Wednesday, June 25, 2008
മിനിമം മര്യാദ കാണിക്കണം!
പാഠപുസ്തകപ്രശ്നത്തില്‍ ഉചിതമായ പരിഹാരം കാണാന്‍ കേരളസര്‍ക്കാരിന് എന്തിനാണിത്ര ആശങ്ക? പൌവത്തിലും ലീഗും ചെന്നിത്തലയും ബ്രാഹ്മിണ്‍ ഫെഡറേഷനും അവരോടൊക്കെയൊപ്പമുള്ള ജനലക്ഷങ്ങളും ‘അബദ്ധജടിലവും സത്യവിരുദ്ധവു’മായ ഉള്ളടക്കത്തിനെതിരെ ഇത്രയും പ്രതിഷേധിച്ചത് പോരെന്നാണോ? ഹിന്ദു പാഠപുസ്തകം, കൃസ്ത്യന്‍ പാഠപുസ്തകം, മുസ്ലീം പാഠപുസ്തകം എന്നൊക്കെ വേറെ വേറെ ബുക്കുകള്‍ അച്ചടിക്കുന്നതിനും അതാത് പിള്ളേരെയെല്ലാം പ്രത്യേകം ക്ലാസ്സുകളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിവ്യഗര്‍ഭം, വിഗ്രഹാരാധന, വിഗ്രഹവിരോധന ഒക്കെ ഒരേ സമയം പരമസത്യങ്ങളും പുരോഗമനാത്മകവും യുക്തിഭദ്രവും ശാസ്ത്രീയവുമാണെന്നു ഒറ്റപ്പുസ്തകത്തില്‍ പഠിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദ കാണിച്ചാല്‍ എല്ലാവര്‍ക്കും പ്രയോജനപ്രദമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ?
Subscribe to:
Posts (Atom)