Sunday, February 15, 2009

പകരം വയ്ക്കാനാകാത്ത 'നേട്ടങ്ങള്‍‌‘

മൂന്നു കോടിയിലധികം ജനസംഖ്യയുള്ള അഫ്‌ഗാനിസ്ഥാനില്‍ എത്ര ബുദ്ധമതവിശ്വാസികളുണ്ട്? എ ഡി ആദ്യനൂറ്റാണ്ടുകളില്‍ അഫ്ഗാന്‍ പ്രദേശത്ത് പ്രബലമായിരുന്ന ബുദ്ധമതവിശ്വാസം അധിനിവേശങ്ങളുടെ തേര്‍‌ച്ചക്രങ്ങള്‍‌ക്കടിയില്‍‌പ്പെട്ട് ഇല്ലാതായ കഥ അറിയാത്തവര്‍ ചുരുങ്ങും, ചരിത്രം പഠിച്ചിട്ടുള്ളവര്‍‌ക്കിടയില്‍. ഇന്നവിടെബുദ്ധമതാനുയായികളില്ല. താലിബാനികളുടേതാകട്ടെ, ജനാധിപത്യവ്യവസ്ഥയുമായിരുന്നില്ല. എന്നിട്ടും ബാമിയാന്‍ മലയിലെ ബുദ്ധപ്രതിമകള്‍ തകര്‍‌ക്കപ്പെട്ടത് പരിഷ്കൃതലോകം ഞെട്ടലോടെയാണ് കണ്ടത്. അമൂല്യമായ ഒരു ചരിത്രസ്മാരകം, സാംസ്കാരികശേഷിപ്പ്, നിഷ്കരുണം ഉടച്ചുവീഴ്ത്തിയ പ്രവൃത്തി വംശഹത്യയോട്ഉപമിക്കപ്പെട്ടു. കടുത്ത മനുഷ്യാവകാശധ്വംസനങ്ങളിലൂടെ കുപ്രസിദ്ധരായിത്തീര്‍‌ന്നിരുന്ന താലിബാനികളുടെ നേതാവ് മുല്ലാ മുഹമ്മദ് ഒമറിന് അയാള്‍ തികച്ചും അര്‍‌ഹിക്കുന്ന ലേബല്‍, മാനവികതയുടെ മുഖ്യശത്രുക്കളിലൊരാള്‍ എന്ന മുദ്ര, കൂടുതല്‍ വ്യക്തമായി പതിയുന്നതില്‍ ബാമിയാന്‍ സംഭവവും അതിന്റേതായ പങ്കു വഹിച്ചു.

അഫ്ഗാന്‍ ദേശത്ത് ബുദ്ധപ്രതിമകളുടഞ്ഞു വീഴുന്നതിന് ഒമ്പത് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ചരിത്രപ്രാധാന്യമുള്ള ഒരു മുസ്ലീം ആരാധനാലയം തകര്‍‌ന്നു വീണത്. പതിനാലു കോടിയില്‍ പരം മുസ്ലിം മതവിശ്വാസികളും മതേതരജനാധിപത്യവ്യവസ്ഥയുമുള്ള ഒരു രാജ്യത്ത് നടന്നുവെന്നതിനാല്‍ തന്നെ മസ്ജിദ് പൊളിക്കല്‍ താലിബാന്റെ പ്രതിമതകര്‍‌ക്കലിനെക്കാള്‍ പലമടങ്ങ് ഗൌരവമാര്‍‌ന്ന, നികൃഷ്ടമായ ഒരു കുറ്റകൃത്യമായിരുന്നുവെന്നത് വര്‍‌ഗ്ഗീയതയുടെ അന്ധത ബാധിച്ചിട്ടില്ലാത്ത ആര്‍‌ക്കും മനസ്സിലാകും. പക്ഷേ ഓരോ പ്രവൃത്തിയെയും അവയുടെ കാരണക്കാര്‍‌ക്ക് അവയിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ അടിസ്ഥാനമാക്കി പുനര്‍‌നിര്‍‌വ്വചിക്കുന്നവിചിത്രസമ്പ്രദായത്തിന്റെ പ്രയോഗസാധ്യത അപാരമാണ്. മസ്‌ജിദ് തകര്‍‌ക്കല്‍ ദൌര്‍‌ഭാഗ്യകരമായ ഒരു ദുരന്തമാണെന്ന, ആ ദുരന്തത്തിനു വഴിയൊരുക്കിയവരുടെതന്നെ, ചതഞ്ഞ വ്യാഖ്യാനത്തെയും കടന്ന്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അധികാരശൃംഗത്തിലേറാനായി അരങ്ങേറ്റിയ ഒരു തന്ത്രമെന്ന നിലയിലേക്ക് (ചതുരംഗക്കളത്തിലെ ഒരു സുപ്രധാനനീക്കമെന്ന പോലെ) ആ കുറ്റകൃത്യം മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. ഉടഞ്ഞുവീണ മസ്ജിദിന്റെയും സഹിഷ്ണുതയുടെയും അവശിഷ്ടങ്ങള്‍‌ക്കു മേല്‍ അമര്‍‌ന്നിരുന്ന വര്‍‌ഗ്ഗീയ-രാഷ്ട്രീയ വിഗ്രഹങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയായി മാറി. അതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്നവര്‍ ഉണങ്ങിയ മുറിവുകള്‍ വീണ്ടുംകുത്തിത്തുരക്കുന്ന നികൃഷ്ടജീവികളെന്ന ആക്ഷേപത്തിനു വിധേയരായി.

ഒരു വശത്ത്, ആയുധത്തിന്റെയും അക്രമത്തിന്റെയും ബലത്തില്‍ കരഗതമായ അധികാരത്തില്‍ മതിമറന്ന വിഡ്ഢിയും ക്രൂരനും മതഭ്രാന്തനുമായ നേതാവ്. ഇപ്പുറത്ത്, ഭൂരിപക്ഷവര്‍‌ഗ്ഗീയത എന്ന വജ്രായുധം ‘യുക്തിപൂര്‍‌വ്വം’ ഉപയോഗിച്ച് ജനാധിപത്യത്തെ കീഴടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിവുള്ള കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍‌ . സ്വീകാര്യതയുടെ തലത്തില്‍ ഇവര്‍ തമ്മിലുള്ള അന്തരം അനന്തതയേക്കാള്‍ വലുതാണെന്നു അഫ്ഗാനിസ്ഥാന്റെയും ഇന്ത്യയുടെയും ആധുനികചരിത്രം നമ്മെ പഠിപ്പിക്കുന്നു. “അധികാരത്തിലേക്ക് നേര്‍‌വഴി കണ്ടെത്തുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞാല്‍ നേര്‍‌വഴിക്കോടുന്ന സൌമ്യവാഹനങ്ങളെ നിരാകരിച്ച് എന്തും തകര്‍‌ക്കാന്‍ പോന്ന ഒരു ബുള്‍‌ഡോസറിലേറി ലക്ഷ്യത്തിലേക്ക് പോകാനുള്ള വാസന, പോകുന്ന വഴിക്ക് തകര്‍‌ക്കപ്പെടുന്ന ഓരോന്നും, ചരിത്രസ്മാരകങ്ങളോ സഹിഷ്ണുതയോ മനുഷ്യരോ എന്തുമാകട്ടെ, തന്റെ ബുള്‍‌ഡോസറിനു ഇന്ധനമാക്കി മാറ്റാന്‍ പോന്ന ഒരു രാസപ്രക്രിയയിലെ വൈദഗ്ദ്ധ്യം, ഇതെല്ലാമൊത്തുവന്നാല്‍ ലക്ഷ്യത്തെ സാധൂകരിക്കുകയും മാര്‍‌ഗ്ഗത്തെ അപ്രസക്തമാക്കുകയും ചെയ്യുന്ന വ്യാഖ്യാനങ്ങള്‍ രൂപംകൊണ്ടു കൊള്ളുമെന്ന തിരിച്ചറിവ്.” ഇവയാണ് എല്‍.കെ. അദ്വാനിയെന്ന ഊര്‍‌ജ്ജസ്വലനായ വൃദ്ധന്റെ രാഷ്ട്രീയായുധങ്ങള്‍. ആ ആയുധങ്ങളുടെ ശക്തിയാണ് മുല്ലാ മുഹമ്മദ് ഒമറില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനും വോട്ടിനു പുറമേ കോര്‍പ്പറേറ്റ് കൊമ്പന്മാരുടെയും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരെന്നു ആത്മാര്‍‌ത്ഥമായി ഭാവിക്കുന്ന മാധ്യമങ്ങളുടെ പോലും അംഗീകാരമുള്ളവനുമാക്കുന്നത്. എന്‍ ഡി ടി വി അദ്വാനിയുടെ ‘ആജീവനാന്തനേട്ട’ത്തിനായി, ജൂറികളുടെ പോലും എതിര്‍‌പ്പവഗണിച്ച്, പ്രഖ്യാപിച്ച പുരസ്കാരത്തെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

അദ്വാനിയുടെ ആജീവനാന്തനേട്ടത്തെപ്പറ്റി പറയുമ്പോള്‍ അവഗണിക്കാന്‍ പറ്റാത്ത മറ്റൊരു സംഗതിയുണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍‌ണ്ണായകമായി സ്വാധീനിക്കുന്ന ഒരു പ്രയോഗം അദ്വാനിയുടെ സംഭാവനയാണ്: സ്യൂഡോ സെക്കുലറിസം എന്ന പ്രയോഗം. മതേതരത്വം എന്ന സങ്കല്പം വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിട്ടുള്ള ഇന്ത്യന്‍ സമൂഹത്തില്‍ മതവികാരം എന്ന നിക്ഷേപമിറക്കി ലാഭം കൊയ്യാനൊരുങ്ങുന്ന രാഷ്ട്രീയ അജണ്ടയ്ക്ക് മതേതരസങ്കല്പത്തിലധിഷ്ഠിതമായ വിമര്‍‌ശനങ്ങളെ പ്രതിരോധിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയെന്നത് എളുപ്പത്തില്‍ ഊഹിക്കാവുന്ന സംഗതിയാണ്. ആ വെല്ലുവിളിയെയാണ് സ്യൂഡോ സെക്കുലറിസം എന്ന ഒറ്റ പ്രയോഗം, അതിന്റെ പ്രയോക്താക്കളെ തീര്‍‌ത്തും സന്തുഷ്ടരാക്കും വിധം, കൈകാര്യം ചെയ്യുന്നത്. സെക്കുലര്‍ എന്ന വാക്കിന്റെ മേല്‍, അതിന്റെ അര്‍‌ത്ഥസൂചനകളെ നിഷ്പ്രഭമാക്കിക്കൊണ്ട്, സ്യൂഡോ സെക്കുലര്‍ എന്ന പദപ്രയോഗത്തെ സ്ഥാപിക്കും വിധത്തിലുള്ള പ്രചാരണങ്ങള്‍ ദിനം‌പ്രതി അരങ്ങേറുന്നു. പ്രസംഗവേദികളില്‍, ടെലിവിഷന്‍ സംവാദങ്ങളില്‍, ട്രെയിന്‍ യാത്രകളില്‍, റെസ്റ്റോറന്റുകളില്‍, പബ്ബുകളില്‍ (അതേ, ‘പബ്ബു’കളില്‍ തന്നെ) ഒക്കെയും അത് ‘അര്‍‌ത്ഥഗര്‍‌ഭമായി’ മൊഴിയപ്പെടുന്നു. ഒളിഞ്ഞും തെളിഞ്ഞും ഹൈന്ദവഫാസിസത്തെ പിന്തുണയ്ക്കുന്ന സകലരും വിപരീതാശയങ്ങളുള്ളവര്‍‌ക്കു നേരെ അത് ലോപമില്ലാതെ പ്രയോഗിക്കുന്നു. വര്‍‌ഗ്ഗീയതയെയും ഹിന്ദുരാഷ്ട്ര അജണ്ടകളെയും എതിര്‍‌ക്കുന്നവര്‍, എഴുത്തുകാരും രാഷ്ട്രീയപ്രവര്‍‌ത്തകരും മുതല്‍ വിദ്യാര്‍‌ത്ഥികള്‍ വരെയുള്ളവര്‍, ഒന്നടങ്കം ‘കപടമതേതരവാദികള്‍‘ എന്ന ഒരൊറ്റ ലേബലിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുന്നു.

ഒരിക്കല്‍ ആവേശത്തള്ളിച്ചയില്‍ നിലമറന്ന സഹയാത്രികരാല്‍ തനിക്കു നേരെ തന്നെ പ്രയോഗിക്കപ്പെട്ടെങ്കിലും സമാനതകളില്ലാത്ത ഈ പ്രതിരോധതന്ത്രം താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും അതിന്റെ അനുയായികള്‍‌ക്കും വേണ്ടി സംഭാവന ചെയ്തത് അദ്വാനിയുടെ സുപ്രധാനനേട്ടങ്ങളിലൊന്നു തന്നെയാണ്. കര്‍‌സേവയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ രഥയാത്രയ്ക്കൊപ്പം സ്ഥാനം പിടിക്കാനുള്ള യോഗ്യതയുണ്ട് ആ പ്രയോഗത്തിന്. ആദ്യത്തേത് അനുയായികളുടെ മനോവീര്യം കൂട്ടി, കൂടുതല്‍ അനുഭാവികളെ സമ്പാദിച്ചു. രണ്ടാമത്തേത് പ്രതിയോഗികളുടെ വായടപ്പിക്കുക എന്ന ധര്‍‌മ്മം ഏറ്റെടുത്തു. എന്‍ ഡി ടി വി സമ്മാനം നല്‍കിയാലും ഇല്ലെങ്കിലും ഈ ‘കനപ്പെട്ട സംഭാവനക‘ളുടെ പേരില്‍ അദ്വാനിയുടെ നാമം ദീര്‍‌ഘകാലം ഓര്‍‌മ്മിക്കപ്പെടുക തന്നെ ചെയ്യും. “എങ്ങനെ ഓര്‍‌മ്മിക്കപ്പെടണം” എന്നത് ഈ കാലയളവിലെ കലുഷമായ രാഷ്ട്രീയപരിവര്‍‌ത്തനങ്ങള്‍‌ക്കും അവയുടെ പരക്കെയുള്ള പ്രത്യാഘാതങ്ങള്‍‌ക്കും സാക്ഷ്യം വഹിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നു മാത്രം.



അദ്വാനിയുടെ പുരസ്കാരലബ്ധിയെപ്പറ്റി ഉന്മേഷിന്റെ പോസ്റ്റ് ഇവിടെ.

21 comments:

പകല്‍കിനാവന്‍ | daYdreaMer said...

പകരം വെക്കാനാവാത്തത് തന്നെ... ആശംസകള്‍...

അയല്‍ക്കാരന്‍ said...

ഭൂരിപക്ഷവര്‍ഗീയത ഇന്‍ഡ്യയെ പിന്നോട്ട് നയിക്കുന്ന ഇക്കാലത്ത് വളരെ പ്രസക്തവും ശക്തവുമായ ലേഖനം. വിപരീതാശയങ്ങളുള്ളവരെ കപടമതേതരവാദി എന്നാക്ഷേപിച്ചാണ് ഫാസിസത്തെ പിന്തുണയ്ക്കുന്നവര്‍ ജയഭേരി മുഴക്കുന്നത്. കേരളത്തില്‍ ഇതിന് ഒരു മറുവശവുമുണ്ട്. സ്വന്തം ഹൈന്ദവപാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുന്ന ഹിന്ദുക്കള്‍ പലര്‍ക്കും ‘സംഘപരിവാറുകാരന്‍’ എന്ന വിളി കേള്‍ക്കേണ്ടിവരുന്നു. എന്തുചെയ്യാം?

പകരം വയ്ക്കാനാകാത്ത ലേബലുകള്‍

മൂര്‍ത്തി said...

അപ്പോള്‍ പരാജിതന്റെ പോസ്റ്റ് എവിടെയൊക്കെയോ കൊള്ളുന്നുണ്ട്.......

വിശാഖ് ശങ്കര്‍ said...

അയല്‍ക്കാരാ,
ഹൈന്ദവമായാലും, ക്രൈസ്തവമായാലും, ഇസ്ലമികമായാലും, മറ്റെന്തായാലും പാരമ്പര്യവും, ആചാരങ്ങളുമൊന്നും സാമൂഹ്യജീവിതത്തിന്റെ ജൈവ സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിക്കരുത്.ഇതൊക്കെയാണ് അവസാന വാക്ക്, ഇതിലേയ്ക്ക് മടങ്ങിപ്പോവുക എന്ന് കേവലം വിശ്വാസത്തിനപ്പുറം ഒന്നും മുന്നോട്ട് വയ്ക്കാതെ ഒരു ബഹുസ്വരസമൂഹത്തിനോട് വെറുതേ ശാഠ്യം പിടിക്കരുതെന്ന് ചുരുക്കം. അങ്ങനെയുള്ള ശാഠ്യങ്ങളില്ലാതെ അമ്പലത്തില്‍ പോകുകയും നോമ്പ് നോല്‍ക്കുകയും ദൈവമെന്നാല്‍ സ്നേഹമാണെന്ന ലളിതവും സുതാര്യവുമായ സമവാക്യത്തില്‍ വിശ്വസിച്ച് തനിക്ക് ചുറ്റുമുള്ളവരെ തന്നെപ്പോലെ ഏറ്റെടുക്കുകയും അവര്‍ക്കുവേണ്ടി വേണ്ടിവന്നാല്‍ ജീവന്‍ ത്യജിക്കുകയും ചെയ്യുന്നവരെ ആരും സംഘപരിവാറുകാരന്‍, താലിബാനിസ്റ്റ് എന്നൊന്നും വിളിക്കുകില്ല.വിളിച്ചിട്ടുമില്ല.ഗുജറാത്തില്‍ പോലുമുണ്ട് ഇത്തരം മനുഷ്യ സ്വാഭാവമുള്ള ഹിന്ദുക്കളും, മുസല്‍മാന്മാരും മറ്റും.ഇന്ത്യ എന്ന ആശയം ഇതുവരെ നിലനിന്നെങ്കില്‍, ഇനിയും നിലനില്‍ക്കുന്നെങ്കില്‍ അതിനു കാരണം ഇത്തരം മനുഷ്യരാണ്, ആയിരിക്കുകയും ചെയ്യും.

അയല്‍ക്കാരന്‍ said...

കാഴ്ചപ്പാടുകളുടെ വ്യത്യാസങ്ങളില്‍ സമൂഹത്തിന്‍‌റെ ബഹുസ്വരത പ്രതിഫലിക്കപ്പെടുന്നു. സാമൂഹ്യജീവിതത്തിന്റെ ജൈവ സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് എതിര്‍ക്കേണ്ടത് അത്യാവശ്യം തന്നെ. അമ്പലത്തില്‍ (സ്വന്തമായ ശാഠ്യങ്ങളോടെ തന്നെ ആയിക്കോട്ടെ) പോകുന്നവരെ മുഴുവന്‍ തങ്ങള്‍ക്കിഷ്ടപ്പെടാത്ത കള്ളിയില്‍ എണ്ണുമ്പോഴാണ് ലേബലുകളെപ്പറ്റി വ്യാകുലപ്പെടേണ്ടി വന്നത്. ദൈവം സ്നേഹമാണ് എന്നു വിശ്വസിക്കുന്നവന്‍ അങ്ങനെ വിശ്വസിക്കട്ടെ, ദൈവം രാമനാണ് എന്നു കരുതുന്നവനും അതേ സ്വാതന്ത്ര്യം കൊടുക്കൂ. മറ്റൊരുത്തന്‍‌റെ വിശ്വാസത്തെ ഹനിക്കാത്ത കാലത്തോളം അവനെ ലേബലുകളിലൊതുക്കാതെ വെറുതെ വിടൂ.

ആരാധനാലയം പൊളിച്ചവര്‍ക്കെതിരെയും ഒരു സമൂഹത്തെയൊന്നാകെ കൊന്നൊടുക്കുന്നവര്‍ക്കെതിരെയും ജനമുന്നേറ്റം വേണം. പക്ഷെ ആ പോരാട്ടം ലക്ഷ്യം തെറ്റി, മുണ്ടുടുത്ത് മാത്രമേ അമ്പലത്തില്‍ കേറാവൂ എന്ന ശാഠ്യമുള്ളവരോടോ പശുവിനെ തിന്നരുത് എന്നു കരുതുന്നവരോടോ ആയിപ്പോകരുത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് ലേബലുകളെപ്പറ്റിപ്പറഞ്ഞു എന്നു മാത്രം

പരാജിതന്‍ said...

അയല്‍‌ക്കാരാ,
കേരളത്തില്‍ ഒരു കോടി എമ്പതുലക്ഷത്തിനു മേലുണ്ടെന്നു തോന്നുന്നു ഹിന്ദുക്കളുടെ ജനസംഖ്യ.
അതില്‍ 99 % ഉം ഏറിയോ കുറഞ്ഞോ അളവില്‍
വിശ്വാസികളായിരിക്കണം. യുക്തിവാദികളായ മനുഷ്യരുടെ പോലും കുടുംബത്തില്‍ ദൈവവിശ്വാസികളുള്ളതറിയാം. ഇവരില്‍ നല്ലൊരു ഭൂരിപക്ഷം സംഘ് പരിവാര്‍ ആശയങ്ങളോട് യോജിക്കുന്നവരല്ലല്ലോ. എന്നാല്‍ സംഘ് അനുഭാവമുള്ള കുറേയേറെ പേര്‍ ഉണ്ട് താനും. എന്റെ നാട്ടില്‍ തന്നെ ചെറിയൊരു ചുറ്റളവിനുള്ളില്‍ പോലും നിരവധി ഹിന്ദുകുടുംബങ്ങള്‍ സംഘ് പരിവാറിനോട് ചായ്‌വുള്ളവരായുണ്ട്. അവരെ കോണ്‍‌ഗ്രസ് അനുഭാവികളെന്നോ ഇടതുപക്ഷക്കാരെന്നോ വിളിക്കണോ? അനുഭാവമുള്ളവന് ആ ലേബല്‍ ലജ്ജാകരമായി അനുഭവപ്പെടുമോ? അങ്ങനെ അനുഭവപ്പെടുന്നെങ്കില്‍ അതിന്റെ കാരണമന്വേഷിക്കട്ടെ അനുഭാവികള്‍. അല്ലാതെ അമ്പലത്തില്‍ പോകുന്നതിന്റെയും ജാതകപ്പൊരുത്തം നോക്കുന്നതിന്റെയും കാര്‍‌ത്തികയും വിഷുവും ആഘോഷിക്കുന്നതിന്റെയും ‘മാത്രം’ പേരില്‍ സംഘന്മാര്‍ എന്നു വിളിക്കപ്പെടണമെങ്കില്‍ മേല്‍‌പ്പറഞ്ഞ 99 ശതമാനത്തെയും അങ്ങനെ വിളിക്കേണ്ടി വരും. അങ്ങനൊരു കടുംകൈ ആരും ചെയ്യുമെന്നു തോന്നുന്നില്ല. ഹിന്ദു = സംഘ് പരിവാര്‍ എന്ന സമവാക്യം സ്ഥാപിച്ചെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നത് സംഘ് പരിവാര്‍ തന്നെയാണ്. മറ്റുള്ളവരല്ല.

പിന്നെ, സ്വയം പശുവിനെ തിന്നരുതെന്നുള്ള വിശ്വാസിയുടെ നിലപാടില്‍ അപാകതയൊന്നുമില്ല. പക്ഷേ തന്റെ മതവിശ്വാസമനുസരിച്ച് താന്‍ ദൈവമായും അമ്മയായുമൊക്കെ കാണുന്ന എല്ലാറ്റിനെയും മറ്റുള്ളവരും അങ്ങനെ തന്നെ കണ്ടേ പറ്റൂ എന്ന ചിന്ത വരുമ്പോള്‍ വിശ്വാസം മതമൌലികവാദത്തിലേക്ക് മാറി എന്നര്‍‌ത്ഥം. അപ്പോള്‍ അതിനു യോജിച്ച വിളിപ്പേര് കിട്ടിയെന്നിരിക്കും. അതിനെന്തു ചെയ്യാന്‍ പറ്റും?

അയല്‍ക്കാരന്‍ said...

ഒരു മതവിശ്വാസിക്ക് ലേബലിടുന്നുതിനോളം തന്നെ എളുപ്പമാണ് ഒരു മതേതരവാദിക്ക് ലേബലിടുന്നതും. ഹൈന്ദവവിശ്വാസങ്ങളെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നവര്‍ക്ക് അവരാഗ്രഹിക്കാത്ത ലേബല്‍ കിട്ടുന്നു എന്നതിന് ‘ഭൂരിപക്ഷം മിണ്ടാതിരിക്കുന്നു അവരെ നോക്കൂ അവര്‍ക്ക് ലേബല്‍ വീഴുന്നില്ലല്ലോ‘ എന്ന മറുചോദ്യം ഒരു പ്രതിവിധിയാകുന്നില്ല തന്നെ.

ഹിന്ദു = സംഘ് പരിവാര്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുന്നുണ്ട്.അവിടെ താങ്കളോട് യോജിക്കുന്നു. പക്ഷെ കേരളത്തില്‍ അവരേക്കാളും എണ്ണത്തില്‍ കൂടുതല്‍ കാണപ്പെടുന്നത് ചുരിദാ‍രിനെ എതിര്‍ക്കുന്നവര്‍ക്കും അരവണ കിട്ടാതെ കരയുന്നവര്‍ക്കും പരിവാര്‍ ലേബലിടുന്ന ‘മതേതരവാദികളാണ്’ എന്നതാണ് ഞാന്‍ പറഞ്ഞത്

വിശാഖ് ശങ്കര്‍ said...

“ആ പോരാട്ടം ലക്ഷ്യം തെറ്റി, മുണ്ടുടുത്ത് മാത്രമേ അമ്പലത്തില്‍ കേറാവൂ എന്ന ശാഠ്യമുള്ളവരോടോ പശുവിനെ തിന്നരുത് എന്നു കരുതുന്നവരോടോ ആയിപ്പോകരുത് എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍“
ഇതുപോലെ മറ്റൊരു ശാഠ്യമായിരുന്നു സവര്‍ണ്ണരേ ക്ഷേത്രത്തില്‍ കയറാന്‍ പാടുള്ളു എന്നതും.അത് ഇന്ന് മാറി. എല്ലാ വിശ്വാസങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതുണ്ട്. എല്ലാ തരം നവോദ്ധാന മൂല്യങ്ങളേയും തിരസ്കരിക്കയും മൂലഘടകങ്ങളില്‍നിന്ന് അണുകിട വ്യതിചലിക്കാന്‍ പാടില്ലെന്ന് ശഠിക്കുകയും ചെയ്യുന്നവരെ വിളിക്കുന്ന പേരാണ് മൌലീകവാദി എന്ന്.ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇപ്പൊഴും വിശ്വാസം (മതഭേദമില്ലാതെ)മൌലീക വാദമായി അധപതിച്ചിട്ടില്ല.അതിനു കാരണം നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങള്‍ തന്നെയാണ്.അവയെ കൂട്ടിപ്പിടിച്ച് ‘കപടം‘ എന്ന് ലേബലടിക്കുന്നവര്‍ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തവുമാണ്.

അയല്‍ക്കാരന്‍ said...

ഒരു സെക്യുലാര്‍ വ്യക്തിയുടെ വീക്ഷണകോണില്‍ “എല്ലാ വിശ്വാസങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെടേണ്ടതുണ്ട്“ എന്ന വാചകത്തില്‍ ഒരുപക്ഷേ ഒരു കുഴപ്പവും കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷെ ആ വാക്യത്തിലെ ‘എല്ലാ’ എന്ന വാക്ക് വിശ്വാസിക്ക് അസ്വീകാര്യം എന്നതിനപ്പുറം അവനെ ഭയപ്പെടുത്തുന്നു എന്നത് മതേതരവാദികള്‍ മനസ്സിലാക്കുന്നില്ല. ഒരു വിശ്വാസിയുടെ സ്വത്വം അവന്‍‌റെ വിശ്വാസമാണ്. വിശ്വാസങ്ങളെ മൊത്തമായി എതിര്‍ക്കുന്ന ഏതു സമീപനവും ഒരു സമൂഹത്തെത്തന്നെ സെക്യുലാര്‍ ഗ്രൂപ്പുകളില്‍ നിന്ന് ഏലിയനേറ്റ് ചെയ്യുകയേ ഉള്ളൂ.

അവര്‍ണ്ണരുടെ അമ്പലത്തില്‍ കയറ്റാതിരുന്നതിനെയും മുണ്ടുടുക്കാത്തവരെ അമ്പലത്തില്‍ കയറ്റാത്തതിനേയും ഒരേ തുലാസ്സില്‍ വെയ്ക്കാതിരിക്കൂ. ക്രൂരമായ അനാചാരങ്ങള്‍ക്കൊപ്പം വിശ്വാസികള്‍ നിരുപ്രദ്രവങ്ങളായി കണക്കാക്കുന്ന ആചാരങ്ങളെ കൂട്ടിവായിക്കുന്നത് വിശ്വാസികള്‍ക്കിടയില്‍ നെഗറ്റീവ് റിസല്‍റ്റ് മാത്രമേ ഉണ്ടാക്കു.

അനാചാരങ്ങള്‍ ഇപ്പോഴും കൊടികുത്തിവാഴുന്ന ഒരു സമൂഹത്തെ തിരുത്താന്‍ ശ്രമിക്കുന്നത് ആ അനാചാരങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാകണം, അവ്യ്ക്കെതിരേ പ്രതികരിച്ചു കൊണ്ടാവണം, തലമുറകള്‍ കൈമാറിവന്ന മാമൂലുകളെ പൊട്ടിച്ചെറിയാന്‍ അവനു വഴികാട്ടിക്കൊടുക്കണം.
അല്ലാതെ അവനെ പരിഹസിച്ചു ചിരിച്ചാല്‍, പ്രസംഗക്കളങ്ങളിലെ വെടിക്കെട്ടുകൂനകളില്‍ അവന്‍‌റെ ജീവിതരീതികളെ മൊത്തം അടുപ്പിലിട്ടു പുകച്ചാല്‍ ഓര്‍ത്തോളൂ അവന്‍ വേറേ വഴി തേടും. അവന്‍‌റെ പുതിയ പാതകള്‍ ചാണകവെള്ളം തളിച്ച് ശുദ്ധമാക്കാന്‍ ദുരാചാരങ്ങളുടെ അപ്പോസ്തലന്മാര്‍ കാത്തിരിപ്പുണ്ടെന്നു മറക്കാതിരിക്കൂ.

കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ വിശ്വാസിയേയും അവന്‍‌റെ പുതിയ വഴികാട്ടിയേയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. അന്ന് നിങ്ങള്‍ എല്ലാവര്‍ക്കും ഒരേ ലേബലിടും.

വിശാഖ് ശങ്കര്‍ said...

അയല്‍ക്കാരാ,
എല്ലാ വിശ്വാസങ്ങളും എന്നതുകൊണ്ട് ഉദ്ദേശിച്ചത് എല്ലാ മതങ്ങളിലേയും വിശ്വാസസംഹിതകള്‍ എന്നാണ്. അല്ലാതെ വിളക്കുകൊളുത്തലും, നാമ ചൊല്ലലും പോലുള്ള കാര്യങ്ങളല്ല.പിന്നെ മുണ്ട്, സാരി, പുടവ തുടങ്ങിയവയ്ക്കൊക്കെ വസ്ത്രത്തില്‍ കവിഞ്ഞ പ്രസക്തി എന്തിനു വിശ്വാസം നല്‍കണം? ഉടലു മറയുന്നതാവണം വസ്ത്രം.മുണ്ടിനേക്കാള്‍, സാരിയേക്കാള്‍ ഉടലുമറയ്ക്കാന്‍ പര്യാപ്തമാണ് പാന്റ്സ്, ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍.അവയ്ക്ക് വിശ്വാസം എന്തിന് അയിത്തം കല്‍പ്പിക്കണം? നേരത്തെ ഗോമാംസത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ പരാജിതന്‍ പറഞ്ഞപോലെ, ഒരു വിശ്വാസിക്ക് താന്‍ മുണ്ടുടുത്തുകൊണ്ടേ അമ്പലത്തില്‍ പോകൂ എന്ന് തീരുമാനിക്കാം. പക്ഷേ മറ്റു വിശ്വാസികളും അങ്ങനെ തന്നെ വേണമെന്ന് ശഠിക്കരുത്.അവര്‍ക്കും സ്വത്വമുണ്ടെന്നും അത് അവരുടെ വിശ്വാസമാണെന്നും ഓര്‍ക്കണം.പാന്റ്സേ ഉപയോഗിക്കാതെ, എല്ലായിപ്പോഴുംമുണ്ടും ഷര്‍ട്ടും ധരിച്ച്, ചന്ദനക്കുറിയുമിട്ട് നടക്കുന്ന ചങ്ങാതികള്‍ ഉണ്ടെനിക്ക്. അവരില്‍ ചിലര്‍ ചെരുപ്പും ഉപയോഗിക്കാറില്ല. എന്നുവച്ച് അവരെയൊന്നും ആരും ഇന്നുവരെ സംഘക്കാരനെന്നു വിളിച്ചിട്ടില്ല.സംഘപരിവാറുകാരെന്ന് ലേബലടിക്കപ്പെടുന്നവരൊക്കെ അത് അര്‍ഹിക്കുന്നവരാണ്.അല്ലാതെ മുണ്ടുടുക്കുന്ന, അമ്പലത്തില്‍ പോകുന്ന, അരവണയില്‍ ഒരു പായസം എന്നതിലപ്പുറം പ്രസക്തി കാണുന്ന വിശ്വാസികളെയൊക്കെ സമൂഹം സംഘക്കാര്‍ എന്ന് മുദ്രകുത്തുന്നു എന്ന വിലാപം പരോക്ഷമായി സ്ഥാപിക്കുന്നത് സംഘക്കാര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ മേല്‍പ്പറഞ്ഞപോലെ നിരുപദ്രവികളായ സാത്വികന്മാരാണെന്നാണ്. അത് അപകടകരവുമാണ്.

Unknown said...

പരാജിതൻ,

താങ്കൾ ഇവിടെയൊരു കമന്റിൽ പറഞ്ഞ ഒരു വാചകം നൂറുശതമാനം സത്യവിരുദ്ധമാണ്. “ഹിന്ദു = സംഘപരിവാർ എന്നൊരു ലേബൽ സ്ഥാപിച്ചെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നത് സംഘപരിവാർ തന്നെയാണ് – മറ്റുള്ളവരല്ല“ എന്നതാണ് ആ വാചകം. തികച്ചും തെറ്റാണ് ആ വാചകം.

സംഘപരിവാറുകാർ പരാതിയായി ഉന്നയിക്കേണ്ട – അവരിൽ ചിലരെങ്കിലും ഉന്നയിക്കുന്ന – ചില കാര്യങ്ങൾ തന്നെയാണ് അവർക്കെതിരെ ആരോപണമായി മറ്റുള്ളവർ ഉന്നയിക്കുന്നത്. വാദി പ്രതിയാകുക എന്ന വൈരുദ്ധ്യം അതികഠിനമാണ് അവരുടെ കാര്യത്തിൽ. അതിന്റെ മറ്റൊരുദാഹരണമാണ് താങ്കളുടെ വാചകത്തിൽ കാണാൻ കഴിയുക. മേൽ‌പ്പറഞ്ഞപടി ഒരു ലേബൽ സ്ഥാപിക്കുന്നത് ആരാണു സുഹൃത്തേ? ഇവിടെ ഹിന്ദുക്കൾ മുന്നോട്ടു വച്ച എത്രയോ പരാതികളും പരിഭവങ്ങളും, സംഘപരിവാർ എന്ന ലേബൽ ചാർത്തി അന്ധമായി എതിർക്കപ്പെടുകയും ഭർത്സിക്കപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. ഹിന്ദുക്കൾ ഉൾപ്പെട്ട കലാപങ്ങളെ സംഘപരിവാർ എന്ന വാക്കിലേയ്ക്ക് ഒതുക്കി ബഹളം വയ്ക്കുകയും യഥാർത്ഥ സംഭവങ്ങൾ മറഞ്ഞുകിടക്കാൻ ഇടയാക്കുകയും ചെയ്യുന്നത് ആരാണ്? ഒറീസയിലെ കന്ധമാൽ എന്ന ജില്ലയിലെ ലക്ഷത്തില്പരം കുയി ആദിവാസികളെ (ചിലപ്പോളൊക്കെ ക്രൈസ്തവരായ പാണകളേക്കൂടിപ്പോലും) ഒന്നടങ്കം ഒരൊറ്റ ദിവസം കൊണ്ട് സംഘപരിവാർ എന്ന മുദ്ര ചാർത്തിയെടുത്തത് ആരാണ്? ഗോധ്രയ്ക്കു ശേഷം തെരുവിലിറങ്ങിയ കലാപകാരികളുടെ കൂട്ടത്തിൽ, മുസ്ലീങ്ങളെ മാറ്റി നിർത്തി ഹിന്ദുക്കളുടെ കാര്യം മാത്രമെടുത്താൽത്തന്നെ അവരുടെയെണ്ണം ലക്ഷത്തിൽ‌പ്പരമാണ്. അവരെയെല്ലാം ഒറ്റയടിക്ക് സംഘപരിവാർ എന്ന ലേബലിനു കീഴിൽക്കൊണ്ടു പ്രതിഷ്ഠിച്ചത് ആരായിരുന്നു?

അതേക്കുറിച്ചു സൂചിപ്പിക്കാനൊക്കെ ആരെങ്കിലും തയ്യാറായാൽ ഉടൻ തന്നെ ‘സംഘപരിവാറിനെ വെള്ളപൂശുന്നു‘ എന്നൊക്കെയുള്ള ടിപ്പിക്കൽ നിരർത്ഥകപ്രയോഗങ്ങൾ നടത്തി രക്ഷപെടാമെന്നല്ലാതെ, കാര്യമായ ചർച്ചകൾക്ക് ആരെങ്കിലും ഒരുങ്ങിയ ചരിത്രമുണ്ടോ? മേൽ‌പ്പറഞ്ഞ സംഭവങ്ങളിലൊക്കെ തദ്ദേശീയരായ സംഘപരിവാർ പ്രവർത്തകർ തീർച്ചയായും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ എന്നുവച്ച് അവയൊക്കെ സൃഷ്ടിച്ചതും ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതുമൊക്കെ സംഘത്തിന്റെ അജണ്ട നടപ്പാക്കലാണ് എന്നൊക്കെപ്പറയുന്നതു തികഞ്ഞ കളവാണ്. ഉത്തരേന്ത്യയിൽ ഹിന്ദുമുസ്ലീം സംഘർഷങ്ങളുണ്ടാകുന്നെങ്കിൽ അതിനൊക്കെ ചരിത്രപരമായ അനവധി കാരണങ്ങളുണ്ട്. അവിടെ കലാപങ്ങൾ പുതിയതുമല്ല. സംഘമൊക്കെ സ്ഥാപിക്കപ്പെടുന്നതിനും അനവധി നൂറ്റാണ്ടുകൾക്കു മുമ്പ്, അധിനിവേശത്തിലെ ആദ്യദിനങ്ങൾ മുതലേ അവിടെ ചോര വീണിട്ടുണ്ട്. ഗോധ്രയിലും ചുറ്റുവട്ടത്തുമായി ഇരുവശത്തുനിന്നുമായി കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ നാലുമടങ്ങ് ഹിന്ദുക്കൾ ഒരൊറ്റ നഗരത്തിൽ മാത്രം(കൽക്കട്ട) യാതൊരു പ്രകോപനവുമില്ലാതിരിക്കെ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് കേവലം അറുപതു വർഷങ്ങളേ ആയിട്ടുള്ളൂ. ഓരോ സംഭവങ്ങൾക്കു പിന്നിലും പ്രാദേശികമായ – ശക്തമായ കാരണങ്ങളുണ്ട്. അവയ്ക്കൊക്കെ ചരിത്രപശ്ചാ‍ത്തലവുമുണ്ട്. അതേപ്പറ്റിയൊക്കെ തന്റേടത്തോടെ സംസാരിക്കാനും അവയുടെ കാരണങ്ങളേക്കുറിച്ചെല്ലാം ചിന്തിച്ചു പരിഹാരം കണ്ടെത്താനുമാണ് ആത്മാർത്ഥതയുള്ളവർ ശ്രമിക്കേണ്ടത്. അല്ലാതെ സകലതും കേവലം എൺപതു വർഷത്തെ ചരിത്രം മാത്രമുള്ള ഏതെങ്കിലും സംഘടനയുടെ തലയിൽ കെട്ടിവച്ച് കടന്നുകളയുകയല്ല വേണ്ടത്. അങ്ങനെയൊരു എസ്കേപിസം കൊണ്ടുനടക്കുക മാത്രമല്ല – എന്നിട്ട് അതിനെല്ലാം ശേഷം ഹിന്ദുക്കൾ സമം സംഘം എന്ന സമവാക്യം ഉണ്ടാക്കാൻ നോക്കുന്നതും സംഘം തന്നെയാണ് എന്നു പറയുക കൂടിചെയ്യുമ്പോൾ എല്ലാമായി! ഇതൊക്കെ തികച്ചും അന്ധമായ സംഘവിരുദ്ധനിലപാടുകളാണ്. സുഹൃത്തേ, ഇതൊന്നും കാണാനുള്ള കണ്ണോ മനസ്സിലാക്കാനുള്ള ചിന്തയോ ഇല്ലാത്തവരല്ല എല്ലാവരും എന്നു മാത്രം ദയവായി മനസ്സിലാക്കി വയ്ക്കുക. അല്പം കൂടി തുറന്ന ചിന്തയുണ്ടെങ്കിൽ, സംഘത്തെ എതിർക്കുന്നവരുടെ പല വാദഗതികളുടെയും പൊള്ളത്തരം എളുപ്പം തിരിച്ചറിയാൻ കഴിയും.

Unknown said...

പരാജിതാ,
പോസ്റ്റിൽ‌പ്പറഞ്ഞിരിക്കുന്ന രണ്ടുകാര്യങ്ങളേക്കുറിച്ച് ചില സംശയങ്ങൾ.

(1) “ചരിത്രപ്രാധാന്യമുള്ള“ ഒരു മുസ്ലീം ആരാധനാലയം തകർന്നു വീണതേപ്പറ്റി താങ്കൾ പറഞ്ഞത് ബാബറി മസ്ജിദ് തന്നെയല്ലേ ഉദ്ദേശിച്ചിരിക്കുന്നത്? എന്താണു താങ്കളുദ്ദേശിച്ച “ചരിത്രപ്രാധാന്യം” എന്നറിയാൻ കൌതുകമുണ്ട്. 1992- ഡിസംബർ ആറിനു മുമ്പുള്ള എന്തെങ്കിലും തന്നെയായിരിക്കണമല്ലോ മനസ്സിൽ. ദയവായി വ്യക്തമാക്കുക.

(2) “കപടമതേതരത്വം” എന്ന വാക്കുകൊണ്ട് എന്താണർത്ഥമാക്കുന്നതെന്നു താങ്കൾക്ക് അറിയില്ല എന്നാണോ ഈ പോസ്റ്റിൽ നിന്നു മനസ്സിലാക്കേണ്ടത്? അതെയെങ്കിൽ, അക്കാര്യത്തിൽ താങ്കളെ സഹായിച്ചാൽ കൊള്ളാമെന്നുണ്ട്. എതിർക്കുന്നവരെ കുറിക്കാൻ ഉപയോഗിക്കുന്ന ഒരു നിരർത്ഥകസംജ്ഞ മാത്രമാണത് എന്നാണോ താങ്കളുടെ വാദം? (അമേരിക്കയെക്കുറിക്കാൻ സാമ്രാജ്യത്വം എന്നു പറയുന്നതുപോലെയോ മറ്റോ) ബി.ജെ.പി.വിരുദ്ധരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കേവലമൊരു സംജ്ഞ മാത്രമാണോ അത്? ആണെന്നു കരുതുന്നെങ്കിൽ, അതു തിരുത്തപ്പെടേണ്ടതുണ്ട്. അനവധി സ്ഥലങ്ങളിൽ നിന്ന് താങ്കൾക്കാ പ്രയോഗം കേൾക്കാൻ സാധിക്കുന്നെങ്കിൽ, അത് ഒരു യാഥാർത്ഥ്യമാണെന്നു തന്നെയാണതിനർത്ഥം. വിശദമാക്കണമെങ്കിൽ ആവാം. സമയം കിട്ടുന്ന മുറയ്ക്ക്.

താല്പര്യമെങ്കിൽ, ഒരു വശത്തു നിന്നു തുടങ്ങാം. “കപട”മതേതരത്വം എന്നു വച്ചാൽ എന്താണുദ്ദേശിക്കുന്നതെന്നതിലേക്കു പിന്നീടു കടക്കാം. അതിന്റെ വാച്യാർത്ഥം എന്താണ്? ആദ്യമായി ആ വാക്കു കേട്ടപ്പോൾ, അതിന്റെ അർത്ഥമെന്താണെന്നാണ് താങ്കൾക്കു മനസ്സിലായത്? അതല്ലെങ്കിൽ, അങ്ങനെയൊരു വാക്കുണ്ടെങ്കിൽ അതിന്റെ ലിറ്ററൽ മീനിംഗ് സ്വാഭാവികമായും എന്തായിരിക്കണം?

Unknown said...

വിശാഖ്‌, അയൽക്കാരൻ,
നിങ്ങൾ രണ്ടാളും നടത്തിയ സംഭാഷണങ്ങളിൽ ഇടപെട്ടു സംസാരിക്കണമെന്നുണ്ട്‌. ആചാരങ്ങൾ പരിഷ്ക്കരിക്കപ്പെടുന്നത്‌ - നവോത്ഥാനസംരംഭങ്ങൾ - ക്ഷേത്രപ്രവേശനം - ഇത്യാദി കാര്യങ്ങളിൽ നിങ്ങൾ രണ്ടാളും ചില തെറ്റിദ്ധാരണകളുടേയും മുൻവിധികളുടേയും അടിസ്ഥാനത്തിൽ സംസാരിച്ചുപോയിട്ടുണ്ടോ എന്നു സംശയിക്കുന്നു. പിന്നീട്‌ സമയം കിട്ടുമ്പോൾ വിശദമാക്കാം.

പരാജിതന്‍ said...

നകുലന്‍,
താങ്കളുടെ ചോദ്യങ്ങള്‍‌ക്കും സംശയങ്ങള്‍‌ക്കുമൊക്കെ മറുപടി പറയാന്‍ പ്രയാസമോ വൈമുഖ്യമോ ഒന്നുമില്ല. പക്ഷേ അതിനു മുമ്പ് ഒരു കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഈ പോസ്റ്റില്‍ ഞാന്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമിക്കുന്നത് എന്താണെന്ന് താങ്കള്‍ ശ്രദ്ധിച്ചുവോ? എങ്കില്‍ അതേപ്പറ്റി താങ്കളുടെ കൃത്യവും ലളിതവുമായ അഭിപ്രായം, കഴിയുന്നത്ര ചുരുക്കി, പറയാമോ?

എന്നിട്ടാവാം നമുക്ക് കമന്റുകളിലെ തെറ്റും ശരിയും വാക്കുകളുടെ അര്‍‌ത്ഥവും വിവക്ഷയുമൊക്കെ പരിശോധിക്കല്‍. വായനയ്ക്കും കമന്റുകള്‍‌ക്കും നന്ദി.

Unknown said...

പരാജിതാ,
തീർച്ചയായും എഴുതാം കേട്ടോ.
ഇപ്പോൾ തിരക്കിലാണ്. കഴിവതും ഉടൻ വന്ന്‌ ചുരുക്കിത്തന്നെ എഴുതാം.

സ്നേഹപൂർവ്വം,

qw_er_ty

Inji Pennu said...

Pardon me for my english lingo.

First about the word:
I used to think Arun Shourie was the one who coined the term, along with his other famous 'spit and run ideology' etc. But came to know pseudo secularism was coined by none other than a malayalee ex-christian priest :P. I know thats not the crux of your post, but ente vivaram kaanikkaan kittiya avasaram kalayanda karuthi. (checked wiki too, if that can be trusted, but newspapers says it was LK Advani. so dont know for sure. Our newspapers used to write priyanka is the eldest just cos they like her and fancied comparing her to Mrs. G)

Now to the post.
Personally I think the term is actually apt for India's peculiar kind of secularism. As you wrote, Advani and his cohorts used that gaping hole wisely. I think these are the two major points they hark on and none has been able to counter it properly.

1. Why is there no UCC in a secular country? How can we call ourselves secular when there are different civil laws?
2. Arent fanatics of muslim/
christian religions etc being treated with kid gloves by all kind of parties for vote banks? Isint that psuedo-secularism?

Unknown said...

പരാജിതൻ,
ഈ പോസ്റ്റിന്റെ പ്രേരണയെന്താണെന്നും ഇതിലൂടെ നൽകുന്ന സന്ദേശമെന്താണെന്നും വ്യക്തമാണ്. അദ്വാനിക്ക് അവാർഡുലഭിച്ചതിൽ താങ്കൾക്കു പ്രതിഷേധമുണ്ട്. താങ്കളുടെ അഭിപ്രായത്തിൽ, അദ്വാനി അതുപോലുള്ള അംഗീകാരങ്ങൾ അർഹിക്കുന്നില്ലെന്നു മാത്രമല്ല – വലിയ ചില തെറ്റുകൾ ചെയ്തിരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ, ആ തെറ്റുകളൊക്കെയല്ലേ ആജീവനാന്തനേട്ടങ്ങൾ - എന്ന് ആക്ഷേപരൂപത്തിൽ ചോദിച്ചിരിക്കുകയാണിവിടെ. അല്ലേ?

താങ്കൾ പറഞ്ഞിരിക്കുന്നതെന്താണെന്നറിയാൻ പ്രധാനമായും ദാ ഈയൊരു വാചകം ശ്രദ്ധിച്ചാൽ മതിയെന്നു തോന്നുന്നു. “മസ്ജിദ് തകർക്കൽ ദൌർഭാഗ്യകരമായ ഒരു ദുരന്തമാണെന്ന, ആ ദുരന്തത്തിനു വഴിയൊരുക്കിയവരുടെതന്നെ, ചതഞ്ഞ വ്യാഖ്യാനത്തെയും കടന്ന്, ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് അധികാരശൃംഗത്തിലേറാനായി അരങ്ങേറ്റിയ ഒരു തന്ത്രമെന്ന നിലയിലേക്ക് ….

അപ്പോൾ അതൊക്കെയാണു കാര്യം. (1) മസ്ജിദ് തകരാനിടയായതിന്റെ ഉത്തരവാദിത്തം ബി.ജെ.പി.ക്കാണെന്നു താങ്കൾ കരുതുന്നു. (2) അവിടവും കടന്ന്, അത് ബി.ജെ.പി.യെ അധികാരത്തിലേറ്റാനായി മനപ്പൂർവ്വം അവർ തന്നെ ചെയ്ത ഒരു തന്ത്രമായിരുന്നുവെന്നുകൂടി താങ്കൾ കരുതുന്നു. (3) അതൊരു ദൈർഭാഗ്യകരമായ ദുരന്തമാണെന്ന അദ്വാനിയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാൻ തയ്യാറാകാതെയും, അതെന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ ശ്രമിക്കാതെയും, അതൊരു ചതഞ്ഞ പ്രസ്താവനയാണെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെ തന്നെയല്ലേ ആ വാചകത്തെ വായിക്കേണ്ടത്?

ഈ മൂന്നു കാര്യത്തിലും താങ്കളുടെ നിരീക്ഷണങ്ങൾക്കു കടകവിരുദ്ധമായ നിരീക്ഷണങ്ങൾ വച്ചു പുലർത്തുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഈ രാജ്യത്തുണ്ട്. അവരിലൊരാളാണു ഞാനും. നമുക്കു സംസാരിക്കാം.


qw_er_ty

Unknown said...

പരാജിതൻ,

അയോദ്ധ്യയിലെ തർക്കമന്ദിരം തകർക്കപ്പെട്ടത്, “തെരഞ്ഞെടുപ്പു ജയിക്കുക“ എന്ന ലക്ഷ്യം മുൻ‌നിർത്തി തന്ത്രപൂർവ്വം – ബോധപൂർവ്വം - ചെയ്ത ഒരു പ്രവൃത്തിയുടെ ഭാഗമാണെന്നുള്ള വാദം – ആ ധാരണ - അതല്ലെങ്കിൽ ബോധപൂർവ്വമുള്ള പ്രചാരണം - തികച്ചും തെറ്റാണ്. തർക്കമന്ദിരം എന്തുകൊണ്ടു തകർന്നു വീണു എന്നതേപ്പറ്റി സംസാരിക്കാൻ തന്റേടമില്ലാതെ ഒളിച്ചോടുക മാത്രം ചെയ്യുന്നവർ എത്തിച്ചേരുന്ന ഒരു ആശ്വാസവാക്കു മാത്രമാണ് “തെരഞ്ഞെടുപ്പു നേട്ടം“ എന്നത്. ഒന്നോർത്താൽ, ഗുജറാത്തു കലാപം പോലും “തെരഞ്ഞെടുപ്പു ജയിക്കാനായി“ മനപ്പൂർവ്വം ചെയ്തതാണെന്നു വാദിക്കാനുള്ള തൊലിക്കട്ടിയുള്ളവരുള്ള ഈ അത്ഭുതലോകത്ത് അയോദ്ധ്യ എത്ര നിസാരം! തുറന്നു പറയട്ടെ സുഹൃത്തേ – ഇതൊക്കെ തികഞ്ഞ വരട്ടുവാദമാണ്. ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയത്തിന്റെ അന്ധത ബാധിക്കാത്ത ആർക്കും മേൽ‌പ്പറഞ്ഞ വാദത്തിൽ മുഴച്ചുനിൽക്കുന്ന യുക്തിരാഹിത്യം തിരിച്ചറിയാൻ കഴിയും. തർക്കമന്ദിരം പൊളിച്ചാൽ ജനം വോട്ടുചെയ്യുമെന്നതിന്റെ യുക്തിയെന്താണ്? താങ്കളിവിടുത്തെ ജനങ്ങളുടെ – പ്രത്യേകിച്ചു ഹിന്ദുക്കളുടെ ജനാധിപത്യബോധത്തെ പരിഹസിക്കുകയാണോ? എന്തുകൊണ്ടു മന്ദിരം തകർന്നുവെന്നു മാത്രമല്ല – എന്തുകൊണ്ടു ജനം ബി.ജെ.പി.ക്കു വോട്ടുചെയ്യുന്നു എന്നു കൂടി സംസാരിക്കാൻ പലരും തയ്യാറല്ല. അപ്പോൾ - അതു രണ്ടും ഒന്നു ക്ലബ്ബു ചെയ്ത് പറഞ്ഞുകൊണ്ട്, യാഥാർത്ഥ്യങ്ങളിൽ നിന്ന് പലായനം ചെയ്യാൻ നോക്കുന്നുവെന്നേയുള്ളൂ.

എന്തുകൊണ്ടാണ് മന്ദിരം തകരാനിടയായത് എന്നതേപ്പറ്റി ആരെങ്കിലും ചിന്തിച്ചു തുടങ്ങിയാൽ, അവർ സ്വാഭാവികമായും അയോദ്ധ്യാപ്രക്ഷോഭത്തിന്റെ നാൾവഴികൾ ഓരോരൊന്നുമെടുത്തു പരിശോധിച്ചെന്നു വരും. ചരിത്രപുസ്തകങ്ങൾ പലതുമെടുത്തു മറിച്ചെന്നു വരും. എത്രമാത്രം ന്യായവും മാന്യവുമായ ഒരു ആവശ്യവുമുന്നയിച്ച് എത്രയോ കാലം സമരം ചെയ്തിട്ടും, എത്രയോ ചർച്ചകൾക്കു മുന്നോട്ടു വന്നിട്ടും, ആവശ്യപ്പെട്ടത് എല്ലാം ചെയ്തുകൊടുത്തിട്ടും, എന്തെല്ലാം വിട്ടുവീഴ്ചകൾക്കു തയ്യാറായിട്ടും, എത്രയോ പരിഹാരനിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടും – എത്രയോ ക്ഷമ കാണിച്ചിട്ടും - അനുഭാവപൂർവ്വമായ ഒരു വാക്കെങ്കിലും പകരം ലഭിക്കുന്നതിനു പകരം നിരന്തരമായ അവഗണനയും ആട്ടിത്തുപ്പും അടിച്ചമർത്തലുകളും മാത്രം ലഭിച്ച അശരണരായ ഒരു ജനതയുടെ വികാരങ്ങൾ അവർ നേരിട്ടറിഞ്ഞെന്നു വരും. തങ്ങളുടെ വാദത്തിന് ഉപോൽബലകമായ വസ്തുതകളുമായി ഹാജരാകാൻ ഇരു കൂട്ടരോടും പറഞ്ഞപ്പോൾ ക്ഷേത്രപുനർ‌നിർമ്മാണത്തിനായി സമരം നയിച്ചിരുന്നവർ വിവിധ രേഖകളുമായി എത്തിയത് – പറയാനൊന്നുമില്ലാത്ത ബാബറി ആക്ഷൻ കമ്മിറ്റിക്കാർ കണ്ണുമടച്ചു പിൻ‌വലിഞ്ഞുകളഞ്ഞത് – അവരുടെ കാൽ തിരുമ്മിക്കൊടുക്കാൻ മാത്രം ഉത്സാഹിച്ചിരുന്ന “മതേതര“പ്രസ്ഥാനങ്ങൾ അപ്പോൾപ്പോലും കടുത്ത മൌനം പാലിച്ചത് – അങ്ങനെ പലതും മനസ്സിലാക്കിയെന്നു വരും. പ്രശ്നപരിഹാരത്തിനു തൊട്ടടുത്തെത്തിയ ചന്ദ്രശേഖർ സർക്കാറിനെ മുട്ടാപ്പോക്കു ന്യായം പറഞ്ഞ് മറിച്ചിട്ട കോൺഗ്രസിന്റെ മുഖം തിരിച്ചറിഞ്ഞെന്നു വരും. അയോദ്ധ്യാപ്രക്ഷോഭകാലത്ത് അത്തരം രാഷ്ട്രീയക്കാരിൽ നിന്ന് ഹിന്ദുക്കൾ നേരിട്ട ചതികൾ, വിശ്വാസവഞ്ചനകൾ - എല്ലാം മനസ്സിലാക്കിയെന്നു വരും. ഷാഹ്ബാനു കേസിനേപ്പറ്റിയും ഫൈസബാദ് കോടതി വിധിയേപ്പറ്റിയും മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരണത്തേപ്പറ്റിയും – “മതേതര“വാദികൾ ഒന്നടങ്കം ആക്ഷൻകമ്മിറ്റിയ്ക്കു പാദസേവ ചെയ്തതേപ്പറ്റിയും – അന്ധമായ പക്ഷപാതിത്വത്തിലൂടെ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗങ്ങൾ അടച്ചു കളഞ്ഞതേപ്പറ്റിയും - അങ്ങനെയങ്ങനെ പലതും അറിഞ്ഞുവെന്നു വരും. അതെല്ലാം ഒഴിവാക്കാൻ ഒറ്റ മാർഗമേയുള്ളൂ – ‘തെരഞ്ഞെടുപ്പു വിജയിക്കാൻ മനപ്പൂർവ്വം ചെയ്തതാ‘ണെന്ന വാദമുന്നയിച്ചു കടന്നു കളയുക. ചിന്താശേഷിയില്ലാത്തവർ അതുകൊണ്ടു പെട്ടെന്നു തൃപ്തരായിക്കൊള്ളും. പക്ഷേ മറ്റുള്ളവർ ആ വാദം അംഗീകരിക്കില്ല. അതു തികഞ്ഞ തെറ്റു മാത്രമാണെന്ന് അവർക്കറിയാം.

തെരഞ്ഞെടുപ്പു ജയിക്കാൻ ആരെന്തു പൊളിച്ചുവെന്നാണ്? അഞ്ചു നൂറ്റാണ്ടുകളായി ഹിന്ദുക്കളുടെ മനസ്സിൽ മാത്രം കത്തിയിരുന്ന തീ പകർന്ന് മുസ്ലീ‍ങ്ങളുടെ മനസ്സിലേക്കും കൂടി നൽകപ്പെടുവെന്നല്ലാതെ – പ്രശ്നപരിഹാരം കുറേക്കൂടി സങ്കീർണ്ണമാക്കിയതല്ലാതെ - ഹിന്ദുക്കൾ അതുവരെ അനുഭവിച്ച സകല പീഢനങ്ങളും മറന്ന് കുറ്റപ്പെടുത്തലുകൾ കേൾക്കാൻ ഇടവന്നതല്ലാതെ - ഇപ്പോൾ ദാ താങ്കളടക്കമുള്ളവർ ആദരണീയരായ നേതാക്കളെ അധിക്ഷേപിക്കാനിടയാകുന്ന സാഹചര്യമുണ്ടായെന്നല്ലാതെ - രാഷ്ട്രീയമായോ അല്ലാതെയോ ഉള്ള എന്തു നേട്ടം ആർക്കുണ്ടായെന്നാണു താങ്കൾ അവകാശപ്പെടുന്നത്? പ്രക്ഷോഭകരിൽ കുറച്ചു പേരുടെ ക്ഷമയുടെ നെല്ലിപ്പടി തകർന്നതാണവിടെ കണ്ടത്. അതിനുള്ള സാഹചര്യമൊരുക്കിയതു മറ്റു രാഷ്ട്രീയക്കാരുമാണ്. പരമാവധി പിടിച്ചു നിൽക്കണമായിരുന്നു. പരിധിയിൽക്കൂടുതൽ സാധിച്ചില്ല. കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്തു. പ്രക്ഷോഭകരെ സമ്പൂർണ്ണമായി നിയന്ത്രിക്കാൻ കഴിയാതിരുന്നതിന്റെ ഉത്തരവാദിത്തം ഓരോ നേതാക്കൾക്കുമുണ്ട്. അദ്വാനിയ്ക്ക് അടക്കം. അതിനുളള വഴിയൊരുക്കിയതിനാണ് കുറ്റപത്രം നൽകുന്നതെങ്കിൽ, കോൺഗ്രസ് നേതൃത്വം – ഇന്നു ജീവിച്ചിരിപ്പില്ലാത്ത പലരുമടക്കം – കൂട്ടത്തൊടെ ഉള്ളിൽ‌പ്പോകും. പ്രശ്നപരിഹാരത്തിനുള്ള വഴികൾ ഒന്നൊന്നായി അടച്ച ഓരോരുത്തരും ഉള്ളിൽ‌പ്പോകും. ഇർഹാൻ ഹബീബിനേപ്പോലെയുള്ള ഇടതുപക്ഷക്കാർ ഉൾപ്പെടെ.

മന്ദിരം തകർന്നതിനുശേഷമൊന്നുമല്ല – അതിനു മുമ്പാണ് ഉത്തർപ്രദേശിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്. മന്ദിരം തകർക്കപ്പെട്ടതിനു ശേഷമുള്ള കാലഘട്ടങ്ങളിൽ അവർക്കവിടെ അധികാരം പടിപടിയായി നഷ്ടപ്പെടുകയാണുണ്ടായത്. അയോദ്ധ്യാപ്രക്ഷോഭത്തിന്റേയും ശക്തി പിന്നീടു ക്ഷയിക്കുകയാണുണ്ടായത്. രാമക്ഷേത്രം പഴയസ്ഥലത്തു തന്നെ പുനർ‌നിർമ്മിക്കാനും, മസ്ജിദ് എല്ലാവർക്കും സ്വീകാര്യമായ മറ്റൊരു സ്ഥലത്തു പുതുക്കിപ്പണിതു നൽകാനും, അങ്ങനെ അയോദ്ധ്യാപ്രക്ഷോഭത്തെയും രാജ്യത്തെ ജനങ്ങളേത്തന്നെയും വിജയത്തിലെത്തിക്കാനും സാധിച്ചിരുന്നെങ്കിൽ, രാജ്യത്ത് ഇന്നു ബി.ജെ.പി.യെ തടയുവാൻ ആർക്കും കഴിയാത്ത സാഹചര്യമുണ്ടായേനെ. പക്ഷേ, മന്ദിരം തകർക്കപ്പെട്ടതോടെ അത്തരം സാദ്ധ്യതകൾ സാവധാനത്തിലാക്കപ്പെട്ടു. അപ്പോൾ, ആ സംഭവങ്ങൾ ദു:ഖകരമാണെന്ന അദ്വാനിയുടെ ആത്മാർത്ഥമായ പ്രസ്താവന മാനുഷികതയുടെയും മതസൌഹാർദ്ദത്തിന്റെയും പശ്ചാത്തലത്തിൽ മാത്രമല്ല – അത് അദ്ദേഹത്തിനുണ്ടാക്കിയ രാഷ്ട്രീയ നഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാലും വളരെ പരമാർത്ഥം തന്നെയാണ്. ഏതു വശത്തു നിന്നു പരിശോധിച്ചാലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശരി തന്നെയായ ആ പ്രസ്താവനയെ, “ചതഞ്ഞ” വാക്കുകൾ എന്നു പരിഹസിച്ചതുകൊണ്ടു മാത്രം സത്യം സത്യമല്ലാതാകുന്നില്ല.

ഇനി, ഭാരതം മൊത്തമെടുത്താൽ, എന്തുകൊണ്ടാണ് ബി.ജെ.പി.യ്ക്ക് അനുകൂലമായ ഒരു പൊളിറ്റിക്കൽ സ്പേസ് പടിപടിയായി ഇവിടെ സൃഷ്ടിയ്ക്കപ്പെട്ടുകൊണ്ടിരുന്നത് – എന്താണവരുടെ വളർച്ചയ്ക്കു കാരണം എന്നൊക്കെ പലർക്കുമറിയാം. അറിയില്ലെന്നു നടിക്കുകയാണ്. എന്തായാലും ശരി –ബി.ജെ.പി.യുടെ വളർച്ചയുടെ ചരിത്രം കുറച്ചെങ്കിലും പഠിക്കാൻ ശ്രമിച്ച ഒരാളെന്ന നിലയിലും – അവരുടെ അനുഭാവിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയിലും - എനിക്കിതു വ്യക്തമായി പ്രഖ്യാപിക്കാൻ കഴിയും. “അല്ലയോ കൂട്ടരേ - നമുക്കു മുസ്ലീങ്ങളെ (ന്യൂനപക്ഷങ്ങളെ) തല്ലാം – അവരുടെ ആരാധനാലയങ്ങൾ തകർക്കാം – വരൂ – വന്ന് അണി ചേരൂ “– എന്നു പറഞ്ഞ് (ആവേശം പകർന്ന്?) ആളെക്കൂട്ടിയിട്ടൊന്നുമല്ല ബി.ജെ.പി. ഇവിടെ ഒരു വൻ‌ശക്തിയായത്. തീർച്ചയായുമല്ല. മേൽ‌പ്പറഞ്ഞ പോലെ ഒരു ആഹ്വാനം ആരെങ്കിലും പുറപ്പെടുവിച്ചാൽ അതു കേട്ട് ഉടൻ തന്നെ ആഞ്ഞു വോട്ടു കുത്തുന്നവരാണ് ഇവിടുത്തെ സോ കോൾഡ് “ഭുരിപക്ഷം” എന്നു താങ്കൾ കരുതുന്നെങ്കിൽ, അതു തികച്ചും സഹതാപാർഹമാണ്. കുറഞ്ഞ പക്ഷം, ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന മുസ്ലീങ്ങളെയെങ്കിലും താങ്കൾ കാണാതെ പോകരുത്. ഇവിടുത്ത പൌരന്മാരുടെ ജനാധിപത്യബോധത്തെ ഇങ്ങനെ പരിഹസിക്കരുത്.

ബി.ജെ.പി.ക്കാർക്ക് മുസ്ല്ലീങ്ങളെ തല്ലി രസിക്കാൻ യാതൊരു താല്പര്യവുമില്ല. ഇടതുപക്ഷമൊക്കെ പ്രചരിപ്പിക്കാൻ ശ്രമിക്കാറുള്ളതു പോലെ, അതിന് അത്രയ്ക്കു “രസ“മൊന്നുമുള്ളതായി അവർക്ക് അഭിപ്രായവുമില്ല. പക്ഷേ, രാജ്യം തന്നെ വിഭജിച്ചുകൊടുക്കാനിടയായ പ്രീണനനയങ്ങൾ അവിടം കൊണ്ടെങ്കിലും നിർത്താതെ അനുസ്യൂതം തുടരുകയും ആത്മഹത്യാപരമായ തോതിൽ അത് അതിന്റെ പാര‌മ്യതയിലെത്തുകയും ചെയ്യുമ്പോൾ അതിൽ പ്രതിഷേധിക്കുന്നവർക്കും അപകടം മണക്കുന്നവർക്കും മാറിച്ചിന്തിക്കേണ്ടിവരും. ഇതൊരു തികഞ്ഞ സ്വാഭാവികത മാത്രമാണെന്നു മനസ്സിലാക്കാൻ നിസാരമായ രാഷ്ട്രീയബോധം മതി. പ്രധാനമായും കശ്മീരിന്റെ കാര്യത്തിൽ നെഹൃവിന്റെ ആത്മഹത്യാപരമായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ തന്നെ ക്യാബിനറ്റിലുണ്ടായിരുന്ന ശ്യാമപ്രസാദ് മുഖർജി രാജി വച്ച് ജനസംഘം രൂപീകരിച്ചത്. അതേ പ്രവൃത്തിയുടെ ആവർത്തനം തന്നെയാണ് മിക്ക ബി.ജെ.പി. അനുഭാവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. തെറ്റായ വർഗ്ഗീയപ്രീണനനയങ്ങളുടെയും അന്ധമായ പക്ഷപാതിത്വത്തിന്റെയും ആപത്തു തിരിച്ചറിഞ്ഞ് മറ്റു പാർട്ടികൾ വിട്ടു വരുന്നവരാണ് ബി.ജെ.പി.യുടെ വോട്ടുവാങ്ക് വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നത്. ഏകാത്മമാനവവാദവും സാംസ്കാരികദേശീയതയും ഗാന്ധിയൻ സോഷ്യലിസവുമൊക്കെ പലരും പിന്നീടാണു മനസ്സിലാക്കുകയും ആകൃഷ്ടരാകുകയുമൊക്കെ ചെയ്യുന്നത്.

അവിടെയൊക്കെത്തന്നെയാണ് ‘കപടമതേതരത്വം‘ എന്ന വാക്കും കടന്നു വരുന്നത്. മതങ്ങളെ വളരെ കൃത്യമായിത്തന്നെ വേർതിരിച്ചു കാണുക – മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അനവധിയനവധി തീരുമാനങ്ങളെടുക്കുക – നിയമനിർമ്മാണങ്ങൾ നടത്തുക – ആനുകൂല്യങ്ങൾ നൽകുക - എന്നിട്ട് തങ്ങളുടെ പ്രവൃത്തികൾ മതപരിഗണനകൾക്ക് അതീതമാണെന്ന് വാദിക്കുക കൂടി ചെയ്യുക. അതിന്റെ പേർ കാപട്യമെന്നല്ലാതെ പിന്നെയെന്താണ്? മതേതരത്വത്തിന്റെ പേരിൽ കാപട്യം കാണിക്കുന്ന – യഥാർത്ഥത്തിൽ വർഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന – നടപടിക്ക് “കപടമതേതരത്വം” എന്ന പേർ തികച്ചും യോജ്യം തന്നെയാണ്. ആ പ്രവണതകൾ അതിരുകടന്ന് അത് ആളുകൾക്കിടയിൽ പരസ്പരവിദ്വേഷം വളർന്ന് ചോരവീഴാനിടയാകുക – തീവ്രവാദത്തെപ്പോലും നിസാരവൽക്കരിക്കുന്ന തലത്തിലേക്ക് എത്തുക – അങ്ങനെ, അപകടം നിറഞ്ഞ ഒരു തലത്തിലേക്കെത്തുമ്പോളാണ് “കൂസിസം” എന്നു വിളിക്കപ്പെടുന്നത്. കപടമതേതരത്വവും കൂസിസവുമൊക്കെ ഇന്നത്തെക്കാലത്ത് കണ്ണു തുറന്നു നോക്കിയാൽ എമ്പാടും കാണാവുന്ന കാര്യങ്ങൾ മാത്രമാണ്. താങ്കൾക്കതൊന്നും ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ, അത് അത്ഭുതകരമാണെന്നു പറയാതെ വയ്യ.

ഇനി മുതൽ ‘വർഗ്ഗീയവാദി‘യായിക്കളയാം എന്നു തീരുമാനിച്ചിട്ടൊന്നുമല്ല ആരും ബി.ജെ.പി.യിലേക്കു കടന്നു വരുന്നത്. മറിച്ച് - വർഗ്ഗീയവാദിയെന്ന വിളിപ്പേരു കേൾക്കേണ്ടി വന്നാലും വേണ്ടില്ല – കള്ളത്തരങ്ങളിൽ നിന്നു കുതറിമാറി നിന്ന് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയേ തീരൂ എന്ന തന്റേടമുണ്ടാകുമ്പോളാണ്. മതേതരവാദികളാണെന്നു മിഥ്യാഭിമാനം കൊള്ളുന്നവരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങൾ, വർഗ്ഗീയവാദികളെന്നു വിളിപ്പേരിലെ അർത്ഥശൂന്യത – ഇതു രണ്ടും സംബന്ധിച്ച് മനസ്സിൽ ചില ചോദ്യങ്ങളുയരുമ്പോളാണ് ബി.ജെ.പി. അനുഭാവത്തിന്റെ ആദ്യകിരണങ്ങളുണ്ടാകുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ആവേശം കൊള്ളിച്ചോ അന്യമതദ്വേഷത്തിലൂന്നിയോ പ്രവർത്തിച്ചാൽ, ഹിന്ദുസമൂഹം പോലെയൊന്നിൽ എങ്ങനെ ആളെക്കൂട്ടാൻ കഴിയും – അത് അസംഭവ്യമല്ലേ - എന്ന സ്വാഭാവിക ചിന്ത അനേകം തുടർചോദ്യങ്ങളിലേക്കു നയിക്കും. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്തോറും അനുഭാവം ഏറുക തന്നെയാണു ചെയ്യുക. ഒടുവിൽ, കാര്യങ്ങളുടെ മൊത്തം കിടപ്പും, സംഘപ്രസ്ഥാനങ്ങൾ അനുകൂലിക്കപ്പെടുന്നതിന്റെയും അന്ധമായി എതിർക്കപ്പെടുന്നതിന്റെയും കാരണങ്ങൾ കൂടി തിരിച്ചറിയാനുള്ള വെളിപാട് എന്നുണ്ടാകുന്നോ അന്ന് അനുഭാവം പൂർണ്ണമാകും. താലിബാനുമൊക്കെയായുള്ള താരത‌മ്യങ്ങൾ, താങ്കളിവിടെ പരോക്ഷമായി നടത്തിയതുപോലെയുള്ളത് – അത്തരം അനേകം കുറ്റപ്പെടുത്തലുകൾ - ആക്ഷേപങ്ങൾ - അടിച്ചമർത്തൽ ശ്രമങ്ങൾ - അതെല്ലാം അത്യന്തം വാശിയോടെ പാർട്ടിയോട് കൂടുതൽ ചേർന്നു നിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

നമുക്കിനിയും സംസാരിക്കാം. ബാബറിമന്ദിരത്തിനുണ്ടായിരുന്നതായി താങ്കൾ പറയുന്ന “ചരിത്രപരമായ പ്രാധാന്യം“ എന്തായിരുന്നു എന്നതടക്കം എന്റെ സംശയങ്ങൾ പലതുമുണ്ട്.

പിന്നെ, ഈ പഴയ പോസ്റ്റ് വായിച്ചിരുന്നില്ലെങ്കിൽ ഒന്നു നോക്കുന്നതും നന്നായിരിക്കും.
ബഹുഭാരാത്വം - ബാബറി മന്ദിരം – ബഹുജനപ്രസ്ഥാനം – ദ കണക്ഷൻ.

qw_er_ty

Unknown said...

ഇവിടെ കമന്റായി ഇടണമെന്നു വിചാരിച്ച ചില കാര്യങ്ങൾ ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

മമ്മൂട്ടി-ബ്ലോഗ്-രാഷ്ട്രീയം ചിലത്‌

.

ചായപ്പൊടി ചാക്കോ said...

y dnt u use the timestamp Mr. hari.

Anand

Anonymous said...

kanaapuram nakulan, u said the truth.. dont expect any reply..