴുതിയത്, ക്യൂവില്‍ വച്ച് ഖസാക്ക് എഴുതിയ വിജയന്റെ ഇതിഹാസം വായിച്ചെന്നോ മറ്റോ,അതൊന്നും സാരമില്ല
ചികിത്സിച്ച് മാറ്റാവുന്നതേയുള്ളല്ല് പക്ഷേ എന്റെ കാര്യം നോക്ക് കടുത്ത് പോയി,
മൊബൈല്‍ നാലാളെ കാണ്‍കെ പോക്കറ്റില്‍ വച്ച് കൊണ്ട് നടക്കുക(ഇപ്പോഴല്ല 2000-01 കാലയളവില്‍), കാറിന്റെ ചാവി എപ്പോഴും കറക്കികൊണ്ട് നടക്കുക, വായിച്ചാ മനസ്സിലായില്ലെങ്കിലുംടൈം മാഗസിനു കാശു കളയുക,
വീട്ടില്‍ ഹിന്ദു, ഇന്‍ഡ്യന്‍ എക്സ്പ്രെസ്സും പിന്നെ വീക്കും ഇംഗ്ലിഷ് ഇന്ഡ്യാറ്റുഡേയും വരുത്തുക,
ഇംഗ്ലിഷിന്റെ അ ബാ ക്കാ അറിയില്ലെങ്കിലും , മറ്റുള്ളവരുടെ മുന്നില്‍ വച്ച് സിലിമേലെ ബിന്ദുപ്പണിക്കരെ പോലെ ഇംഗ്ലിഷ് മാത്രം പറയുക, പിന്നെ ബുക്സ്റ്റോളില്‍ ചെന്നാല്‍ ഏറ്റവും വലുപ്പം കൂടിയ ഇംഗ്ലിഷ്ബുക്കെടുത്ത് തല തിരിച്ച് വായിക്കുക, ഫ്ലൈറ്റില്‍ യാത്ര ചെയ്താല്‍ ഒരു മാസത്തേക്കെങ്കിലും എയിര്ലൈന്റെ ടാഗ് ഇളക്കി മാറ്റാതെ ഇരിക്കുക, നമ്മുടെ റോഡില്‍ അയാലും അത് സ്റ്റ്രോളി ആയി ഉപയോഗിക്കുക, പുറത്ത് നിന്ന് വന്നാല്‍ ഒരാഴ്ച ജെറ്റ് ലാഗ് ആണെന്ന് പറയുക,
പുറത്തിറങ്ങിയാല്‍ മിനറല്‍ വാട്ടെര്‍ മാത്രം ചോദിച്ച് വാങ്ങുക, മൊത്തം മലായാളികളെ കുറ്റം പറയുക, പക്ഷേ, ഇത്തരം അസുഖങ്ങള്‍ക്ക് കൂടുതല്‍ ചേരുന്ന വാക്ക് പൊങ്ങച്ചം എന്നല്ലേ?
ബട്ട്,ഞാന്‍ ഇങ്ങനൊക്കെ ആണെങ്കിലും ആരെങ്കിലും
എടേ ഇത് പൊങ്ങച്ചങ്ങളല്ലേടേ? ഇത് വേണൊടെ മരിയാതക്ക് അങ്ങ് ജീവിച്ചാ പോരേടെ എന്നാങ്ങാനും ചോദിച്ചെന്നിരിക്കട്ടെ, അവനെയങ്ങ് ശുദ്ധ വെവര ദോഷിയും കണ്ട്രിയും, അവികസിതനൊക്കെയാക്കിക്കളയും,
ഹോ എന്റെ ഒരു കാര്യമേ???

അപ്പൊ ഈ പൊങ്ങച്ചമല്ലല്ലൊ ഞാന്‍ ഇതുവരെ എഴുതിയത് എന്റെ കമന്റ് ആ രീതിയില്‍ ഡൈവേര്‍ട്ട് ചെയ്ത് തിരിച്ചു വച്ചപ്പൊ എന്താ ഒരു സുഖം ഇല്ലേ?

പിന്നെ മലയാളം അറിവില്ലായ്മയുടെ കാര്യം അതു താങ്കള്‍ക്കും ബാധകമാണ് ‘ഈ’യും ‘ആ’ യും എവിടൊക്കെ ചേര്‍ക്കും എന്ന് താങ്കളും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. വിനയത്തോടെ പറഞ്ഞാല്‍ ഈ ഷേയേര്‍ഡ് ലിസ്റ്റ് എന്ന് ഞാന്‍ എഴുതിയത്, ഈ ചര്‍ച്ച ചെയ്യുന്ന സാമാനം എന്നാ, സംഗതി പുടികിട്ടിയോ??

നെക്സ്റ്റ്,

അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ് ലിസ്റ്റിനെയും എപ്പോഴാണ് ഞാന്‍ കൂട്ടിക്കെട്ടിയത്?
ദേ ഇനി ഇതിന്റെ മറുപടി
ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത് പോലെയാണോ ഇത്?
ദേ ഇതിലുണ്ട് താങ്കളുടെ പോസ്റ്റില്‍ നിന്നും ക്വാട്ടിയതാണ് ക്വേട്ടോ!
ഇപ്പൊ ആ ഭാഗവും ക്ലിയാറായല്ലൊ(സമ്മതിക്കരുത്)

ഇനി അവസാനത്തേത് ചിരിപ്പിക്കാന്‍ എഴുതിയതാണെങ്കില്‍ ഒത്തിരിയങ്ങ് ചിരിച്ച് ക്വേട്ടൊ താങ്ക് യൂ, താങ്ക് യൂ!!!(എനിക്കിപ്പൊ ഭയങ്കര ക്ഷമയാ അല്ലെങ്കില്‍ ഇതൊക്കെ വായിച്ച് കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാവുന്നത് പോലെ മറുപടി എഴുതുമോ ഹോ എന്റെയൊരു കാര്യം, പാവം ഞാന്‍)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-17444818940925372622007-11-14T07:53:00.000-06:002007-11-14T07:53:00.000-06:00സാജന്,'അനോണീനിര്വ്വചനം' അറിയാമോ ഇല്ലയോ എന്നതല്ലല...സാജന്,
'അനോണീനിര്വ്വചനം' അറിയാമോ ഇല്ലയോ എന്നതല്ലല്ലോ ഇവിടെ പ്രശ്നം. വിമല്‍ അനോണി തന്നെയായിരിക്കാം. അയാള്‍ പറഞ്ഞതെന്തെന്നതിലാണ് കാര്യം എന്നാണ് ഞാന്‍ പറഞ്ഞത്. താങ്കള്‍ ആക്ടീവ് ബ്ലോഗര്‍മാരുമായി മാത്രം സംസാരിക്കുന്ന ആളാണെന്നത് മൂപ്പര് അറിഞ്ഞിട്ടുണ്ടാവില്ല.

പിന്നെ, താങ്കള്‍ക്ക് വ്യക്തതയുള്ള കാര്യത്തിലെന്നല്ല, ഒരു കാര്യത്തിലും സഹായിക്കാനുള്ള യാതൊരു പ്ലാനുമില്ല എനിക്ക്. ബ്ലോഗെഴുത്ത് ചാരിറ്റി സര്വീസൊന്നുമല്ല. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നത് താങ്കളുടെ വ്യക്തിപരമായ ഇഷ്ടമാണ് താനും. പക്ഷേ, 'ഇങ്ങോട്ട്' പറയുന്നതിനുള്ള മറുപടി താങ്കള്‍ക്ക് തീര്‍ച്ചയായും കിട്ടുമെന്നു മാത്രം.

ആരാണ് സ്വയം കപടവേഷധാരിയായത്? താങ്കളോ മറ്റു ചിലരോ വിചാരിച്ചാല്‍ കപടപരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ പറ്റിയ ചരക്കുകളല്ല പലരും എന്നു പരോക്ഷമായി പറഞ്ഞെന്നേയുള്ളൂ.

ഈ പോസ്റ്റില്‍ മാത്രമല്ല, മറ്റു ചിലയിടത്തും വായനാലിസ്റ്റിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഞാനും പങ്കെടുത്തിരുന്നു. അതു കൊണ്ട് തന്നെ ഈ ചര്‍ച്ചയൊക്കെ കാണുമ്പോള്‍ താങ്കള്‍ക്ക് ലജ്ജ വരുന്നൂന്നൊക്കെ പറഞ്ഞാല്‍ സ്വാഭാവികമായും ഞാനും പ്രതികരിക്കും. അത്രേയുള്ളൂ.

കൂടാതെ, ഈ ഷെയറിങ്ങ് ലിസ്റ്റ് എന്നെഴുതിയതിനെ "എന്റെ ഷെയേഡ് ലിസ്റ്റ്" എന്നു ഞാന്‍ വായിച്ചത് എന്റെ ബുദ്ധിയുടെ കുഴപ്പം കാരണമല്ല, താങ്കളുടെ ഭാഷയുടെ തകരാറ് മൂലമാണ്. 'ഈ'യും 'ആ'യുമൊക്കെ ആവശ്യമില്ലാത്തിടത്ത് ഉപയോഗിച്ചാല്‍ അര്‍ത്ഥം മാറുമെന്നു പോലുമാലോചിക്കാതെ ആ കുഴപ്പം എന്റെ മേല്‍ കെട്ടി വച്ച അതിബുദ്ധിയ്ക്ക് ഒരു സ്പെഷ്യല്‍ നമസ്കാരം!

അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ് ലിസ്റ്റിനെയും എപ്പോഴാണ് ഞാന്‍ കൂട്ടിക്കെട്ടിയത്? പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത് കമന്റ് അഗ്രഗേറ്ററിന്റെ കാര്യമാണ്. (അഗ്രഗേറ്ററില് നിന്നു മാറ്റി നിറുത്തി കമന്റിനെ കാണാന്‍ ശേഷിയില്ലാത്തവരോടും കൂടിയാണ് പറയുന്നതെന്നറിയാതെയല്ല.) തന്നെയുമല്ല, കമന്റ് അഗ്രഗേറ്ററിനെയും ഷെയേഡ് ലിസ്റ്റിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയാണോ എന്നാണ് തുടക്കത്തിലെ ചോദ്യം തന്നെ. (ഒന്നു കൂടി വായിച്ചു നോക്കുന്നതില്‍ തെറ്റില്ല.)

പിന്നെ, താങ്കള്‍ ഇട്ട അടിവര തെളിഞ്ഞില്ല, കേട്ടോ. പേനയില്‍ മഷി തീര്‍ന്നു കാണും.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-57759847432202911812007-11-14T04:41:00.000-06:002007-11-14T04:41:00.000-06:00പരാജിതന്, നിര്‍ത്തുന്നതിനു മുമ്പ് ചില കാര്യങ്ങള്ക...പരാജിതന്,
നിര്‍ത്തുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യം ആണെന്ന് തോന്നുന്നു,
അനോണി എന്നുള്ളതിന്റെ നിര്‍വചനം അറിയാതെ ഇരിക്കുവാന് മാത്രം ബുദ്ധി ഹീനന്‍ അല്ല താങ്കളെന്ന് ഞാന്‍ വിചാരിച്ചോട്ടെ,

ഈ വിമല്‍ എന്ന പേരില്‍ ഒരു ആക്ടീവ് ബ്ലോഗര്‍ വന്ന് എന്തെങ്കിലും എഴുതി ചോദിച്ചാല്‍ അതിനു മറുപടി കൊടുക്കും , കൊടുക്കാതിരിക്കും അതൊക്കെ എന്റെ പേഴ്സണല്‍ വിഷയങ്ങളല്ലെ? ന്യായമായി ആ വിഷയത്തിനു ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു.

എനിക്ക് വളരെ വ്യക്തതയുള്ള ചില വിഷയങ്ങളില്‍ എനിക്കാരുടേയും സഹായംവേണ്ട പാരാജിതന്‍!
പിന്നെ സ്വയം കപട വേഷധാരിയായി, ആ ചെറുതാക്കല്‍ ഞാന്‍ മുഖാന്തരം ആണെന്ന് താങ്കള്‍ക്ക് തോന്നിയാല്‍ എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല!
പക്ഷേ എന്റെ ആദ്യത്തെ കമന്റിലെ അവസാന ഭാഗത്ത് ഞാന്‍ വളരെ ക്ലിയറായി എഴുതിയിരുന്നു താങ്കളെയല്ല ഉദ്ദേശിക്കുന്നതെന്ന്, (വായിച്ചു നോക്കിയോ ആവോ)
അടുത്തത്, ഈ ഷെയറിങ്ങ് ലിസ്റ്റ് എന്ന് ഞാന്‍ എഴുതിയത് ഇവിടെയുള്ള ഷെയറിങ്ങ് ലിസ്റ്റ്( താങ്കളുടെ ബ്ലോഗിലുള്ള) ഷെയറിങ്ങ് ലിസ്റ്റ് എന്ന് ആക്കി തീര്‍ത്ത താങ്കളുടെ ബുദ്ധിയെ ഒരിക്കല്‍ കൂടെ നമിക്കുന്നു,
മുമ്പിലത്തെ കമന്റില്‍ എന്റെ ആദ്യത്തെ വാചകത്തിനത് ഒരിക്കല്‍ കൂടെ അടിവരയും ഇടുന്നു!
അവസാന പോയെന്റ്., കമന്റിനേയും ഷേയറിങ്ങ് ലിസ്റ്റിനേയും ഒരു ചരടില്‍ അപ്പുറവും ഇപ്പുറവും കൂട്ടിച്ചേര്‍ത്ത് വച്ച് തുടങ്ങിയത് പരാജിതന് തന്നെയല്ലേ? അതിനാരോട് പരാതി പറയുന്നു?സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-62903064366881738882007-11-14T04:02:00.000-06:002007-11-14T04:02:00.000-06:00സാജാ, യാതൊരു ആവേശവുമില്ല. തന്നെയുമല്ല, സ്വന്തം യുക...സാജാ, യാതൊരു ആവേശവുമില്ല. തന്നെയുമല്ല, സ്വന്തം യുക്തിയ്ക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ അമിതാവേശത്തില്‍ ചിലരൊക്കെ വന്ന് ഇടംവലം നോക്കാതെ കമന്റുന്നത് കാണുന്നത് ആദ്യമായുമല്ല.

വിമല്‍ എന്ന പേരില്‍ കമന്റിയത് ആരായാലും, അയാള്‍ അസഭ്യം പറയുകയോ മറ്റോ ചെയ്യുന്നില്ലെങ്കില്‍, എന്നെ ബാധിക്കുന്നതല്ല. അയാളുടേത് കപടനാമമാണെന്ന തോന്നല്‍ അയാളുന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഉപാധിയായി താങ്കള്‍ക്കു തോന്നുന്നെങ്കില്‍ ആയിക്കൊള്ളൂ. (യഥാര്ത്ഥനാമത്തിലല്ല എഴുതുന്നതെന്നതിനാല്‍ എന്നെയും താങ്കള്‍ക്കു വേണമെങ്കില്‍ 'കപടവേഷധാരീ'ന്നൊക്കെ വിളിക്കാന്‍ സ്കോപ്പുണ്ട്.)

പിന്നെ, ഖസാക്ക് സ്റ്റൈല്‍, അവാര്‍ഡ് പടം സ്റ്റൈല്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഇപ്പോള്‍ എവിടെയും ചിലവാകില്ല. വായിച്ച പോസ്റ്റിന്റെ പേര് ബ്ലോഗില്‍ ലിസ്റ്റ് ചെയ്യുന്നതും വായിച്ച പുസ്തകം ലിവിങ്ങ് റൂമിലെ ഷെല്‍ഫില്‍ വയ്ക്കുന്നതും തമ്മില്‍ സാമ്യമുണ്ട്. വീട്ടില്‍ വരുന്ന അതിഥികള്‍ താല്പര്യമുണ്ടെങ്കില് എടുത്തു നോക്കും. അതവരെ വായനയ്ക്കു പ്രേരിപ്പിച്ചെന്നുമിരിക്കും. അതായത് ബ്ലോഗില്‍ അവനവനു കൊള്ളാമെന്നു തോന്നുന്ന പോസ്റ്റുകള്‍ ലിസ്റ്റ് ചെയ്യുന്നത് കാപട്യമാണെങ്കില് വീട്ടിലെ ഷെല്‍ഫില്‍ ബുക്കുകള്‍ മറ്റുള്ളവര്‍ കാണെ വയ്ക്കുന്നതും കാപട്യമാണ്. (ഈയുള്ളവന് ഒരു പരമകാപട്യാനന്ദ സ്വാമിയാണ്. കൈയില്‍ പുസ്തകം കൊണ്ടു നടക്കും. കറന്റ് ബില്ലടയ്ക്കാനുള്ള ക്യൂവില്‍ നിന്നും വായിക്കും. എന്താ ജാട! ഹോ! തമിഴ് നാടായതോണ്ട് കുഴപ്പമില്ല. നാട്ടിലായിരുന്നേല്‍ ഈ കപടവേഷം കെട്ടല്‍ ജനം എപ്പോ വലിച്ചു കീറിയെന്നു ചോദിച്ചാ മതി.) ആ ആംഗിളില്‍ ക്യാമറ ചലിപ്പിച്ചാല്‍ ബ്ലോഗില്‍ ഫോട്ടോയിടുന്നത്, പ്രൊഫൈലില്‍ അവനവനെപ്പറ്റി നാലു വാക്കെഴുതുന്നത്, എന്തിനധികം, പോസ്റ്റിടുന്നത് പോലും കാപട്യങ്ങളുടെ ലിസ്റ്റില്‍ പെടുത്താം.

മുന്‍വിധികളോടുള്ള അമിതവിധേയത്വം എന്നെഴുതിയാല്‍ അടിപൊളി ഗാംഭീര്യമാണല്ലേ? അറിയില്ലായിരുന്നു! അതു പോലെ, കമന്റിനേയും ഷെയേഡ് ലിസ്റ്റിനെയും കൂട്ടിക്കെട്ടിയ ചരട് ഇനിയും അഴിച്ചെടുക്കാറായില്ലേ? ഇവിടാരും കമന്റെഴുതുന്നവരെ കൊച്ചാക്കിയതല്ലെന്നു പറഞ്ഞാരുന്നല്ലോ. ഷെയേഡ് ലിസ്റ്റ് ഇടുന്നവരെല്ലാം പുറം ചൊറിയല്കാരാണെന്നൊക്കെ വഴിയേ പോകുന്നവനെല്ലാം വിളിച്ചു പറയുന്നതു കേട്ടാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നേ പറഞ്ഞുള്ളൂ. അതിനു കമന്റുമായി യാതൊരു ബന്ധവുമില്ല. നേരത്തെയും പറഞ്ഞു അത്. ആര് കേള്‍ക്കാന്‍!

ഇവിടെയിട്ടിരിക്കുന്ന ലിസ്റ്റില്‍ വിധേയത്വമുണ്ടെന്ന താങ്കളുടെ കണ്ടെത്തല്‍ കണ്ട് അന്തംവിട്ട് നമിച്ചു പോയി സാജാ. എല്ലാം മനസ്സിലായിരിക്കുന്നു!! എന്തായാലും ചര്‍ച്ച ചെയ്യാന്‍ നില്ക്കുന്നില്ലെന്നു പറഞ്ഞതിനു നന്ദി. ബാക്കിയുള്ളവരുടെ സമയത്തിനുമുണ്ടേ ഇമ്മിണി വില!

നളാ, താങ്കള്‍ പറഞ്ഞ പ്രധാനസംഗതി ഞാന്‍ ഈ കമന്റില്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ പോസ്റ്റിട്ടത്.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-52062275356631353962007-11-14T02:44:00.000-06:002007-11-14T02:44:00.000-06:00ചര്‍ച്ചയുടെ പോക്കു കണ്ടാല്‍ ബ്ലോഗില്‍ വരുന്നതൊക്ക...ചര്‍ച്ചയുടെ പോക്കു കണ്ടാല്‍ ബ്ലോഗില്‍ വരുന്നതൊക്കെ വായിച്ചിരിക്കേണ്ടതാണെന്നു തോന്നുന്നു. ബ്ലോഗു പോയിട്ട് വിശ്വസാഹിത്യത്തില്‍ തന്നെ വായിച്ചിരിക്കേണ്ടതായിട്ടൊന്നുമില്ല. അല്ലേല്‍ തന്നെ സാഹിത്യം തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മസ്റ്റ് അല്ല.

ഇത്രയധികം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും രണ്ടു രീതിയീല്‍ തിരഞ്ഞെടുത്തു വായിക്കാനാണു ഷെയര്‍ഡ് ലിസ്റ്റുകള്‍ സഹായിക്കുന്നത് എന്നൊരു ധാരണയുണ്ടെന്നു തോന്നുന്നു.

1.മികച്ച പോസ്റ്റുകള്‍
2.താല്പര്യമുള്ള വിഷയങ്ങളിലെ പോസ്റ്റുകള്‍ (മികച്ചവയാകണമെന്നില്ല)

ഇതില്‍ മികച്ച പോസ്റ്റുകള്‍ എന്നതിനെപ്പറ്റി ഒരു അഭിപ്രായ ഏകീകരണത്തിനു സാധ്യമല്ല. പലരുടേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തം, മാത്രമല്ല എല്ലാ പോസ്റ്റുകളും വായിക്കാതെ വായിച്ചതിലെ മികച്ചത് എന്നു പറയാനേ കഴിയുള്ളൂ. എല്ലാം വായിച്ചിട്ട് മികച്ചതേതെന്നു പറയണമെങ്കില്ക്കൂടി ദിവസത്തിന്റെ ദൈര്‍ഘ്യം 24 മനിക്കൂറില്‍ നിന്നും 240 മണിക്കൂറാക്കിയാലും നടക്കില്ല, പോസ്റ്റുകളുടെ എണ്ണം അനുപാതമായി വര്‍ദ്ധിക്കുന്നത് കൊണ്ട്. അപ്പോള്‍ മികച്ചത് എന്ന വാദത്തിനു കഴമ്പില്ല.എന്റെ അഭിപ്രായത്തിലെ മികച്ചത് എന്നു തിരുത്തി, ഞാന്‍ വായിച്ചതില്‍ എന്റെ അഭിപ്രായത്തിലെ മികച്ചത് എന്നു പറഞ്ഞാല്‍ കുഴപ്പമില്ല. എന്നാലും എന്റേയും നിന്റേയും ഒക്കെ വീണ്ടും സബ്ജക്റ്റീവാകും.

പക്ഷെ ഇതിനെക്കാളൊക്കെ മനസ്സിലാക്കേണ്ട കാര്യങ്ങള്‍

1. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ പോസ്റ്റുകളും വായിക്കണം എന്ന പിടിവാശി ഉപേക്ഷിക്കുക
2. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ നല്ല/മികച്ച/താല്പര്യമുള്ള പോസ്റ്റുകളും വായിക്കണം എന്ന പിടിവാശിയും ഉപേക്ഷിക്കുക. ഇതൊന്നും വായിച്ചില്ലേലും സൂര്യന് നാളെ കിഴക്കു തന്നെ ഉദിക്കും.

വല്ലപ്പോഴുമൊക്കെ വായിക്കാന്‍ സമയം കിട്ടുമ്പോള്‍, എവിടെ നിന്നു തുടങ്ങണം എന്ന് ആശങ്കയുള്ളപ്പോള്‍ ഷെയര്‍ഡ് ലിസ്റ്റുകള്‍ ഓടിച്ച് സ്കാന്‍ ചെയ്തു നോക്കുക, താല്പര്യം തോന്നിയാല്‍ വായിക്കുക അത്രേയുള്ളൂ ഷേയര്‍ഡ് ലിസ്റ്റിന്റെ ഉപയോഗം. വായിച്ചതെന്തേലും കൊള്ളാമെന്നു തോന്നിയാല്‍ സ്വയം ഷെയര്‍ ചെയ്യുക, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഉപയോഗം ചെയ്യും എന്നു തോന്നിയാലും ഷെയറുക. ഇതിലിത്ര ഗോമ്പ്ലിക്കേഷനെന്താണു.?

ഓര്‍ത്തിരിക്കേണ്ടത് : ബ്ലോഗില്‍ വായിച്ചിരിക്കേണ്ടതായിട്ടൊന്നുമില്ല.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-36344660.post-12816414781031359372007-11-13T15:27:00.000-06:002007-11-13T15:27:00.000-06:00പരാജിതാ, ആവേശം നല്ലതാണ്, അത് സ്വന്തം ബ്ലോഗിലാവുമ്പ...പരാജിതാ, ആവേശം നല്ലതാണ്, അത് സ്വന്തം ബ്ലോഗിലാവുമ്പൊള് എഴുതാനൊരു അല്പം താല്പര്യം കൂട്ടും..
യാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള ആവേശം അത്ര പ്രയോജനം ചെയ്യില്ല,
ഈ വിമല്‍ ഒരു കപട മുഖമാണെന്ന് അറിയാതെയാണോ പരാജിതന്റെ കണ്ടെത്തല്‍ ആ വഴിക്ക് തിരിഞ്ഞത് അതോ പരാജിതന് ഇത്ര നിഷ്കളങ്കന് ആണോ, ആ മാന്യദേഹം ഇന്റ്രോ ചെയ്തതും അതിനു ഞാന്‍ കൊടുത്ത മറുപടിയും ശ്രദ്ധീച്ചില്ലാരുന്നൊ, സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന കാരണം ഞാന്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്,ഇല്ലെങ്കില്‍ ഒന്നൂടെ വായിച്ചാല്‍ മതി! അല്ലെങ്കില്‍ തന്നെ ,
(അങ്ങേര് ചോദിക്കുന്നതിന് ഇതുവരെ ബ്ലോഗിലിതുവരെ ചോദിക്കാതെ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാന്‍ അങ്ങേര് സോക്രട്ടീസ് ഒന്നും അല്ലല്ലൊ:)
അപ്പൊ അതവിടെ നില്ക്കട്ടെ!
പിന്നെ കപട മലയാളിയുടെ നിര്‍വചനം,, ഞാന്‍ എവിടാ പരാജിതാ എഴുതിയത് ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നവരും, അത് ഷെല്‍ഫില്‍ വയ്ക്കുന്നവരും കപടമലയാളികള് ആണെന്ന്???
ഇനി എന്റെ കമന്റ് മനസ്സിലാവാത്തതിന്റെ കുഴപ്പമാണോ ആണെങ്കില്‍ ക്ഷമിക്കുക, എന്തു ചെയ്യാനാ നേരെ ചൊവ്വെ ഒരു കാര്യം എഴുതി മനസ്സിലാക്കാന്‍ കഴിയാതെ പോവുന്നു:)

അതൊ മുമ്പേ പറഞ്ഞ മുന്‍വിധിയിലേക്ക് പരാജിതനും ജമ്പ് ചെയ്തോ?
അടുത്തത്, കമന്റിന്റെ അര്ത്ഥശൂന്യതയെപറ്റിയല്ലെ താങ്കളുടെ പോസ്റ്റിന്റെ തന്നെ , അവസാനം എഴുതിവളച്ചു തിരിച്ചു വചേക്കുന്നത്, വിധേയത്വം മൂലംകമന്റെഴുതുന്നു എന്നൊക്കെ പറഞ്ഞിട്ട്,
അവരൊക്കെ ഏതൊ, തൊമ്മിമാരാണോ ചാണ്ടിമാരോന്നൊക്കെ എന്നൂടേ പറഞ്ഞ് ഒപ്പിച്ച് വച്ചിട്ടുണ്ടല്ലൊ,
പിന്നെ അവസാനം എനിക്ക് തന്ന ഉപദേശം ഉണ്ടല്ലൊ അതും അങ്ങ സ്വീകരിച്ചു വച്ചിരിക്കുന്നു,

പക്ക്ഷേ ആ ശൈലി ഗംഭീരം
മുന്‍വിധികളോടുള്ള അതിവിധേയത്വം
എന്തൊരു പ്രയോഗം എന്റെമ്മച്ചി!,
ചുരുക്കത്തില്‍ എനിക്ക് ചില പുതിയ കാര്യങ്ങളും കൂടെ മനസ്സിലായി,
ഷേയേര്‍ഡ് ലിസ്റ്റിലുണ്ടെങ്കില്‍ മാത്രം / സപ്പോര്‍ട്ട് ചെയ്യുന്നവര്‍ മാത്രം വിധേയത്വമില്ലാത്തവരും ആത്മാഭിമാനമുള്ളവരും, വല്ലപ്പോഴും എവിടെങ്കിലും ഒരുപോസ്റ്റ് വായിച്ച് കമന്റ് ഇട്ടാല്‍ അയാള്‍ വിധേയന് തൊമ്മിയും.
പരാജിതാ എന്ത്യേ നിങ്ങള്‍ പറയുന്നതും എഴുതുന്നഅതും മാത്രം ശരി എന്നും മറ്റുള്ളവര്‍ എതിരു പറഞ്ഞാല്‍ അത്, ഒരുമാതിരി കൊഞ്ജാണന്‍ എന്നും വരുത്തി തീര്‍ക്കാന്‍ ഒരു ശ്രമം,
ഞാന്‍ ആദ്യം മുതലേ ചോദിക്കുന്നതിനൊന്നും മറുപടി താങ്കളുടെ കമന്റില്‍ എഴുതി കണ്ടില്ല, ഏന്തൊക്കെയോ എഴുതി ആടിനെ പട്ടിയാക്കി വച്ചേക്കുന്ന ഒരു മറുപടി ആയി പോയല്ലൊ മൊത്തത്തില്‍ താങ്കളുടെ കമന്റ്!
പിന്നെ എന്റെ കാഴ്ചപ്പാടില്‍, ഷേയേര്‍ഡ് ലിസ്റ്റ് കൊള്ളില്ല എന്നു ഞാനെങ്ങും പറ്ഞ്ഞിട്ടില്ലല്ലൊ മാഷേ,
കമന്റെഴുതുന്നവര്‍ അതുചെയ്യുന്നത് വിധേയത്വം കൊണ്ടും ഷേയേര്‍ഡ് ലിസ്റ്റിടുന്നവര് ഏതാണ്ട് നോബിള്‍ പ്രവര്‍ത്തി ചെയ്യുന്നു എന്നും ഉള്ള താങ്കളുടെ കാഴ്ചപ്പാട് അത് എങ്ങനെ ശരിയാവും?
ഷേയേര്‍ഡ് ലിസ്റ്റുണ്ടാക്കാനും അതു ഷേയര് ചെയ്യാനും താങ്കള്ക്കുള്ളതു പോലെ, സ്വാതന്ത്ര്യം ഉണ്ട് കമന്റ് എഴുതുന്നവര്‍ക്ക് അതെഴുതാനും, അതിനെ പറ്റി ചര്‍ച്ച ചെയ്യാനും അത് എങ്ങനെ ആവണമെന്ന് തീരുമാനിക്കാനും.,

ഇനി യഥാര്‍ത്ഥ്യം ചില പോസ്റ്റുകളില്‍ പരസ്പരം കമന്റി ആളുകള്‍ സഹായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ അവിടെ വിധേയത്വം എന്നതിനെ ക്കാള്‍ യോജിക്കുന്നത്, പരസ്പര സഹകരണം എന്നതാണ്
വിധേയന് എന്നതിന്റെ നിരവചനം എന്റെ കാഴ്ച്പ്പാടില്‍ വേറേയാണ്. പക്ഷേ പരാജിതന് ഈപ്പറഞ്ഞ വിധേയത്വം വളരെ വ്യക്തമായി ഈ ഷേയേര്‍ഡ് ലിസ്റ്റിലും കാണുന്നുണ്ട്!
സമയത്തിന്റെ അഭാവത്താല്‍ ഏറെ ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച ചെയ്യാന്‍ അഗ്രഹിക്കുന്നില്ല!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-36344660.post-49942128069290890882007-11-13T15:00:00.000-06:002007-11-13T15:00:00.000-06:00എന്തരാണു വായനാലിസ്റ്റ് എന്നതിലേക്ക് എന്റെ രണ്ട് ഓട...എന്തരാണു വായനാലിസ്റ്റ് എന്നതിലേക്ക് എന്റെ രണ്ട് ഓട്ടക്കാലണ:
പത്തുവര്‍ഷം മുമ്പ് കണ്ണൂസിനെ കേരളാ ചാറ്റ് റൂമില്‍ കാണുമ്പോള്‍ "ഞാനിപ്പോ ഇതാണു വായിക്കുന്നത്, നിങ്ങളോ" എന്ന് ചോദിച്ചിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് മലയാളവേദി ബുള്ളറ്റിന് ബോര്‍ഡില്‍ ഞങ്ങള്‍ ദോ ലതൊന്നു നോക്കിക്കേ, എന്ന് പി എം ഇട്ടിരുന്നു.

രണ്ട് വര്‍ഷമായി ബ്ലോഗില്‍ വന്നശേഷം വഴിയിലോ മറ്റോ ഒക്കെ കാണുമ്പോള്‍ "ലയാളുടെ പോസ്റ്റ് വായിച്ചിരുന്നോ." എന്നൊക്കെ ചോദിച്ചിരുന്നു.
അതുകൊണ്ട്:
കണ്ണൂസിനു വായനാലിസ്റ്റുണ്ടെങ്കില് ഞാന്‍ അതില്‍ ഇട്ടിരിക്കുന്നത് പോയി വായിച്ചു നോക്കും.
പക്ഷേ:
കണ്ണൂസിന്റെ പോസ്റ്റിനെക്കുറിച്ചോ (ഫോറമോ ബ്ലോഗോ) എന്റെ പോസ്റ്റിനെക്കുറിച്ചോ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല, കാരണം വായനക്കാരന് കണ്ണൂസിനും വായനക്കാരന് ദേവനും ഉള്ള കോണ്‍സെന്‍സസ് പോസ്റ്റുകാരന്‍ കണ്ണൂസിനും പോസ്റ്റുകാരന്‍ ദേവനും ഉണ്ടെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് കണ്ണൂസ് ഇടുന്ന പോസ്റ്റ് എല്ലാം ഞാനും, മറിച്ചും വായിച്ചെന്ന് വരില്ല.

പോസ്റ്റുകാരന്മാര് പലരുമായും അത് തോന്നിയിട്ടുണ്ട് അതുകൊണ്ട് അവരുടെ ബ്ലോഗുകള്‍ മുടങ്ങാതെ വായിക്കും, ഷെയേര്‍ഡ് ലിസ്റ്റ് നോക്കണമെന്ന് തോന്നാറില്ല.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-36344660.post-10484201147190077582007-11-13T14:20:00.000-06:002007-11-13T14:20:00.000-06:00‘എനിക്ക് ഒരു പോസ്റ്റ് ഇഷ്ടമായി’ എന്ന് ലോകത്തിനോട...‘എനിക്ക് ഒരു പോസ്റ്റ് ഇഷ്ടമായി’ എന്ന് ലോകത്തിനോട് പറയുന്ന പിന്മൊഴി/മറുമൊഴി ആശയത്തില്‍ നിന്നാണെന്നു തോന്നുന്നു കമന്റ് എന്നത് അതിനുള്ളതാണെന്ന തെറ്റിധാരണ വരുന്നത്. അല്ലെങ്കില്‍ പിന്നെ കമന്റോപ്ഷന്‍ എന്തിനാണെന്നിനി അടുത്ത ചോദ്യം ചോദിക്കല്ലേ :) കമന്റ് വേറേ വായനാലിസ്റ്റ് വേറേ.

ആളുകള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ വായനാലിസ്റ്റുകള്ക്ക് ബ്ലോഗുകള്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ പറ്റില്ല എന്നത് സാജനും മനസ്സിലായതാണല്ലോ.. വിക്കിപ്പീഡിയയില്‍ ആരും എഴുതുന്നില്ലെന്ന് വിചാരിക്കൂ. അപ്പോള്‍ വിക്കിപ്പീഡിയ അടിപൊളിയാണ് എന്ന് കേട്ട് അവിടേയ്ക്ക് വരുന്നവര്‍ ചോദിക്കും എവിടെ കേരളത്തിനെ പറ്റിയുള്ള ലേഖനം, എവിടെ സച്ചിദാനന്ദനെ പറ്റിയുള്ളത് ... etc. അതുപോലെ തന്നെ കൊളാബറേറ്റീവ് ആണ് വായനാലിസ്റ്റും. അവിടെ ഒരു ഉണ്ടാവണം എന്ന് നിങ്ങള്‍ കരുതുന്ന ഒരു പോസ്റ്റ് കണ്ടില്ലെങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ മാത്രമാണ്..:)

എഴുത്തുകാരന്റെ വാഞ്ഛയും വായനക്കാരന്റെ വാഞ്ഛയും ഒന്നല്ല; അവതമ്മിലുള്ള കോമ്പ്രമൈസിനെ പറ്റി എന്റെ പോസ്റ്റില്‍ ഉണ്ട്. http://cibu.blogspot.comCibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-36344660.post-73336240998009203492007-11-13T11:55:00.000-06:002007-11-13T11:55:00.000-06:00പെരിങ്ങൊടാ ,അതെനിക്കിഷ്ടായി ;)പെരിങ്ങൊടാ ,

അതെനിക്കിഷ്ടായി ;)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-36344660.post-41587820084730501342007-11-13T09:35:00.000-06:002007-11-13T09:35:00.000-06:00പരാജിതോ ഓഫ് ഓഫ്:ജനിക്കുമ്പോള്‍ മുതലുള്ള ആത്മാഭിമാന...പരാജിതോ ഓഫ് ഓഫ്:

ജനിക്കുമ്പോള്‍ മുതലുള്ള ആത്മാഭിമാനം :-) (രസ്യന്‍ ഡയലോഗ്)

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുവാനും പാലിക്കാനുമുള്ള കഴിവ്, ആത്മാവിനെ കൂടുതല്‍ ശരിയിലേയ്ക്കു ആര്‍ജ്ജവത്തോടെ നയിക്കുവാനുള്ള കഴിവ്. ശരിയെ തിരിച്ചറിയുന്നതിനു കാണിക്കേണ്ടുന്ന ആര്‍ജ്ജവം അതിനെ കുറിച്ചു സ്വയം ഉണ്ടാവേണ്ട അഭിമാനം - ഇതത്രയും ആത്മാഭിമാനമാണെന്ന് കരുതുന്നു.

എന്നില്‍ എനിക്കുള്ള അഭിമാനം എന്നതിനേക്കാള്‍ എന്റെ ശരിയില്‍ എനിക്കുള്ള അഭിമാനം എന്നതാണ് തറവാടിത്തവും ആത്മാഭിമാനവും തമ്മിലുള്ള വ്യത്യാസം. തറവാടിത്തം ഏത് കുട്ടിക്കും തോന്നിയേക്കും, അതുകൊണ്ടാവും ജനിച്ചമുതലുള്ള ആത്മാഭിമാനമെന്നൊക്കെ തറവാടി അബദ്ധത്തില്‍ തട്ടിവിടുന്നത്.

ആത്മാഭിമാനം not equal to തറവാടിത്തം (ഒരു തെറ്റിദ്ധാരണ തിരുത്താമെന്ന മോഹമൊന്നുമില്ല എങ്കിലും)

താന്‍ പിടിച്ച കൊമ്പിനു മൂന്നും മുന്നൂറും കൊമ്പെന്ന് പറഞ്ഞു ശീലിക്കുന്ന ആര്ജ്ജവമൊട്ടുമില്ലാത്ത പഴഞ്ചത്തരം കൊണ്ടുകളയണം ‘തറവാടി’. ഒപ്പം തനിക്കു ‘തലയില്‍ കയറാത്തതെന്തിനേയും’ ഇതുവരെ കാണാത്ത പുതിയ കാര്യങ്ങളേയും സംശയദൃഷ്ടിയോടെയും ദുഷ്ചിന്തകളോടെയും കാണുന്ന പഴയ നാടന്‍ തറവാടിത്തരവും ഉപേക്ഷിക്കണം. അപ്പോള്‍ ചിലരൊക്കെ ആരാണെന്ന് മനസ്സിലായേക്കും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com