Wednesday, June 25, 2008

മിനിമം മര്യാദ കാണിക്കണം!

പാഠപുസ്തകപ്രശ്നത്തില്‍ ഉചിതമായ പരിഹാരം കാണാന്‍ കേരളസര്‍‌ക്കാരിന് എന്തിനാണിത്ര ആശങ്ക? പൌവത്തിലും ലീഗും ചെന്നിത്തലയും ബ്രാഹ്മിണ്‍ ഫെഡറേഷനും അവരോടൊക്കെയൊപ്പമുള്ള ജനലക്ഷങ്ങളും ‘അബദ്ധജടിലവും സത്യവിരുദ്ധവു’മായ ഉള്ളടക്കത്തിനെതിരെ ഇത്രയും പ്രതിഷേധിച്ചത് പോരെന്നാണോ? ഹിന്ദു പാഠപുസ്തകം, കൃസ്ത്യന്‍ പാഠപുസ്തകം, മുസ്ലീം പാഠപുസ്തകം എന്നൊക്കെ വേറെ വേറെ ബുക്കുകള്‍ അച്ചടിക്കുന്നതിനും അതാത് പിള്ളേരെയെല്ലാം പ്രത്യേകം ക്ലാസ്സുകളില്‍ ഇരുത്തി പഠിപ്പിക്കുന്നതിനും എന്തു തടസ്സമാണുള്ളത്? ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം, ദിവ്യഗര്‍‌ഭം, വിഗ്രഹാരാധന, വിഗ്രഹവിരോധന ഒക്കെ ഒരേ സമയം പരമസത്യങ്ങളും പുരോഗമനാത്മകവും യുക്തിഭദ്രവും ശാസ്ത്രീയവുമാണെന്നു ഒറ്റപ്പുസ്തകത്തില്‍ പഠിപ്പിക്കാതിരിക്കുക എന്ന മിനിമം മര്യാദ കാണിച്ചാല്‍ എല്ലാവര്‍‌ക്കും പ്രയോജനപ്രദമായിരിക്കുമെന്നു പ്രത്യേകം പറയേണ്ടല്ലോ?

16 comments:

nalan::നളന്‍ said...

പോരാ, തീവ്രവാദികള്‍ക്ക് പ്രത്യേക പാഠപുസ്തകം മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങളും വേണം.
ഫ്രീയായി ആയുധങ്ങളും വിതരണം ചെയ്യണം.

നിരീശ്വരര്‍ക്കു പ്രത്യേകം, ഗെയ്സ് ലെസ്ബിയന്‍സിനു വേറെ, ഫെമിനിസ്റ്റുകള്‍ക്കു വേറെ, എന്തിനു ചുരുക്കുന്നു ആണിനും പെണ്ണിനും വേറെ, അ വച്ചു പേരുള്ളവര്‍ക്കു വേറെ, ഇ വച്ചുള്ളവര്‍ക്കു....

ചന്ത്രക്കാറന്‍ said...

ഭൂമി പരന്നതാണെന്നും ആദത്തിന്റെ വാരിയെല്ലെടുത്തുണ്ടാക്കിയ ഹവ്വ പെറ്റ സന്താനങ്ങള്‍ അവരുടെത്തന്നെ സഹോദരങ്ങളുമായി ഇണചേര്‍ന്നുണ്ടായതാണ്‌ മനുഷ്യവംശമുണ്ടായതെന്നുകൂടി പഠിപ്പിക്കണം. ഗലീലിയോ സ്വയം തീകൊളുത്തി ആത്മഹത്യചെയ്തതായിരുന്നു എന്നുമാവാം. അഞ്ഞൂറുകൊല്ലത്തോളം മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തിയ യൂറോപ്പിന്റെ ഇരുണ്ട കാലഘട്ടം കമ്യൂണിസ്റ്റുകാരുടെ സൃഷ്ടിയായിരുന്നു എന്നും വേണമെങ്കില്‍ പഠിപ്പിക്കാം.

ഊച്ചാളികള്‍...

ബ്ലോഗ്‌ കറുപ്പിച്ചും വെളുപ്പിച്ചും ഒന്നും ആരും പ്രതിഷേധിച്ചേക്കരുത്‌, ലിങ്കുകള്‍ പറപ്പിച്ചു സായൂജ്യമടയരുത്‌, ഒരു ജനാധിപത്യസംവിധാനത്തിന്റെ കടക്കല്‍ കത്തിവക്കുന്നത്‌ കണ്ടങ്ങനെ രസിക്ക്‌.

വിമോചനസമരത്തിനുശേഷം ഇത്രയും നീചമായ മറ്റൊരു കാരണത്തിന്‌ ഈ നായിന്റെ മക്കളെ തെരുവില്‍ കണ്ടിട്ടില്ല. ജനിച്ചപ്പഴേ വരിയുടഞ്ഞുപുറത്തുവന്ന പാവാടകെഎസ്സുയുക്കാരനൊക്കെ സമരത്തിനിറങ്ങിയിരിക്കുന്നു!

ചന്ത്രക്കാറന്‍ said...

ഇവിടെപ്പറഞതൊന്നു വലുതാക്കി ഇവിടെ
ഒട്ടിച്ചിട്ടുണ്ട്

മൂര്‍ത്തി said...

ലോകസഭാ തെരഞ്ഞെടുപ്പ്....:)

Inji Pennu said...

പണ്ട് ഒരു കമ്പ്യൂട്ടര്‍ ഗോ ബാക്ക് എന്നും പറഞ്ഞ് നടന്ന പത്തിന്റെ പൈസയ്ക്ക് വിവരമില്ലാത്ത സമരമാണീ പുത്തന്‍ പോക്രിത്തരം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്. എല്ലാരും കൂടിയങ്ങ് സമരിക്കട്ടേ. കുറേ ക്ലാസ്സ് നഷ്ടമാവുന്നത് പിള്ളേര്‍ക്കല്ലേ? ആര്‍ക്ക് ചേതം? പിള്ളേര്‍ക്ക് പഠിപ്പൊക്കെ മുടങ്ങി നടക്കുമ്പോള്‍ ഇപ്പോള്‍ അണികളില്ലാത്തേന്റെ വിഷമം പാര്‍ട്ടിക്കാര്‍ക്ക് തീരും! കഷ്ടം! ഒരു നല്ല പോയിന്റെങ്കിലും സമരിക്കുന്നോര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ പിന്നേയും ഉണ്ട്. കോമാളിത്തരത്തിന്റെ അങ്ങേയറ്റം!

മാരീചന്‍‍ said...

മിടുക്കി. ചര്‍ച്ച ചെയ്യുന്നെങ്കില്‍ ഇങ്ങനെ വേണം. ഇനിയിതിന്റെ പേരിലൊരു തമ്മില്‍ തല്ല് നടക്കുമ്പോള്‍ പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ടതൊക്കെ മുങ്ങുമല്ലോ...

Inji Pennu said...

ഹരി ഒരു ഓഫ്:
മാരീചാ
ദേ കുറച്ച് സ്ഥലങ്ങള്‍ ഇവിടേം, ഇവിടേം,
ഇവിടേം എന്റെ ബ്ലോഗിലെ പോസ്റ്റിലും ഒക്കെ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

പക്ഷെ സത്യം പറയാമല്ലോ, അവിടെയൊന്നും ഓര്‍മ്മ വരാതിരുന്ന ആദ്യത്തെ വാചകം ഇവിടെ എഴുതാന്‍ പെട്ടെന്ന് പ്രകോപിപ്പിച്ച കാരണം മുകളിലുള്ള ചന്ദ്രക്കാരന്റെ കമന്റും (പോസ്റ്റിലെ നാരങ്ങാ വെള്ളവും) തന്ന്യാണ്.

ഒരു വശത്ത് മാത്രം മിടുക്ക് കൂടുന്നത് കടുത്ത അസന്തുലിതാവസ്ഥയ്ക്ക് കാരണമവില്ലേ?

ഇനിയത് പിന്‍‌വലിക്കണമെങ്കില്‍ അങ്ങിനേം ആവാം. പാഠപുസ്തക വിവാദം വരാനിരിക്കുന്ന തമ്മില്‍ത്തല്ലില്‍ മുങ്ങിപ്പോവണ്ട.

Kiranz..!! said...

സ്വാമിമാര്,ബ്രദറമ്മാര്,അമ്മമാര്,അമ്മച്ചിമാര്,ജിന്നണ്ണമ്മാര് ഇവരുടെക്കെ കാര്യം ഒന്ന് കാത്തുരക്ഷിച്ചു പിടിക്കണ്ടായോ ? പൊത്തകം എങ്കീ പൊത്തകം.മൂര്‍ത്തിയപ്പന്‍‍ പറഞ്ഞതു പോലെ 20-20യും ഇങ്ങടുത്തു വരുന്നു.

മിനിറ്റിനുമിനിറ്റിനു ഇടയലേഖനം ഇറക്കിപ്പരിപ്പിളകിയ പുണ്യാളന്മാര്‍ക്കെന്തായാലും വേറിട്ടൊരെണ്ണം കിട്ടിയതല്യോ.

എന്നാലും കെയെസ്യൂക്കാരുടെ വരിയുടെ കാര്യമോര്‍ത്ത് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല...ഹ..ഹ.

ആ സമയത്ത് 2പാട്ടിന്റെ വരി പകര്‍ത്തിയെഴുതട്ടെ :)

പാമരന്‍ said...

എക്സാറ്റ്ലി! അദാണു വേണ്ടേ..

എല്ലാരും പറയണത്‌ ഓരോ പുസ്തകമാക്കിയാല്‍ എല്ലാത്തിനും സമാധാനമാവും, പീള്ളേര്‍ക്ക്‌ കാര്യം കറക്ടായിട്ട്‌ മനസ്സിലാവുകേം ചെയ്യും..! വാട്ട്‌ ആന്‍ ഐഡിയാ സര്‍ജീ..!

?????????????? said...
This comment has been removed by the author.
ചന്ത്രക്കാറന്‍ said...

Sorry dear, I don't take the bait; it's so transparent and the hook is apparently visible through . Hard luck, better try next time, but with a better bait! Thank you!

(no malayalam keyboard here)

ഡാലി said...

ചന്ദ്രക്കാറാ,
ലിങ്കുകള്‍ പറപ്പിച്ചു സായൂജ്യമടയരുത്‌ - ലിങ്കു പെറുക്കി എന്നാണോ ഉദ്ദേച്ചത്? എങ്കില്‍ അതുപോ‍ലെ മറ്റൊരു സായൂജ്യം. :)
ഒരു പരസ്യമായി കൂട്ടിയാല്‍ മതി. :)

ചന്ത്രക്കാറന്‍ said...

Daly, that's taken as a creative revenge, thanks

പരാജിതന്‍ said...

ഇഞ്ചി, ഇഞ്ചിയുടെ തന്നെ വാക്കുകളെടുത്തുപറയാം. ‘വിവരക്കേടി’നേയും ‘പോക്രിത്തര’ത്തിനേയും ഒരു വണ്ടിയില്‍ കെട്ടാമോ? ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ‘പോക്രിത്തരം’ അങ്ങനെ വെറും പോക്രിത്തരമല്ലെന്നതും ഇഞ്ചിയ്ക്കു മനസ്സിലാകാത്തതാണോ? എന്തു പ്രകോപനത്തിന്റെ പേരിലാണേലും ഇഞ്ചിയുടെ ആ താരതമ്യം ശരിയായില്ല, തീരെ ശരിയായില്ല. വിശദീകരിക്കാതെ തന്നെ ഇഞ്ചിയ്ക്ക് മനസ്സിലാകുമെന്നറിയാം. അതുപോട്ടെ, ഉപകാരമുള്ള ഒരു സംഗതി പറയാം. മതത്തില്‍ വിശ്വസിക്കുന്നുവെന്നൊക്കെ വെറുതേയെങ്കിലും സ്വയം കരുതുന്ന ഏതൊരാള്‍‌ക്കും ചില കാര്യങ്ങളിലൊക്കെ വീണ്ടുവിചാരം ചെയ്യാനുള്ള ഒരവസരം കൂടിയാണിത്. അത് ചെയ്യാത്തവരുടെ നഷ്ടം അവരുടേത് മാത്രം.

latheesh mohan said...

ഇനിയാ പുസ്തകം പിന്‍വലിച്ചാല്‍ അതിനെതിരെ ആര് സമരം ചെയ്യും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എന്തു പറഞ്ഞാലും അനുസരിക്കുന്ന വിവരദോഷികള്‍ കൂടെയുള്ളവരുടെ കലയായി മാറുന്നു സമരങ്ങള്‍ എന്നതാണ് നിര്‍ഭാഗ്യകരം.

മോഹന കൃഷ്ണന്‍ കാലടിയുടെ ‘പാലൈസ്‘ എന്ന കവിത പഠിപ്പിക്കുന്നതിനെതിരെ ഒരു മുന്‍ മന്ത്രി ഘോരഘോരം വാചാലനാകുന്നതു കണ്ടു, ഇന്നലെ. കുമാരനാശാനൊക്കെയല്ലേ കവികള്‍, കമ്യൂണിസ്റ്റ് മൂരാച്ചികളുടെ വിവരക്കേടിനെയും കവിതയെന്നു വിളിച്ചു തുടങ്ങിയോ എന്നായിരുന്നു അയാളുടെ പരാതി. ഭോഷ്കന്മാരുടെ ലോകം.

നല്ല കുറിപ്പ്, ഹരീ.

സഹോധരന്‍ said...

this is the real picture of the idiotic sprinkles in the name of party.....and creed...this is wat that stopz kerala from further development....