Monday, June 04, 2007

മരണാനന്തരബഹുമതി

അന്യാദൃശമായ പ്രതിഭയും ജീവിതത്തെ സംബന്ധിച്ച കാവ്യാത്മകമായ ഉള്‍ക്കാഴ്‌ചയുമുള്ള ഒരെഴുത്തുകാരി. അക്ഷരത്തെ സ്നേഹിക്കുന്ന ആരും ആദരവോടെ മാത്രം കാണുന്ന വ്യക്തിത്വം. അവരുടെ 'ചെരുപ്പിന്റെ വാറഴിക്കാന്‍' പോലും യോഗ്യതയില്ലാത്ത ഒരാള്‍ അവരെപ്പറ്റി മഞ്ഞപ്പുസ്തകങ്ങള്‍ നാണിച്ചുപോകുന്ന ഭാഷയില്‍ എന്തൊക്കെയോ എഴുതിക്കൂട്ടുന്നു. നോവല്‍ എന്നു വിളിക്കുന്നു. പ്രസിദ്ധീകരിക്കുന്നു. പ്രസാധകന്റെ കയ്യില്‍ നിന്നും പ്രതിഫലവും അനാഗതശ്മശ്രുക്കളുടെയും ഞരമ്പുരോഗികളുടെയും രഹസ്യാദരവും കൈപ്പറ്റി ആത്മനിര്‍വൃതിയടയുന്നു.

കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്‌' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം.

മരിച്ചുകഴിഞ്ഞാല്‍ ഏതു പരമനീചനെയും അവധൂതനാക്കുന്ന കലാപരിപാടിയെ എന്തു പേരിട്ടു വിളിക്കും? ചികിത്സ ആവശ്യമുള്ള രോഗമെന്നോ?

അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌. അപ്പോള്‍ അത്തരം മനോനിലയെ പരസ്യാഘോഷമാക്കി മാറ്റുന്നവര്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്‌ സ്വാഭാവികം. മറിച്ച്‌, അവനവന്റെ ജീവിതത്തെ നിരീക്ഷണവസ്തുവാക്കാന്‍ തുനിയുന്ന എഴുത്തുകാര്‍ 'തെറിച്ചവ'രായി എണ്ണപ്പെടുകയും ചെയ്യും. മലയാളം മരിക്കാതിരിക്കുന്നതിനോടൊപ്പം മലയാളിയുടെ ശീലങ്ങളും മരിക്കാതിരിക്കട്ടെ.

63 comments:

പരാജിതന്‍ said...

ആദരാഞ്ജലി എന്ന വാക്കിന്റെ അര്‍‌ത്ഥം എന്താണ് സര്‍?

Inji Pennu said...

ഞാന്‍ ഇങ്ങിനെ ഒരാളെപ്പറ്റി മരിച്ച് പോയി എന്ന് പത്രത്തില്‍ വാര്‍ത്ത വന്നപ്പോഴാണ് കേള്‍ക്കുന്നത്. മലയാളത്തിലെ പലരെപറ്റിയും എനിക്കറില്ലാത്തപോലെ ഇതും അറിയില്ല എന്നേ കരുതുന്നുള്ളൂ....

പക്ഷെ ഈ എഴുതിയതിനോടുള്ള ആര്‍ജ്ജവത്തിനു എന്റെ ഒരു വണക്കം! നമോവാകം!
“സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌.”

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്തീകള്‍ക്ക് വഴിനടക്കാന്‍ സാധിക്കാത്തത് 99% സാക്ഷരതയുള്ള കേരളത്തില്‍ തന്നെയാണെന്നുള്ളതുകൊണ്ട് ഇതൊന്ന്നും അത്ഭുതമായി തോന്നുന്നില്ല, ഒ, അപ്പൊ ഇതൊക്കെ വലിയ വലിയ ആളുകളുടെ ഇടയിലും ഒക്കെ ഉണ്ടല്ലേ എന്നൊരു മരവിപ്പ് മാത്രം....

vimathan said...

പരാജിതന്‍, തികച്ചും സമയോചിതമായി ഈ കുറിപ്പ്. നന്ദി.

അഭയാര്‍ത്ഥി said...

പരാജിതനോടൊരു കുഞ്ഞു വിയോജിപ്പ്‌.
സെന്‍സേഷണലായി എഴുതുക എന്നത്‌ ഒരു പാട്‌ പേരുടെ ആഗ്രഹമല്ലെ.
നേരിട്ട്‌ പേര്‌ പരാമര്‍ശിക്കാത്തിടത്തോളം ഇതൊരു പാതകമാണെന്നെനിക്ക്‌ തോന്നുന്നില്ല.

അപ്പോള്‍ നിന്റെ വീട്ടിലുള്ളവരെ പറഞ്ഞാലൊ എന്നായിരിക്കും മറുചോദ്യം. നോവും.

എങ്ങിനെ അതെഴുതിയിരിക്കുന്നു എന്നതാണ്‌ നാം നോക്കേണ്ടതുള്ളു.
ദേഹി ദേഹത്തെ വിട്ടകലുമ്പോഴെങ്കിലും നാം കുടിപ്പകകള്‍ മറക്കുക.
ചെയ്ത നന്മകളെ ഓര്‍ക്കുക. ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ത്ഥിക്കുക.

പരാജിതന്റെ വികാരം എനിക്ക്‌ മനസ്സിലാവുന്നത്‌ കൊണ്ടാണിതെഴുതുന്നത്‌. പരാജിതന്‍ തന്നെയല്ല യുവാക്കള്‍ എല്ലാം ഇങ്ങിനേയെ ചിന്തിക്കു. ഹോട്ട്‌ ബ്ലഡ്‌

SunilKumar Elamkulam Muthukurussi said...

ദേഹി ദേഹത്തില്‍നിന്നും വിട്ടുപോയ, എത്രയോ കൂടുതല്‍ സംഭാവന ചെയ്ത ആളുകളുണ്ടായിരുന്നു ഗന്ധര്‍വ്വാ, അപ്പോ പലപ്പോഴും ഇതിന്റെ പത്തില്‍ ഒരംശം കൂടി ഉണ്ടായിരുന്നില്ല.
പരാജിതനോട് യോജിക്കാതിരിക്കാന്‍ വയ്യ.
നമ്മുടെ മൂല്യങളുടെ പ്രയോറിറ്റി ലിസ്റ്റ് അപ്പാടെ തല കീഴായി എന്ന് എനിക്ക് തോന്നുന്നു. -സു-

Pramod.KM said...

നന്നായിട്ടുണ്ട് ഈ കുറിപ്പ്:)

കണ്ണൂസ്‌ said...

പഴയ ഹുസ്സൈന്‍ സംവാദം ഓര്‍മ്മ വരുന്നല്ലോ പരാജിതാ എനിക്ക്‌. പമ്മന്‍ ചെയ്തത്‌ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടില്ലേ? :-)

എന്തായാലും, അങ്ങേര്‍ ചെയ്തത്‌ ന്യായീകരിക്കാന്‍ എഴുതിയതല്ല ഞാന്‍. അത്‌ പോക്രീത്തരം തന്നെ ആയിരുന്നു. അതിനുള്ളത്‌ അങ്ങേര്‍ ജീവിതകാലത്ത്‌ തന്നെ അനുഭവിക്കുകയും ചെയ്തു. ഒരു പത്തു കൊല്ലം കൂടിക്കഴിഞ്ഞാല്‍ അങ്ങേരെ ആരും ഓര്‍മ്മിക്കാനും പോകുന്നില്ല. പക്ഷേ, അങ്ങേര്‍ പള്ള്‌ പറഞ്ഞ സാഹിത്യകാരി എന്നെന്നും ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. ഈ ആദരാഞ്ജലികള്‍ക്ക്‌ ശവത്തോട്‌ അനാദരവ്‌ കാണിക്കാതിരിക്കാനുള്ള സംസ്‌കാരം എന്ന് കരുതിയാല്‍ പോരേ?

-B- said...

സത്യം! യോജിക്കുന്നു ഈ കുറിപ്പിനോട്.

qw_er_ty

അഭയാര്‍ത്ഥി said...

നല്ലത്‌ ചെയ്തവനെ നല്ലവനായും, ചീത്ത ചെയ്തവനെ ചീത്തയായും വിലയിരുത്തണം.

പമ്മന്റെ കാര്യ്ത്തില്‍ പൈംകിളി- ഇക്കിളി വിഭാഗത്തില്‍പെട്ട കൃതികളാണെഴുതിയിരുക്കുനതധികവും.
പക്ഷെ വായനാശീലം വളര്‍ത്തുവാനെങ്കിലും അതുപകരിച്ചിട്ടുണ്ടെന്ന
ഒരു പൊസിറ്റീവ്‌ നിലപാട്‌ എടുക്കാമെന്നണ്‌ ഞാന്‍ കരുതുന്നത്‌.


ഒരു പാട്‌ ദേശ സ്നേഹികളും കലാകാരന്മാരും തിരിച്ചറിയാതെ മരണപ്പെട്ടിരിക്കുന്നു.


എന്റെ ഒരമ്മാവന്‍ സ്വാതന്ത്ര്യസമരകാലത്ത്‌ സിംഗപ്പൂരായതിനാല്‍
ഐ എന്‍ ഏ സ്വാതന്ത്ര്യസമരഭടനുള്ള പെന്‍ഷനും സൗജന്യ രെയില്‍ യാത്രയും അനുഭവിച്ചിരുന്നു.
പിന്നീട്‌ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായതുകൊണ്ട്‌ ഫ്ലയ്റ്റും ഫ്രീ. എല്ലായിടത്തും കറങ്ങലും
പിനാകൊളാഡൊ വീശുമായിരുന്നു ഈ വിമുക്തഭടന്റെ അവസാനകാലത്തെ പണി.
സുഭാഷ ചന്ദ്ര ബോസിനെ കണ്ട കഥ കേട്ടാല്‍ നാം വിശ്വസിച്ചു പോകും.... അങ്ങിനെ അല്ലെന്നദ്ദേഹം പറഞ്ഞ്‌ തരും വരെ.
ഒരു പാട്‌ പേര്‍ക്ക്‌ റഷുള്ള സമയത്ത്‌ റ്റിക്കറ്റ്‌ ഓക്കെയാക്കി ഞാനും ആളും ഇഷ്ടം പോലെ വീശാറുണ്ടായിരുന്നു.
ഇതൊരു തെറ്റാണെങ്കിലും ആ സ്നേഹബന്ധത്തിന്ന്‌ എന്നും ആദരാഞ്ഞ്ലികളര്‍പ്പിക്കാനല്ലെ കഴിയു. ഫോര്‍ ദ ഫേവര്‍സ്‌ റിസീവ്‌ഡ്‌.

അല്ലെങ്കിലും മരണം എല്ലാ വൃണങ്ങളും ഉണക്കുന്നു. അംഗീകരിക്കപ്പെടാത്തവര്‍ ഏതോ നിയതിയുടെ നിയോഗം.

സുനില്‍ പറയുന്നതും പരാജിതന്‍ പറയുന്നതിനോടും വിയോജിപ്പ്‌ എന്ന്‌ പറയുന്നതിനേക്കാള്‍ എന്റെ അഭിപ്രായം എന്ന്‌ തിരുത്താന്‍ ഞാനിഷ്ടപ്പെടുന്നു.

ഇടിവാള്‍ said...

പൂച്ച കറുത്തതോ വെളുത്തതോ ആവട്ട്.. എലിയെപ്പിടിക്കുന്നുണ്ടോന്നു നോക്കിയാല്‍ മതി ;)

Rasheed Chalil said...

ഞാന്‍ യോജിക്കുന്നു... പൂര്‍ണ്ണമായും.

Vanaja said...

പരാജിതന്‍ ,
എനിക്കു പറയാനുള്ളത്‌ താങ്കള്‍ പറഞ്ഞിരിക്കുന്നു. നന്ദി.

പ്രിയംവദ-priyamvada said...

“(സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌.”)

ഈ തിരിച്ചറിവിനെ ഇവിടെ എഴുതാന്‍ കാട്ടിയ സത്യസന്ധ്യതയ്ക്കു നമോവാകം ..

ദേവന്റെ അഭിപ്രായം ( വെറൊരു ബ്ലൊഗ്‌) പമ്മനെക്കാള് ‍നിന്ദ്യന്‍ മറ്റൊരു മാന്യന്‍ എന്നു കണ്ടു

oT
യേശുദാസിന്റെ ക്ലാസ്സിക്കലിനെ കുറ്റം പറഞ്ഞതിനു ഞാന്‍ പിണങ്ങിയിരിക്കയായിരുന്നു..:-)
qw_er_ty

അജി said...

ഞാനിവിടെ, ഒരു വഴി യാത്രക്കാരന്‍ മാത്രം.

Unknown said...

പരാജിതാ, ദാ ഇതിനൊരു സല്യൂട്ട്.

“സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ മലയാളി 'സൈക്കി'യുടെ ഭാഗമാണെന്നു മാത്രമല്ല, അവയൊക്കെ ഒരളവു വരെ സ്വീകാര്യത നേടിയിട്ടുള്ള ഒരു സമൂഹവുമാണ്‌ നമ്മുടേത്‌.“

അതുപോലെ തന്നെ മരിച്ച് ആളെ കുറിച്ച് നല്ലതേ പറയാവൂ എന്നൊരു തോന്നലും നമുക്കുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത്തരം എഴുത്തുകാരോടുള്ള ആദരാഞ്ജലികളെ ഞാനങ്ങനെയേ കൂട്ടിയിട്ടുള്ളൂ. അപൂര്‍വ്വം ചിലര്‍ ഇത്തരം എഴുത്തുകാര്‍ എഴുതിയ ഒറ്റപ്പെട്ട നല്ല എഴുത്തുകളുടെ പുറത്തും ഓര്‍ത്തു വയ്ക്കും. പക്ഷേ മൊത്തം എഴുത്തില്‍ അയാള്‍ ഉപയോഗിച്ച ആവിഷ്കാര സ്വാതന്ത്ര്യം നോക്കുമ്പോള്‍ ആദരവൊന്നും തോന്നാറില്ല.

ഇവിടെ പരാമര്‍ശിച്ച എഴുത്തുകാരിയ്ക്ക് നേരിടേണ്ടി വന്നീട്ടുള്ളത് ഈ ഒരാളെ മാത്രമല്ലല്ലോ. തുറന്നെഴുതി പോയതിന് ഒരുപാട് തെറിയും സ്ത്രീത്വത്തോട് ചേര്‍ന്ന് നിന്ന് എഴുതിയതിന് ‘റ്റൂ ഫെമിനൈന്‍-വെറും പെണ്ണെഴുത്ത്” എന്നും കേട്ടവരായിരുന്നു അവര്‍.

നേരിട്ട് പേര്‍ പരാമര്‍ശിക്കാത്തിടത്തോളം പാതകമല്ല: ഇത് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ട്. ഈ പോസ്റ്റില്‍ ആരുടേയും പേര് പറഞ്ഞീട്ടില്ല. എല്ലാവര്‍ക്കും ആളുകളെ മനസ്സിലായി എന്ന് കമന്റുകള്‍ കണ്ടാല്‍ അറിയാം. ബ്ലോഗിലെ അടുത്തകാലത്തെ പോസ്റ്റുകളില്‍ ബെര്‍ളിയുടേയും ഏവൂരാന്റേയും പോസ്റ്റ്കള്‍ കണ്ടാല്‍ അത് ആരൊക്കെയാണെന്ന് മനസ്സിലാകാത്തവര്‍ വിരളം.

പിന്നെ കറുത്ത പൂച്ച കുറുകെ ചാടിയാല്‍ ഇപ്പോഴും ദു:ശ്ശകുനം എന്ന് ചിന്തിക്കുന്ന ഒരു നാട്കൂടിയാണ് ഈ മലയാള നാട്.

അതുല്യ said...

പരാജിതോ.. :)
ആ പോസ്റ്റിലു ഞാന്‍ കേറാത്തതും ഇത് കൊണ്ട് തന്നെ. ഒരു കാര്‍ട്ടുണുണ്ടാക്കാം എന്ന് കരുതിയിരുന്നത് പരാജിതന്‍ കൊത്തി പോയി. അടി അടി..

എനിക്കും ഇങ്ങേരേ പറ്റി ആദരിയ്കാന്‍ ഉതകുമാറൊന്നും തോന്നിയട്ടില്ല,ചില വൃത്തികെട്ട ആണുങ്ങളുടെ,(ഹോ പറയുമ്പോ എന്തൊരു ഊക്ക്) മനസ്സിലുള്ളതൊക്കെ പേപ്പറിലോട്ട് പകര്‍ത്തി എഴുതാന്‍ മെനക്കെട്ടു എന്നല്ലാതെ. ആ സ്ത്രീയോട് എന്നല്ലാ, സ്ത്രീകള്‍ ആകെ മൊത്തമുള്ളവരോടും കാണിച്ച വെറും ചെറ്റത്തരം ആയിരുന്നു അത്. മരിച്ചു എന്ന് വച്ച് 6 മാസമായ ഇളം പെണ്‍കുഞ്ഞിനെ പൊക്കി കൊണ്ട് പോയി കാമകൂത്ത് നടത്തിയ സെബാസ്റ്റയന്‍ ഒരു കാരണവ്ശാലും ഒരു ആദരവും എന്റെ വശത്ത് നിന്നുമുണ്ടാവില്ല. വെറും തെണ്ടിയും ചെറ്റയും തന്നെ ഇപ്പോഴും എനിക്ക്.

ആദരാഞ്ചലികളൊക്കെ നടക്കട്ടേ, പണ്ട് കൊച്ചി എളംകുളത്ത് ആ ചുറ്റ്വട്ടത്തുള്ള എല്ലാ കുഞുങ്ങള്‍ മുതല്‍ മുത്തശ്ശീ വരേമുള്ള സ്ത്രീകളേ ഒക്കെ മുണ്ട് പൊക്കിയും, സൈക്കില്‍ ചെയിന്‍ മാറ്റുന്ന് എന്ന് രീതിയില്‍ ഇരുന്നും കാമ കോപ്രായങ്ങള്‍ എത്ര താക്കിത് കിട്ടീട്ടും കാട്ടിയിരുന്ന ഒരു ജോപ്പന്‍ മരിച്ചപ്പോഴു, കവലയിലെ കോര്‍പ്പറേഷന്‍ ചേരി നോട്ടീസ് ബോറ്ഡില്‍ ജോപ്പനു ആദരാഞ്ചലികള്‍, ശവമടക്ക് 6 മണിയ്ക് എന്ന് എഴുതി വച്ചിരുന്നു.

ഇടിവാള്‍ said...

ഹാവൂ;) അങ്ങ്ങനെ പരാജിതന്റെ ഈ പോസ്റ്റു മൂലം വലിയൊരു ദുരന്തം ഒഴിവായി ;) കാര്‍ട്ടൂണിന്റെ കാര്യമായിരുന്നൂ

സത്യത്തില്‍ എല്ലാവര്‍ക്കും മനസ്സിലായി എന്നിവിടെ പറയുന്ന ആ സ്ത്രീയുടെ പേര്‍ എനിക്ക് മനസ്സിലായില്ല കേട്ടോ. വായന കുറവായതിനാലാവും ;)

പിന്നെ, പമ്മന്റെ ആദരാഞ്ജലി പോസ്റ്റില്‍ ഞാനും ഒന്നു പോയി ഒരെണ്ണം അര്‍പ്പിച്ചിരുന്നു..

14-15 വയസ്സില്‍, എട്ടും പൊട്ടും തിരിയാത്ത ആ പ്രായത്തില്‍ (ഒവ്വ!) പക്വതയില്ലാമമൂലമോ എന്തോ വായിച്ചു രസിച്ച കുറച്ചു കൃതികള്‍ ..അതെഴുതിയ ആളു മരിച്ചെന്നറീഞ്ഞപ്പോ ആ ആത്മാവിനു അന്ത്യാഞ്ജലി അര്‍പ്പിച്ചു പലരും, (ഞാനും) അത്രയല്ലേ ഉള്ളൂ.. അതിലെങ്കില്ലിപ്പോ യാതൊരു പശ്ചാത്താപവും തോന്നുന്നില്ല ;)

അല്ലാതെ പമ്മനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ബ്ലോഗേഴ്സ് ഫോറ്ത്തില്‍ വല്ല തീരുമാനങ്ങളും എടുക്കുന്നുണ്ടോ? അറീല്യട്ടോ! (ഞാനൊരു ലേഡീ ബ്ലോഗറല്ല ട്ടോ) ;)


പിന്നെ, മനസ്സാക്ഷി എന്നൊരു സംഭവം ഇല്ലാത്ത രീതിയാണു പലരും ഇവിടെ ഗീര്‍വാണങ്ങള്‍ വിടുന്നത്! ഞങ്ങളൊക്കെ ചെറുപ്പം മുതലേ പുണ്യാളന്മാര്‍ എന്ന സ്റ്റൈലില്‍! ചിരിക്കാതിരിക്കാന്‍ മേലാ ;)

മാധവിക്കുട്ടി ഒരു നോവലില്‍ പറഞ്ഞതോര്‍ക്കുന്നു, “ചീഞ്ഞളിഞ്ഞ കയ്പക്ക പോലെയുള്ള ..... “

ച്ഛേ! വൃത്തികെട്ട സ്ത്രീ!

ഗുപ്തന്‍ said...

ഈ വിഷയത്തില്‍ ദേവേട്ടന്‍ ഇന്നലെ ഒരു കമന്റ് ഇട്ടിരുന്നു ഹരിയേട്ടാ.കണ്ടുകാണുമല്ലോ. കാലം ആ എഴുത്തുകാരിയോട് നീതി കാണിച്ചു എന്ന് നമുക്കറിയാം. മലയാളത്തിലെ സ്ത്രീപക്ഷസാഹിത്യത്തിലെ നാഴികക്കല്ലായ ഒരു ആത്മകഥ ആവിടെ നിന്നുണ്ടായി എന്ന് ആശ്വസിക്കാം. ഒരുപക്ഷേ ചിലതൊക്കെ വിളിച്ചുപറയാനുള്ള കരുത്ത് അവര്‍ക്കുണ്ടായത് ആ നോവിന്റ് അഗ്നിശുദ്ധിയില്‍ നിന്നാണെന്നല്ലേ കരുതാനാവൂ.

ഈ കുറിപ്പിനുനന്ദി. ഇത് ആവശ്യമായിരുന്നു.

പരാജിതന്‍ said...

ഗന്ധര്‍വ്വരേ,
ഒരാളോട്‌ നമുക്ക്‌ 'കുടിപ്പക'യൊക്കെ തോന്നണമെങ്കില്‍ അയാള്‍ക്ക്‌ ചില മിനിമം യോഗ്യതയൊക്കെ വേണ്ടേ?

ഉച്ചികുത്തി നിന്നെഴുതിയാലും ഒരു എല്‍.ഡി.സി. പരീക്ഷ പോലും പാസ്സാകില്ലെന്നുറപ്പുള്ളതിനാല്‍ മദ്രാസിലേക്ക്‌ വണ്ടി കയറി, കൂടുതല്‍ എളുപ്പമുള്ള ഏര്‍പ്പാടെന്ന ലൈനില്‍ സിനിമാസംവിധായകരായ ആളുകളുണ്ട്‌. നാലു വാക്യമെഴുതിയാല്‍ പതിനഞ്ച്‌ അക്ഷരത്തെറ്റും പന്ത്രണ്ട്‌ വ്യാകരണപ്പിശകും വരുത്തുന്ന സീരിയല്‍ തിരക്കഥാകൃത്തുക്കളുണ്ട്‌. വേറെ പണിയൊന്നും ചെയ്യാനുള്ള വാസനയോ കാര്യശേഷിയോ ഇല്ലാത്തതു കൊണ്ട്‌ മാത്രം എഴുത്തുകാരായവരുമുണ്ട്‌. അത്തരക്കാരെ കണ്ടാല്‍, ഇത്തിരി പ്രശസ്തനാണല്ലോയെന്നോര്‍ത്ത്‌ വിനയത്തോടെ തലചൊറിഞ്ഞു നില്‌ക്കുന്നവര്‍ ധാരാളം. എന്നാല്‍ എല്ലാവരും അങ്ങനെ ചെയ്യണമെന്നില്ല.

കണ്ണൂസെ, :)
ഹുസൈന്‍ സംവാദം ഇവിടെ പറഞ്ഞത്‌ വെറും തമാശയ്ക്കാണല്ലോ, അല്ലേ? :)
ശവത്തിനോട്‌ അനാദരവ്‌ കാണിക്കേണ്ട കാര്യമില്ല. പക്ഷേ ആദരവ്‌ കാണിച്ചേയടങ്ങൂ എന്നു നിര്‍ബന്ധം പിടിക്കണോ? അപ്പോള്‍ മറ്റുപലതും നമുക്ക്‌ പറയേണ്ടി വരും.

അതുല്യ, :)
ഇങ്ങനെയൊന്ന് എഴുതണമെന്നു കരുതിയതല്ല. സാഹചര്യം മൂലം എഴുതിപ്പോയതാണ്‌.

ഇടിവാള്‍,
ആദരാഞ്ജലി അര്‍പ്പിക്കാന്‍ പറ്റിയ വേറൊരാളുമുണ്ട്‌. ജീവിച്ചിരിപ്പുണ്ടോയെന്നറിയില്ല. രവീന്ദ്രനെന്നോ മറ്റോ ആയിരുന്നു പേര്‌. കൊച്ചുപുസ്തകങ്ങള്‍ പതിവായി പ്രസിദ്ധീകരിച്ചിരുന്നതിന്‌ പൊലീസിന്റെ ഇടി കൊള്ളുകയും ജയിലില്‍ കിടക്കുകയും സമൂഹത്തിനു മുന്നില്‍ പരിഹാസ്യനാകുകയുമൊക്കെ ചെയ്ത ഒരാള്‍. ആളിന്റെ പ്രസിദ്ധീകരണങ്ങള്‍ കേരളത്തിലെ കൗമാരപുരുഷപ്രജകളൊന്നടങ്കം വായിച്ചിരുന്നു, ഒരു കാലത്ത്‌.

ഞാന്‍ പുണ്യാളനൊന്നുമല്ല, ഇടിവാളെ. നല്ല ഒന്നാന്തരം ഇറോട്ടിക്ക ഇഷ്ടം പോലെ വായിച്ചിട്ടുണ്ട്‌. പത്തുകൊല്ലം മുമ്പ്‌, രതിപരാമര്‍ശങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്‌. പക്ഷേ, തങ്ങള്‍ നേരില്‍ കണ്ടാല്‍ മുട്ടുവിറയ്ക്കാന്‍ തക്കവിധം പ്രതിഭയും വ്യക്തിത്വവുമുള്ള ഒരു സ്ത്രീയെപ്പറ്റി അശ്ലീലമെഴുതി വിറ്റു കാശുണ്ടാക്കുന്ന ഭീരുക്കള്‍ക്ക്‌ ചടങ്ങിനായിപ്പോലും ആദരാഞ്ജലി നീട്ടുന്നത്‌ അപഹാസ്യമാണ്‌.

പ്രിയംവദ, മനു,
സത്യത്തില്‍, ഈ കുറിപ്പെഴുതിക്കഴിഞ്ഞാണ്‌ ദേവന്റെ കമന്റ്‌ കാണുന്നത്‌. മറ്റൊരു കൊല്ലംകാരനെന്ന നിലയ്ക്ക്‌ ഞാനും കേട്ടിട്ടുണ്ട്‌ ആ ശാപത്തിന്റെയും മറ്റും കഥകള്‍. ആ പ്രസാധകനെപ്പറ്റിയും നിറയെ കേട്ടിട്ടുണ്ട്‌. ആളിനെ നേരിട്ടു പരിചയമുള്ളവരില്‍ നിന്നു തന്നെ.

ഇടിവാള്‍ said...

“പീസ് ഗുരു” രവീന്ദ്രനെ ആദരിക്കുന്ന ചടങ്ങിലേക്കൊന്നും ഞാനില്ല പരാജിതാ ;) അത്രക്കു അഡിക്ഷന്‍ ഒന്നും ഇല്ലായിരുന്നു ഈ കാര്യത്തില്‍ എനിക്ക് ;)

പിന്നെ, ഭ്രാന്ത് എഴുതിയത് മാധവിക്കുട്ടിയെ ബേയ്സ് ആക്കിയാണെന്നൊന്നും അറീയില്ലായിരുന്നു .. സോറി.. ഇരിങ്ങല്‍ ബ്ലോഗില്‍ ദേവ്വേട്ടന്റെ കമന്റു വായിച്ചപ്പഴാണു ഗുട്ടന്‍സു പിടികിട്ടിയത്! അതും എസ്.കേ നായരല്ലേ അതിന്റെ മൂലഹേതു? പമ്മനെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയോ?

അപ്പോ ദേ ഇരിങ്ങലു പറയുണൂ, “എന്റെ കഥ” ആണു ഭ്രാന്തിനേക്കാള്‍ മുന്‍പ് പ്രസിദ്ധീകരിച്ചത്.. കണ്‍ഫ്യൂഷന്‍ !

ആ പോട്ട് അല്ലേ ;)


** ഈ കമന്റും വിശദീ‍ീകരണവും, ന്യായീകരണങ്ങളും ഒക്കെ വായിച്ചാല്‍ പമ്മന്‍ എന്റെ ബന്ധുവാണെന്നു ആരേലും സംശയിക്കുമോ എന്തോ!

ഉണ്ണിക്കുട്ടന്‍ said...

ഞാന്‍ പുണ്യാളനൊന്നുമല്ല, ഇടിവാളെ. നല്ല ഒന്നാന്തരം ഇറോട്ടിക്ക ഇഷ്ടം പോലെ വായിച്ചിട്ടുണ്ട്‌. പത്തുകൊല്ലം മുമ്പ്‌, രതിപരാമര്‍ശങ്ങള്‍ നിറഞ്ഞ ഒരു പുസ്തകം പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്‌.

ആഹാ എന്നിട്ടാണോ..ആ പുസ്തകം ആരെക്കുറിച്ചായിരുന്നു.
എന്റെ പരാചിതാ.. അപ്പൊ പമ്മന്റെ ഒറ്റ പുസ്തകം വിട്ടിട്ടില്ല അല്ലേ..കൊച്ചു കള്ളന്‍ !

അഭയാര്‍ത്ഥി said...

പരാജിത.

ബ്ലോഗില്‍ കടുപ്പക്കാരനാണെങ്കിലും....


ലീത്തല്‍ ഇഞ്ചാക്ഷന്‌ വിധിക്കപ്പെട്ടവനെ സി എന്‍ എന്നില്‍ കാണുമ്പോഴും ,
ഗൊണ്ടനാമൊ ജയില്‍ കാണുമ്പോഴും ,
പാര്‍ളിമന്റ്‌ ആക്രമണകാരികള്‍ മരിച്ചുകിടക്കുന്നത്‌ കാണുമ്പോഴും എന്നില്‍ മനുഷ്യത്വപരമായ
ദയ ഉണരും. "ദൈവമെ വിവരക്കേടെന്ന്‌ ഞാന്‍ കരുതുന്ന കൃത്യങ്ങള്‍ ചെയ്ത്‌ ഇവനെന്തീനീവിധം....."


കൊന്നവന്റെ ജീവനെടുക്കുവാന്‍ അധികാരം ആര്‌ തന്നു. ആര്‌ ശരി ആര്‌ തെറ്റ്‌.

വിധിക്കപ്പെടാതിരിക്കുവാന്‍ നീയും വിധിക്കാതിരിക്കുക.

പാപം ചെയ്യാത്തവന്‍ കല്ലെറിയട്ടെ.

അങ്ങിനെ ഒരു പാട്‌ കാര്യങ്ങള്‍ ഒരു ഞൊടിയിടയില്‍ മനസ്സില്‍ കയറി മറയും.

പരേതന്റെ ആത്മാവിനോട്‌ അവന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പോലും പൊറുക്കേണമെ എന്ന്‌ ദൈവത്തൊട്‌ പറയും.

മരണം എന്നില്‍ ഉണര്‍ത്തുന്നത്‌ ദയ, ദുഖം, സഹതാപം ആണ്‌.
ഞാന്‍ മനുഷ്യജാതിയില്‍ പെട്ടതാണോ എന്നെനിക്കറിയില്ല.

നാളെ നീയും എന്നതെന്നെ ഓര്‍മിപ്പിക്കും.

Radheyan said...

പരാജിതനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ,ഇത്തരത്തിലുള്ള കഥകള്‍ മിത്സ് & ബൂണ്‍ നോവലുകളില്‍ വായിച്ച് വളര്‍ന്നവരായിരിക്കണം സദാചാരഗീര്‍വ്വാണക്കാരില്‍ പലരും.പിന്നെ താനെഴുതിയത് മാധവിക്കുട്ടിയെക്കുറിച്ചാണ് എന്ന് പമ്മന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.പ്രശസ്തരുടെ ജീവിതത്തിലെ ചില ഏടുകളെ പൊലിപ്പിച്ച് മസാലകൂട്ടി വിളമ്പുന്ന പണി ലോകസാഹിത്യത്തില്‍ എമ്പാടുമുണ്ട്.അല്‍ഭുതകരമായ അനുവാചകരും അതിനുണ്ട് എന്ന് പറയട്ടെ.

ഒന്നു രണ്ടു ഭേദപ്പെട്ട നോവലുകളാണ് പമ്മന്റെ സംഭാവന.ചട്ടക്കാരിയും അടിമകളും ഭേദപ്പെട്ട തീമുകളായിരുന്നു.ഭ്രാന്തിന് കുളിര്‍ തുടങ്ങിയ പേരുകളില്‍ ഇറങ്ങുന്ന പ്രസദ്ധീകരണങ്ങളില്‍ വരുന്ന കഥകളുടെ അടുത്ത നിലവാരമേ ഉണ്ടായിരുന്നുള്ളൂ.രതിവര്‍ണ്ണനകള്‍ വളരെ ആവര്‍ത്തനവിരസവും(ഇതേ പോലെ എഴുതുന്ന മറ്റൊരാളാണ് പി.അയ്യനേത്ത്.)

ഭരതന്‍,പത്മരാജന്‍,മോഹന്‍,ജോര്‍ജ്ജ് തുടങ്ങിയവരിലൂടെ മധ്യവര്‍ത്തി സിനിമ കേരളത്തില്‍ വളര്‍ന്നു.പക്ഷെ മധ്യവര്‍ത്തി സാഹിത്യം കേരളത്തില്‍ വളരെ ദുര്‍ബ്ബലമാണ്.ഒന്നുകില്‍ അക്കാഡമിക്ക് നിലവാരമുള്ള ഖസാക്ക് പോലുള്ള് കൃതികള്‍ അല്ലെങ്കില്‍ മാ വരികകളില്‍ വരുന്ന പടപ്പുകള്‍.ഒരു പക്ഷെ കേരളത്തില്‍ ഒരു സിഡ്നി ഷെരിഡനോ ജെഫ്രി ആര്‍ച്ചറോ ആവാന്‍ സാധ്യതയുള്ള ഒരാളായിരുന്നു പമ്മന്‍.പക്ഷെ അശ്ലീലഹരം അദ്ദേഹത്തെ വഴി പിഴപ്പിച്ചു എന്നു തോന്നുന്നു.ഇന്നും മലയാളത്തില്‍ മധ്യവര്‍ത്തി പാത വിജനമായി കിടക്കുന്നു.

Radheyan said...

നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെയും സോദ്ദേശകൃതികള്‍ എഴുതുന്നവരെയും മാത്രമേ ഓര്‍ക്കാവൂ എന്നില്ലല്ലോ.പിനോഷെ,ഹിറ്റ്ലര്‍ തുടങ്ങിയ എത്രയോ പേരെ കുറിച്ച് ലിഖിതങ്ങളുണ്ടാകുന്നു.ഒന്നുമില്ലെങ്കിലും ഈ പിഴച്ച വഴി നിങ്ങള്‍ തെരെഞ്ഞെടുക്കരുതെന്ന് വരുന്ന തലമുറക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാനെങ്കിലും നിങ്ങള്‍ അസന്മാര്‍ഗ്ഗികളെയും തല്ലിപ്പൊളികളെയും ക്രൂരന്മാരെയും കുറിച്ച് ചര്‍ച്ച ചെയ്യുക

ദേവന്‍ said...

ഹരീ,
വായിച്ചു. ഇതിനെക്കുറിച്ചെഴുതുകയാണെങ്കില്‍ ഏതാണ്ട് ഇങ്ങനെ തന്നെയേ വരൂ എന്ന് (ഹരിയെ അറിയാവുന്നതുകൊണ്ട്) തോന്നിയതുകൊണ്ട് അതിശയമൊന്നും തോന്നിയില്ല.

ലാപ്പ് ഡാന്‍സര്‍ കുപ്പായമൂരിയെറിയുമ്പോള്‍ കാണുന്ന മാറിടവും തെരുവോരത്തു കുട്ടിക്കു അമ്മിഞ്ഞ കൊടുക്കുന്ന ഒട്ടത്തിയുടെ മാറിടവും ഒരേ കണ്ണുകൊണ്ട് ആസ്വദിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നു ചോദിച്ചാല്‍, ഗണ്‍ ലൈറ്റിനു മുന്നില്‍ ഭീമന്‍ രഘു തുണി പിടിച്ചുയര്‍ത്തുമ്പോള്‍ അനുരാധ കാണിച്ചു തരുന്നതാസ്വദിക്കുന്നതുപോലെ വഴിയേ പോയ സ്കൂള്‍ കുട്ടി മാന്‍ ഹോളില്‍ വീണു കിടക്കുമ്പോള്‍ പോയി കാണാമോ എന്നു ചോദിച്ചാല്‍ എല്ലാവരില്‍ നിന്നും ഹരി പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടിക്കോളണമെന്നില്ല.

സ്റ്റണ്ട് രവി മാന്യനായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയില്ല. ആരുടെയും ഡയറി മോഷ്ടിച്ചിട്ടല്ല അദ്ദേഹം നോവല്‍ എഴുതിയതും എഴുതിച്ചതും. ഒരു വയോര്‍ ക്യാമറയും ലാമ്പ് ഷേഡില്‍ ഒളിപ്പിച്ചല്ല അയാള്‍ ചിത്രങ്ങളെടുത്തത്. ആരുടെയും അമ്മാവിയമ്മയെക്കുറിച്ചല്ല, സാങ്കല്പ്പിക കഥകളേ എഴുതിയിട്ടുമുള്ളു.

ആഹ് പോട്ടെ. അനുശോചനത്തിന്റെ കാര്യം ആര്‍ കെ പറഞ്ഞതുപോലെ ആണ്‌
"പ്രശസ്ത കവി എലിപ്പോട് കേശവന്റെ നിര്യാണത്തില്‍ മന്ത്രി ഞെട്ടി (ഞെട്ടല്‍ പത്രക്കാര്‍ ഉപേക്ഷിച്ചു ഈയിടെ) എന്ന് രാവിലെ പത്രത്തില്‍ വായിക്കുമ്പോള്‍ ഞാനും ഞെട്ടും, എലിപ്പോട് നിന്നും മൂന്നാല്‍ കിലോമീറ്റര്‍ ഇപ്പുറത്ത് ശാസ്തമങ്ങലത്ത് പത്തു നാല്പ്പതു കൊല്ലമായി താമസിച്ചിട്ടും ഈ വലിയ കവിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടില്ലല്ലോ എന്നോര്‍ത്ത്".
(സ്വപ്നാടനം കണ്ടിട്ടില്ല. ചട്ടക്കാരി അതിറങ്ങിയ കാലം വച്ച് നോക്കിയാല്‍ നല്ല സിനിമ തന്നെ. ഒരുപാട് പോപ്പുലര്‍ സിനിമാക്കഥ എഴുതിയിട്ടുള്ള ശാരംഗപാണി ഓര്‍മ്മിക്കപ്പെടുന്നോ ആവോ ഇപ്പോള്‍. അദ്ദേഹം നോവലൊന്നും എഴുതിയിട്ടില്ല)

പരാജിതന്‍ said...

രാധേയാ,
എന്റെ വായന വളരെ പരിമിതമാണ്‌. മില്‍സ്‌ ആന്റ്‌ ബൂണ്‍സൊന്നും ഞാന്‍ വായിച്ചിട്ടില്ല. ബൊക്കാച്ചിയോയും മൊറാവ്യയും അനൈസ്‌ നീനും ദെ സാദുമൊക്കെ വായിച്ചിട്ടുണ്ട്‌ താനും. എന്റേത്‌ സദാചാരഗീര്‍വാണവുമല്ല. (ലേബലൊട്ടിക്കാന്‍ എന്തെളുപ്പം!) വൈഷയികത്വമോ രതിയോ പൈങ്കിളിയോ ഒന്നും ആരുമെഴുതാന്‍ പാടില്ലെന്നും ഉത്കൃഷ്ട-ഉദാത്ത സാഹിത്യം മാത്രമേ ലോകത്ത്‌ സംഭവിക്കാന്‍ പാടുള്ളൂ എന്നൊക്കെ ചിന്തിക്കാന്‍ തക്ക ഭ്രാന്തൊന്നുമില്ല എനിക്ക്‌.

പാശ്ചാത്യരാജ്യങ്ങളിലെ കാര്യം വലിയ പിടിയില്ല. അതിന്‌ ഇവിടെ പ്രസക്തിയുണ്ടോ എന്നുമറിയില്ല. കാരണം അവിടുത്തെ സാംസ്കാരികപരിസരം നമ്മുടേതില്‍ നിന്ന് പാടെ വിഭിന്നമാണല്ലോ. നമ്മുടേത്‌ "മഹത്തായ ഭാരതസംസ്കാരം" എന്ന ലൈനിലല്ല ഇപ്പറഞ്ഞത്‌. പാശ്ചാത്യര്‍ക്ക്‌ പൊതുവേ രതിസംബന്ധിയായ കാര്യങ്ങളില്‍ കാപട്യം കുറവാണല്ലോ എന്നു സൂചിപ്പിച്ചതാണ്‌. മര്‍ലിന്‍ മണ്‍റോ, ഹെമ്മിംഗ്‌വേ, ടോള്‍സ്റ്റോയ്‌, ഹെന്‍റി മില്ലര്‍ തുടങ്ങിയവരുടെയൊക്കെ സ്വകാര്യജീവിതങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന രചനകള്‍ കണ്ടിട്ടുണ്ട്‌. നോര്‍മാ ജീന്‍ ആന്റ്‌ മര്‍ലിന്‍ മണ്‍റോ, ഹെന്‍റി ആന്റ്‌ ജൂണ്‍ തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുമുണ്ട്‌. അവയിലൊന്നും ഇവിടെ പരാമര്‍ശവിധേയനായ എഴുത്തുകാരന്റെ കൃതിയിലുള്ള പോലെ കടുത്ത 'ബാഡ്‌ ടേയ്‌സ്റ്റി'ന്റെ ലോഭമില്ലാത്ത പ്രദര്‍ശനമുള്ളതായി തോന്നിയിട്ടില്ല. കൂടുതലെഴുതി പുസ്തകനിരൂപണം, സിനിമാനിരൂപണം ലൈനിലേക്ക്‌ പോകുന്നില്ല.

മധ്യവര്‍ത്തി സിനിമയെപ്പറ്റിയും മധ്യവര്‍ത്തിസാഹിത്യത്തെപ്പറ്റിയുമൊക്കെ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതാണ്‌. പക്ഷേ ഇവിടെ പരാമര്‍ശിച്ചത്‌ അതൊന്നുമല്ലല്ലോ. സുനില്‍ തന്റെ കമന്റില്‍ സൂചിപ്പിച്ച പോലെ, നമ്മുടെയൊക്കെ പ്രയോറിറ്റി ലിസ്റ്റിന്‌ സംഭവിച്ച അപചയമാണ്‌ വിഷയം.

പിന്നെ, "പമ്മന്‍, മാധവിക്കുട്ടിയാണ്‌ കഥാപാത്രമെന്ന് പറഞ്ഞിട്ടുണ്ടോ" എന്ന ചോദ്യത്തിനുള്ള ഉത്തരം ഡാലിയുടെ കമന്റിലുണ്ട്‌.

ഉണ്ണിക്കുട്ടാ, ഒന്നാന്തരം ഇറോട്ടിക്ക എന്നു പറഞ്ഞാല്‍ പമ്മനെഴുതിയ ടൈപ്പ്‌ ഐറ്റമല്ല. പമ്മന്റെ ചട്ടക്കാരി വായിച്ചിട്ടുണ്ട്‌. ഇവിടെ പരാമര്‍ശിച്ച പുസ്തകം മുഴുവന്‍ വായിച്ചിട്ടില്ല, അന്നും. സമ്പൂര്‍ണ്ണകൃതികള്‍ കൈയിലുണ്ടോ? കൈയില്‍ തന്നെ വച്ചേരെ.

വേറൊന്ന്: ചില ഡയലോഗുകള്‍ ഇറക്കുമ്പോള്‍ സൂക്ഷിക്കുക. താന്‍ വിസിലടിച്ചാല്‍ പിറകേ ആളൊന്നും കൂടില്ല, ഈ ഏരിയയില്‍. ആളും തരവും നോക്കി അഭ്യാസം കാണിക്ക്‌ ഉണ്ണിക്കുട്ടാ.

ദേവാ, ശരിയാണ്‌. ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുന്നതാവും ഭേദമെന്നു തോന്നുന്നു, പലപ്പോഴും. (ഈ ആര്‍.കെ. ആളൊരു പരമരസികനാണല്ലോ! :))

ബിന്ദു said...

പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എത്ര ശരി!
qw_er_ty

Siji vyloppilly said...

പറഞ്ഞതിനോട്‌ തീര്‍ച്ചയായും യോജിക്കുന്നു. ഒരു കഥയെഴുതിക്കഴിഞ്ഞാല്‍ അശ്ലീലം,രതി എന്നിവ നിറഞ്ഞ വരി എവിടെയെങ്കിലുമുണ്ടെങ്കില്‍ മനപ്പൂര്‍വ്വ്മം വെട്ടിക്കളയാറുണ്ട്‌, ചിലപ്പോള്‍ അത്‌ കഥാപാത്ര ഘടനയ്ക്ക്‌ വളരെ പ്രധാനപ്പെട്ടതാണെങ്കില്‍ കൂടിയും..

Dinkan-ഡിങ്കന്‍ said...

അശ്ലീലം,രതി എന്നിവ നിറഞ്ഞ വരി എവിടെയെങ്കിലുമുണ്ടെങ്കില്‍ മനപ്പൂര്‍വ്വ്മം വെട്ടിക്കളയാറുണ്ട്‌, ചിലപ്പോള്‍ അത്‌ കഥാപാത്ര ഘടനയ്ക്ക്‌ വളരെ പ്രധാനപ്പെട്ടതാണെങ്കില്‍ കൂടിയും..
എങ്കില്‍ അതിനെ കഥയെഴുത്ത് എന്ന് പറയാനാകില്ല.
വായനക്കാരെയും,സ്വയവും മറന്ന് എഴുതുന്നതിന് ജീവന്‍ കാണില്ല. പമ്മന്റെ എല്ലാ കൃതികളും ഉദാത്തം ഒന്നുമല്ല. എങ്കിലും യുവാക്കളെ പുസ്തകങ്ങള്‍ ആയി ബന്ധിക്കാന്‍ അവയ്ക്കൊക്കെയും കഴിഞ്ഞിരുന്നു.

ഹരൊള്‍ഡ് റൊബിന്‍സണ്‍ ഒരു എഴുത്തുകാരന്‍ അല്ല എന്നു പറയാമെങ്കില്‍ പമ്മനേയും തള്ളിക്കളയാം

പക്ഷേ ഞാന്‍ റൊബിന്‍സനേയും,ഷെല്‍ഡനേയും,മാര്‍ക്വേസിനേയും,എക്കോയേയും ഒരേ പോലെ വായിക്കുന്നു.
എഴുത്ത് നോക്കും അത്ര മാത്രം.

മാധവിക്കുട്ടി തെന്നെയാണ് ബോഡിസെലിബ്രിറ്റി മലയാളത്തില്‍ കൊണ്ട് വന എഴുത്തുകാരി. സമ്മതിക്കുന്നു. പമ്മന്‍ എഴുതി തൊലിപ്പൊള്ളിയ അവര് ഒഇന്നെയും “എന്റെ കഥ” എഴുതുമോ? എന്തിന് “വിഷാദം പൂക്കുന്ന” മരങ്ങളില്‍ വരെ അവരത് ഉപയൊഗിച്ചിരിക്കുന്നു. പല കഥ(???)കളിലും പ്രശസ്ഥരാപ പലരേയും നേരിട്ടും, വ്യംഗ്യമായും അവതരിപ്പിച്ചിരിക്കുന്നതും കാണാം.

പമ്മന് ആദരാഞ്ചലികള്‍ അര്‍പ്പിക്കാനും ഒരു കൂട്ടരുണ്ട് (ഞാന്‍ ഉള്‍പ്പെടെ). അര്‍പ്പിക്കുന്നവര് ചുമ്മാ അര്‍പ്പിക്കട്ടേ.. അതിന്റെ സാധുത തേടേണ്ട ആവശ്യം ഉണ്ടോ? പരാജിതന് ആദരവ് തോന്നുന്ന പലരൊടും മറ്റുള്ളവര്‍ക്ക് തോന്നണം എന്നില്ലല്ലോ?

ദേവന്‍ said...

ഹരീ, ഓ. മാപ്പ്
ഡിങ്കനാണോ കേരളഫോറത്തില്‍ സതീശ് ആയി എഴുതുന്നത്? അവിടെയും മലയാളത്തിന്റെ ഹരോള്‍ഡ് റോബിന്‍സണ്‍ ആയ പമ്മന്‍ എന്നു എഴുതിയിരിക്കുന്നത് കണ്ടു ?
ബെറ്റ്സി, പൈററ്റ്സ്, പിരാനാ മുതലായ പുസ്തകങ്ങള്‍ എഴുതിയ അമേരിക്കക്കാരനെ ഉദ്ദേശിച്ചാണെങ്കില്‍ ആളിന്റെ തൂലികാ നാമം ഹരോള്‍ഡ് റോബിന്‍സ് എന്നാണ് (ശരിക്കുള്ള പേരു ഫ്രാന്‍സിസ് കേയിന്‍ എന്നും )

Dinkan-ഡിങ്കന്‍ said...

ദേവണ്ണാ

ആ സതീശ് ഞാനല്ല.
കേരളാ ഫോറത്തിന്റെ ലിങ്ക് ഉണ്ടോ?
തിരുത്തിന് നന്ദി

ദേവന്‍ said...

ദാണ്ടെ അഞ്ചു മിനുട്ടില്‍ രണ്ടാം ഓഫുമാപ്പ്.
ഡിങ്കാ ആ ഫോറത്തിലെങ്ങും ഞാനും പോകാറില്ല, ഭ്രാന്ത് സീരിയലൈസ് ചെയ്ത വര്‍ഷം ആരെങ്കിലും എഴുതിയിട്ടുണ്ടോ (ഇരിങ്ങലിന്റെ ത്രെഡീല്‍ 1980 എന്ന് കണ്ടതുകാരണം) എന്നു ഗൂഗിളിനോട് ചോദിച്ചപ്പോ വെറുതേ എന്നെ അവിടെ കയറ്റി വിട്ടതാ. ലിങ്ക് ദാണ്ടെ.
http://www.forumkerala.com/about11822.html

Kiranz..!! said...

ഹ..ഹ..പമ്മന്റെ കൃതികള്‍ വായിക്കേണ്ട പ്രായത്തില്‍ വായിച്ചിരുന്നെങ്കില്‍ പമ്മന് ഒരു കൊച്ച് പുലിയാരുന്നെന്ന് തോന്നിപ്പോകും,ആ ശാഖയില്‍ ഒരു റിസേര്‍ച്ച് നടത്തിയില്ലെങ്കില്‍ പമ്മന്‍ തന്നെ ആണ് പുലിയെന്നും തോന്നും.ഒരു കുഞ്ഞ് ആദരാഞ്ജലി അരേലും അര്‍പ്പിക്കുന്നതിനു ഇത്രോം ബഹളം വേണോ :)

ഈശോയെ..ഈ ലോകത്തില്‍ എല്ലാം മാലാഖക്കുട്ടികളും മാലാഖമാമന്മാരും,ഇനി അങ്ങ് രണ്ടാമത് വന്നിട്ട് യാതൊരു കാര്യവുമില്ല കര്‍ത്താവേ..!

വീണ്ടും ഒരോഫ് :- ക്ഷമി പരാണ്ണാ..!
ദേവേട്ടാ,“എന്റെ കഥ“ വായിച്ച് ഞാന്‍ ഇത്രോം നാളും വണ്ടറടിച്ചിരിക്കുവാരുന്നു,ശ്ശേഡാ പമ്മനെങ്ങനെ ഈ നായികയെ ഇത്ര കൃത്യമായി സൃഷ്ടിച്ചെടുത്തെന്ന്,ദേവേട്ടന്‍ ഇന്നലെ ഇട്ട കമന്റ് കണ്ടപ്പോഴല്ലേ സംഗതികളുടെ കിടപ്പ് വശം പുടികിട്ടിയെ.ഒന്നു തൊഴുന്നു,ആ പരന്നു കിടക്കുന്ന വിജ്ഞാന ശാഖക്കു മുന്നില്‍..!

ഗുപ്തന്‍ said...

ഹരിയേട്ടാ ഒരു ഓഫ് ക്ഷമിക്കണം.. ആള്‍ സിജി ആവുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ...

അശ്ലീലവും രതിയും തുല്ല്യമാണെന്ന മട്ടില്‍ ഒരു കമന്റ് സിജിയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. രതിയുമായി ബന്ധപ്പെട്ടവിഷയങ്ങളില്‍ കയ്യടക്കം വേണം എന്ന കാഴ്ചപ്പാടിനോട് യോജിപ്പുണ്ട്. ഒന്നു രണ്ടുകഥകളില്‍ സിജി ആ വിഷയം അവതരിപ്പിച്ച രീതിയോട് ബഹുമാനവുമുണ്ട്. എന്നാലും ഈ കമന്റ് അല്പം കൂടി നന്നായി formulate ചെയ്യാമായിരുന്നു എന്നു തോന്നി

Siji vyloppilly said...
This comment has been removed by the author.
Siji vyloppilly said...

മനു,
തിരക്കിനിടയില്‍ ഇട്ട കമന്റായതിനാല്‍ ദിശമാറിപ്പോയോ എന്ന് എനിക്ക്‌ സംശമുണ്ട്‌.
അശ്ലീലം,രതി എന്ന് വായനക്കാര്‍ക്കു തോന്നുന്ന ഭാഗങ്ങള്‍ വെട്ടി മാറ്റാറുണ്ട്‌ എന്നാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌ ഇവിടെ 'വായനക്കാര്‍' എന്നതിന്‌ വളരെ പ്രാധാന്യമുണ്ട്‌ നമ്മളുദ്ദേശിക്കുന്ന തലത്തിലുള്ള വായനാ സമൂഹം എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നില്ല,അതും മലയാളികളെപ്പോലെ ചില വിഷയങ്ങളില്‍ സങ്കുചിതമായി ചിന്തിക്കുന്ന ഒരു സമൂഹത്തില്‍. ചില കഥകള്‍ എഴുതുമ്പോള്‍ അത്‌ ശരിയായി ഫലിപ്പിക്കണമെങ്കില്‍ കുറച്ചു കൂടി 'ധൈര്യ സമേത' മായ എഴുത്ത്‌ എന്നില്‍ നിന്ന് ഉണ്ടാകണം എന്ന് എനിക്ക്‌ തോന്നാറുണ്ട്‌.മനു പറഞ്ഞതു പോലെ ചില കഥകളില്‍ അത്‌ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു പെണ്ണിന്‌ അങ്ങിനെയുള്ള ഒരു എഴുത്തിന്‌ സമൂഹം ഒരു പരിധി തീര്‍ച്ചയായും കല്‍പ്പിച്ചിട്ടുണ്ട്‌.
രതി അശ്ലീലം എന്ന് വായനക്കാരനു തോന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ അവളുടെ എഴുത്തില്‍ വന്നാല്‍ ആ ഒരു ഭാഗം മാത്രമാണ്‌ ഹൈലൈറ്റ്‌ ചെയ്യപ്പെടുക,ആ കഥകൊണ്ട്‌ എന്താണ്‌ ഉദ്ദേശിച്ചത്‌, ആ കഥ എങ്ങി നെ വായിക്കപ്പെടണമെന്ന് കഥയെഴുതിയ ആള്‍ ഉദ്ദേശിച്ചിരുന്നുവോ അങ്ങിനെയായിരിക്കില്ല കഥ വായിക്കപ്പെടുക. അതാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.
രതി,അശ്ലീലം എന്നിവ ഒക്കെ ജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്‌ തീര്‍ച്ചയായും ഒരു കഥയെഴുതുന്ന ആള്‍ക്ക്‌ അതൊക്കെ കൈകാര്യം ചെയ്യപ്പെടേണ്ടിവരും കാരണം ഒരു കഥയിലൂടെ ഒരു കഥാപാത്രത്തെയാണ്‌ നമ്മള്‍ അവതരിപ്പിക്കുന്നത്‌,അവരുടെ ചിന്തകളുടെ പരിച്ഛേദമാണ്‌ കഥ.പുരുഷന്മ്മാരായ എഴുത്തുകാര്‍ ഇതൊക്കെ മനോഹരമായ രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ഇതില്‍ നിന്ന് ഒരു അകലം പാലിക്കുന്നത്‌ എന്തുകൊണ്ടാണ്‌? കുടുംബം,സമൂഹം എന്നിവയൊക്കെ സ്ത്രീകളുടെ ജീവിതത്തിന്റെ പ്രധാന ഘടകങ്ങളായതിനാല്‍ സമൂഹത്തിനൊത്ത്‌ സഞ്ചരിക്കാനുള്ള സഹജമായ വാസന കൊണ്ടാണോ? ബ്ലോഗിങ്ങില്‍ തന്നെ എന്നെക്കാള്‍ ശക്തിയായി എഴുതുന്ന പല എഴുത്തുകാരികളും ഉണ്ട്‌ അവര്‍ക്ക്‌ ഈ വിഷയത്തില്‍ ശക്തമായ അഭിപ്രായങ്ങളുമുണ്ടാകും അവര്‍ എന്താണു പറയുന്നതെന്നു കേള്‍ക്കാം. ഞാന്‍ എന്റെ മനസ്സില്‍ നിന്നും വന്ന സത്യസന്ധമായ ഒരു കാര്യം മാത്രമാണ്‌ പറഞ്ഞത്‌.

Radheyan said...

പരാജിതന്‍,ഞാന്‍ താങ്കളെ സദാചാരഗീര്‍വ്വാണക്കാരന്‍ എന്ന് വിളിച്ചിട്ടില്ല.അല്ലെങ്കില്‍ അങ്ങനെ വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.വളരെ പൊതുവായി പറഞ്ഞ ഒരു കമന്റ് മാത്രമായി അതിനെ കാണുക.

പടിഞ്ഞാറന്‍ എഴുത്തുകാരുടെ കിഴക്കന്‍ അനുവാചകരെ കുറിച്ചാണ് ഞാന്‍ മിത്സ് & ബൂണ്‍ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്.(ഒരു ലൈബ്രറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ സത്യം ഈ നോവലുകളുടെ പ്രധാന വായനക്കാര്‍ കൌമാരക്കാരികളാണെന്നാണ്,പുരുഷന്മാര്‍/ആണ്‍കുട്ടികള്‍ തീരെ കുറവ്).

പമ്മന്റെ എഴുത്തിന്റെ നിലവാരത്തെ കുറിച്ചും ഞാന്‍ പരാമര്‍ശിച്ചിരുന്നു.അത് താങ്കളുടെ അഭിപ്രായത്തിന്റെ സത്തയുമാ‍യി അടുത്ത് നില്‍ക്കുന്നു.

സെലിബ്രിറ്റികളെ കുറിച്ചുള്ള എഴുത്തുകളിലെ മഞ്ഞയുടെ അംശം എങ്ങനെ അളക്കുമെന്നറിയില്ല.അത്തരമൊരു പതിവ് ലോകസാഹിത്യത്തില്‍ ഉണ്ട് എന്ന് ചൂണ്ടികാണിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശം.

ഇനി പരാമര്‍ശിതയായ എഴുത്തുകാരിയും നിലവാരങ്ങളില്‍ ഏറ്റക്കുറച്ചില്‍ ഉള്ള ആള്‍ തന്നെയാണ്.അവസാനനോവല്‍ തന്നെ ഉദാഹരണം.കിടക്കപായില്‍ തളര്‍ന്നുകിടക്കുന്നവന്‍ കായകല്പചികിത്സ നടത്തി ചെറുപ്പക്കാരിയെ പ്രാപിക്കാനുള്ള ഒരു പാഴ്വേല പോലെ തോന്നി ആ നോവലും അതിന്റെ abrupt അവസാനവും.അവരുടെ ആംഗലേയ കവിതകള്‍ കൂടുതല്‍ നന്നെന്ന് തോന്നിയിട്ടുണ്ട്

Unknown said...
This comment has been removed by the author.
Unknown said...

രാധേയന്‍,
“(ഒരു ലൈബ്രറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ സത്യം ഈ നോവലുകളുടെ പ്രധാന വായനക്കാര്‍ കൌമാരക്കാരികളാണെന്നാണ്,പുരുഷന്മാര്‍/ആണ്‍കുട്ടികള്‍ തീരെ കുറവ്).“

എന്റെ അനുഭവത്തിലും ഇക്കാര്യം ശരിയാണ്.

അപ്പോള്‍ മുന്‍പിലത്തെ കമന്റില്‍ ഈ വാചകത്തിന്റെ സാംഗത്യം/ഉദ്ദേശം തീരെ മനസ്സിലായില്ല.
“പരാജിതനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ,ഇത്തരത്തിലുള്ള കഥകള്‍ മിത്സ് & ബൂണ്‍ നോവലുകളില്‍ വായിച്ച് വളര്‍ന്നവരായിരിക്കണം സദാചാരഗീര്‍വ്വാണക്കാരില്‍ പലരും.“

കണ്ണൂസ്‌ said...

കാര്യം അതല്ല. പ്രശസ്തരെപ്പറ്റി ഇക്കിളിനുണകള്‍ എഴുതി കാലക്ഷേപം നടത്തുന്ന ഒരു പരാന്നജീവിയൊന്നും ആയിരുന്നല്ലോ പമ്മന്‍. പത്ത്‌ മുപ്പത്തഞ്ച്‌ നോവലും ഒരുപാട്‌ ചെറുകഥകളും അങ്ങേര്‍ എഴുതിയതില്‍ നിന്ന് ഒരു "ഭ്രാന്ത്‌" മാത്രമേ നാലാം തരം വ്യക്തിഹത്യയുടെ ഗണത്തില്‍ പെടുത്താവുന്നതുള്ളൂ. അതിനൊരു പിന്നാമ്പുറ കഥയുണ്ടെന്ന് ദേവന്‍ പറയുകയും ചെയ്യുന്നു. അപ്പോള്‍ ഈ ഒരു നോവല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എഴുതി എന്ന് വെച്ച്‌, ഒരു മരണാനന്തര നമസ്കാരത്തിനു പോലും അര്‍ഹനല്ലാതാക്കണോ പമ്മനെ?

ഭ്രാന്തുമായോ മാധവിക്കുട്ടിയുമായോ ബന്ധപ്പെട്ട്‌ ഒരു വിവാദത്തിലും പമ്മന്‍ പില്‍ക്കാലത്തും കുടുങ്ങിയിട്ടില്ല എന്നോര്‍ക്കുക. ഒരു പക്ഷേ, തെറ്റുപറ്റി എന്നങ്ങേര്‍ക്ക്‌ ബോധ്യം വന്നിരിക്കാം.

Radheyan said...

പൂര്‍ണ്ണമായി യോജിക്കാന്‍ വയ്യ എന്നതിനര്‍ത്ഥം ഭാഗികമായി യോജിക്കാമെന്ന് തന്നെയാണ്.

ഭ്രാന്ത് മോശം കൃതി തന്നെയാണ് എന്റെ അഭിപ്രായം.പുരുഷന്മാരില്‍ വികാരതള്ളിച്ച ഉണ്ടാക്കമെന്നല്ലാതെ മറ്റൊരു ധര്‍മ്മവും നിര്‍വ്വഹിക്കാത്ത കൃതി.ഇത് ഞാന്‍ പരാജിതനോട് യോജിക്കുന്ന ഭാഗം

യോജിക്കാന്‍ വയ്യാത്ത കാര്യം:

“കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്‌' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം”.
എന്റെ അഭിപ്രായം:
ഭ്രാന്ത് നിലവാരമില്ലാത്ത നോവലാണെങ്കിലും അദ്ദേഹത്തിന്റെ ചട്ടക്കാരി,സ്വപ്നാടനം,അടിമകള്‍ തുടങ്ങിയവ പൈങ്കിളിക്ക് മുകളില്‍ നില്‍ക്കുന്ന കൃതികളാണ്.അതിന്റെ പേരില്‍ അദ്ദേഹത്തിനെ ആദരിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെന്ന് തോന്നുന്നില്ല.

അല്ലെങ്കില്‍ മനോഹരമായ നിരവധി കഥകള്‍ എഴുതിയിട്ടുള്ള മാധവിക്കുട്ടിക്ക് വണ്ടിക്കാളകള്‍ പോലൊരു ട്രാഷ് എഴുതിയതിന് ആരെങ്കിലും ആദരം നിഷേധിക്കുന്നത് പോലെയാവില്ലേ എന്നതാണ് വിനീത സംശയം.

ഗുപ്തന്‍ said...

വീണ്ടും സിജിക്ക് ഒരു ഓഫ്.

(ഈ വിഷയത്തിലേക്ക് ഇവിടുത്തെ കമന്റുകള്‍ വഴിമാറരുത്..അതുകൊണ്ടാണ് സിജിക്ക് എന്ന് എഴുതിയത്. ഈ വിഷയത്തില്‍ തുടര്‍ന്നു ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റൊരു പോസ്റ്റിടൂ, ചര്‍ച്ചയില്‍ പങ്കെടുക്കാം.)

ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചതു സിജിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.

അശ്ലീലം, രതി എന്ന്, രണ്ടും ഒരേ തരത്തിലുള്ള കാര്യമാണെന്നപോലെ, ആവര്‍ത്തിക്കുന്നു സിജി എനിക്കിട്ട മറുപടിയിലും. അശ്ലീലമാകാതെ രതി കേന്ദ്രപ്രമേയമാക്കിത്തന്നെ രചന നടത്താം എന്ന് തെളിയിച്ച ഒരു എഴുത്തുകാരി ആണ് മാധവിക്കുട്ടി. (കമല സുരയ്യയെ എനിക്ക് അറിയില്ല. മാധവിക്കുട്ടി ആയിരുന്ന കാലത്തുതന്നെ അവര്‍ എഴുത്തുനിറുത്തിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുപോയി പിന്നീട് കാണിച്ച കോപ്രായങ്ങള്‍, വണ്ടിക്കാളകള്‍ ഉള്‍പടെ, കണ്ടപ്പോള്‍). രതി ജീവിതത്തിന്റെ ഭാഗമാണ്, എഴുത്തിന്റേതും. erotica യുടെ ഇടയില്‍ പോലും ഉത്തമ സാഹിത്യമുണ്ടാകാം. erotic dimension എഴുത്തില്‍ വര്‍ജ്യമാകുന്നത് രതിഭാവങ്ങളെയോ ശരീരത്തെയോ objectiy ചെയ്ത് (വസ്തുവല്‍ക്കരിക്കുക, ദൃശ്യവല്‍ക്കരിക്കുക) അതിനെ കച്ചവടവസ്തു ആക്കുമ്പോഴാണ് എന്ന് ഞാന്‍ കരുതുന്നു. അത് തന്നെയും അശ്ലീലമാകുന്നത് മറ്റൊരു കാര്യമാണ്.

സ്ത്രൈണമായ പരിധികളെക്കുറിച്ച് സിജിയുടെ ബോധ്യങ്ങള്‍ തികച്ചും വ്യക്തിപരമായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ടെന്ന് തോന്നുന്നില്ല. ഏതായാലും കുടുംബത്തോടൊപ്പം ആണെങ്കിലും അല്ലെങ്കിലും, അക്ഷരങ്ങള്‍ക്ക് സഹയാത്രി ആകുമ്പോള്‍ - വായനയിലും എഴുത്തിലും- രതി വര്‍ജ്യമായ ഒരു കാര്യമായി സിജി തന്നെയും കരുതുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അതേസമയം അശ്ലീലം ആകരുത് എന്ന് പറയുന്നത് ശരിയാണ് എന്ന് ഞാനും സമ്മതിക്കുന്നു.

ഞാന്‍ ഉദ്ദേശിക്കുന്ന വ്യത്യാസം മനസ്സിലായി എന്ന് കരുതുന്നു. ഇല്ലെങ്കില്‍ മറ്റേതെങ്കിലും വേദയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വന്നേക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മറ്റു വായനക്കാരോട്...ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ഇവിടെ നടക്കുന്നതിനോട് യോജിപ്പില്ല എന്ന് ഒരിക്കല്‍കൂടെ പറഞ്ഞോട്ടെ. സിജിയോടും പരാജിതനോടും അല്ലാതെ മറ്റാരോടും ഈ കമന്റിന്റെ കാര്യത്തില്‍ മറുപടി പറയാന്‍ ഉദ്ദേശ്യവുമില്ല. ഹരിയേട്ടാ... വീണ്ടും മാപ്പ്. ഇനി ഇല്ല.

ഉണ്ണിക്കുട്ടന്‍ said...

വിസിലൂതി ആളേക്കൂട്ടനോ ..അപ്പൊ മനസ്സിലായി അല്ലേ. എന്തിനാ മാഷിന്റെ ഈ അഭ്യാസം ദേവേട്ടന്റെ കമന്റു വായിച്ചാല്‍ (മധവിക്കുട്ടി-പമ്മന്‍ - പ്രശസ്തന്‍ ) വായിച്ചു കഴിഞാല്‍ താങ്കളുടെ ഈ പോസ്റ്റു തന്നെ അപ്രസക്തം .

ഒന്നാന്തരം ഇറോട്ടിക എന്നു പറഞ്ഞാല്‍ പമ്മന്റെ ടൈപ്പല്ലെങ്കില്‍ പിന്നെ ഏതു ടൈപ്പാ..അതിലും ഇക്കിളി കൂടുതല്‍ ഉള്ളതാണോ..? അതു വായിക്കുമ്പോള്‍ എന്തായിരുന്നു താങ്കളുടേ ചേതോവികാരം ..? ഈ ഏരിയക്കെന്നാന്നാ പറഞ്ഞേ...?

ഒരാള്‍ മരിച്ചാല്‍ അയാളെ ഇഷ്ടപ്പെട്ടിരുന്നവര്‍ വന്ദിക്കും അല്ലാത്തവര്‍ ഒന്നും ചെയ്യില്ല. വേറെ ചിലര്‍ നിന്ദിക്കും .അതിനിപ്പോ എന്നാ വേണമെന്നാ..?

ഉണ്ണിക്കുട്ടന്‍ said...

സെക്സ് എന്നു പറഞ്ഞാല്‍

"അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ്‌ രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ "

എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം . ഭ്രാന്ത് എന്ന നോവലിനെ ബേസ് ചെയ്താണ്‌ നിങ്ങള്‍ പമ്മന്‌ മരണാനന്തര ബഹുമതി പാടില്ല എന്നു പറയുന്നത്. നിങ്ങള്‍ അതു വായിച്ചിട്ടില്ല എന്നും പറയുന്നു. വായിക്കതെ തന്നെ രൂപപ്പെട്ട അഭിപ്രായം. ഒരു പോസ്റ്റിടുമ്പോള്‍ വെറുതേ കേട്ടതു വെച്ചെഴുതാതെ അതിന്റെ സത്യാവസ്ത അറിഞ്ഞ് എഴുതാന്‍ ശ്രമിക്കൂ ഇനിയെങ്കിലും

പരാജിതന്‍ said...

ഗ്രാഫിറ്റിയെപ്പറ്റി വന്ന (കുമാറിന്റെയും വക്കാരിയുടെയും) പോസ്റ്റുകള്‍ എല്ലാവരും കണ്ടതാണല്ലോ. കക്കൂസിന്റെ ചുവരില്‍ തെറിയെഴുതി വയ്ക്കുന്നതിനെക്കാള്‍ നൂറിരട്ടി നികൃഷ്ടമായ പണിയാണ്‌ ഒരാളെ അവഹേളിക്കാന്‍ വേണ്ടി, അതുവഴി പണമുണ്ടാക്കാന്‍ വേണ്ടി, കരാറുണ്ടാക്കി, ഏറെ നേരവും ഊര്‍ജ്ജവും ചിലവാക്കി നോവലെഴുതി പബ്ലിഷ്‌ ചെയ്യുന്ന പ്രക്രിയയെന്നതില്‍ ആര്‍ക്കാണ്‌ സംശയം? ഒരു ലേഖനത്തിലോ പ്രസംഗത്തിലോ മറ്റോ ഒരു മോശം പരാമര്‍ശം നടത്തുന്ന പോലെയല്ലത്‌. കരുതിക്കൂട്ടി, കുറെനാള്‍ സമയമെടുത്തു നടത്തുന്ന ഒരു യത്നത്തെ പറ്റിപ്പോയ ഒരബദ്ധം എന്ന രീതിയില്‍ കാണാനും ചിലര്‍ക്കൊക്കെ കഴിഞ്ഞേക്കും.

കരുതിക്കൂട്ടി ക്രൂരമായ ഒരു കൊലപാതകം ചെയ്ത ഒരാള്‍ പില്‌ക്കാലത്ത്‌ വേറൊരുവന്‌ ബിരിയാണി വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന പേരിലോ മറ്റോ അയാളെപ്പറ്റി ഒരു നല്ല വാക്ക്‌ പറയുന്നതില്‍ തെറ്റില്ല. പക്ഷേ, കൊലയെത്തന്നെ പുകഴ്ത്തിയാലോ? "നമ്മുടെ കക്ഷി മറ്റേവന്റെ നെഞ്ചത്ത്‌ കത്തിയിറക്കിയപ്പോള്‍ ചോര തെറിച്ചത്‌ കാണേണ്ട കാഴ്ചയായിരുന്നിഷ്ടാ!" എന്ന ലൈനില്‍ സംസാരിച്ചാലോ? ചിലര്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചെന്നിരിക്കും. അപ്പോള്‍ അങ്ങനെ പറഞ്ഞുപോയതിന്റെ ജാള്യത സഹിക്കാന്‍ വയ്യാതെ എന്തെങ്കിലും ന്യായം പറഞ്ഞു പിടിച്ചുനില്‌ക്കാന്‍ പലരും ശ്രമിക്കുന്നത്‌ സ്വാഭാവികം. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഡിങ്കാ, :) ഡിങ്കനെപ്പോലൊരാള്‍ ഈ കുറിപ്പ്‌ വായനയിലെ തരംതിരിവിനെക്കുറിച്ചാണെന്ന് ധരിച്ചതില്‍ അത്ഭുതം തോന്നുന്നു. പമ്മന്‍ എഴുത്തുകാരനല്ലെന്നും അയാളെഴുതിയത്‌ ആരും വായിക്കാന്‍ പാടില്ലെന്നും അയാളെ വായിക്കുന്നവര്‍ വിവരമില്ലാത്തവരാണെന്നുമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ഒരു പ്രത്യേകകൃത്യത്തിന്റെ പേരില്‍ പ്രശസ്തി (?) നേടിയ ഒരാളെ അതിന്റെ പേരില്‍ തന്നെ ആദരിക്കുന്നതിലുള്ള അനൗചിത്യത്തിനോട്‌ പ്രതികരിച്ചെന്നേയുള്ളൂ. വായനയിലെ പ്രിഫറന്‍സിനെപ്പറ്റിയൊക്കെ നമുക്ക്‌ സൗകര്യം പോലെ ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. :)

കിരണ്‍സേ, കഷ്ടം! താങ്കള്‍ ആവേശത്തോടെ ഇവിടെ പാഞ്ഞെത്തിയതും അണപ്പ്‌ മാറുന്നതിനു മുമ്പേ കമന്റിട്ടതുമൊക്കെ എന്തുകൊണ്ടാണെന്ന് എല്ലാര്‍ക്കും മനസ്സിലായിപ്പോയല്ലോ. വേണ്ടായിരുന്നു! :)

പിന്നെ, ആ 'ഓഫി'ലൊരു ഗുരുതരമായ കുഴപ്പമുണ്ട്‌. ദേവന്‍ നടത്തിയത്‌ 'വിഞ്ജാനപ്രകടന'മൊന്നുമല്ല. ഒരാള്‍ ഒരു പോയിന്റ്‌ പറയാന്‍ ശ്രമിക്കുമ്പോള്‍ അത്‌ മനസ്സിലാക്കാന്‍ തെല്ലും ശ്രമിക്കാതെ "അണ്ണന്റെ നോളജ്‌ അപാരമണ്ണോ!" എന്നൊക്കെ പറയുന്നത്‌, മിനിമം ലൈനില്‍ പറഞ്ഞാല്‍ അപമര്യാദയാണ്‌. ദേവനോടെങ്കിലും അങ്ങനെ ചെയ്യാതിരുന്നാല്‍ വേണ്ടില്ല.

ഉണ്ണിക്കുട്ടാ, പിന്നേം വന്നു, അല്ലേ? :)
നേരെ ചൊവ്വേ വായിക്കാതെ കമന്റിയതാരാണെന്നു ആര്‍ക്കും മനസ്സിലാകും, ഉണ്ണിക്കുട്ടാ.

ദാ ഫ്രീയായി ഒരുപദേശം: പരിചയമില്ലാത്തവരെ കയറി "കൊച്ചു കള്ളന്‍!" എന്നൊന്നും വിളിക്കരുത്‌. അഥവാ ഒന്നു വിളിച്ചുപോയാല്‍ തന്നെ, വീണ്ടും പിന്നാലെ കൂടി "ലത്‌ വായിച്ചപ്പോള്‍ ചേട്ടന്‌ എങ്ങനാ ഫീല്‌ ചെയ്തത്‌?" എന്ന ലൈനില്‍ ചോദിക്കരുത്‌. ജനം 'ഫയങ്കര'മായി തെറ്റിദ്ധരിക്കും. താന്‍ അത്തരക്കാരനാണെന്നല്ല. എന്തിനാ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്‌?

(2 ദിവസം ഇവിടെ നെറ്റ്‌ തകരാറിലായിരുന്നത്‌ കൊണ്ടാണ്‌ മറുപടി വൈകിയത്‌. മാഫ്‌!)

ഉണ്ണിക്കുട്ടന്‍ said...

അനുഭവത്തില്‍ നിന്നുള്ള ഉപദേശത്തിനു നന്ദി. ആരാണ്‌ കാര്യങ്ങള്‍ മനസ്സിലാക്കാതെ പോസ്റ്റ് ഇട്ടതെന്ന് അതു വായിച്ചാലും മനസ്സിലാകും . നന്ദി നമസ്കാരം .

പരാജിതന്‍ said...

അനുഭവം തന്നെ, ഉണ്ണിക്കുട്ടാ. അത്തരം ടീമുകള്‍ പിറകേ കൂടിയിട്ടുണ്ട്. (എന്‍‌കറേജ് ചെയ്യാറില്ല, കേട്ടോ. :))

ഉണ്ണിക്കുട്ടന്‍ said...

ഭ്രാന്ത് ന്റെ പിന്നിലുള്ള കഥ ദേവേട്ടന്‍ ഇട്ടിരുന്നത് വായിച്ചാരുന്നോ..? പോട്ടെ ആ പുസ്തകം വായിച്ചിട്ടുണ്ടോ..? ഇല്ല. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. 'പരാജിതന്‍'

പരാജിതന്‍ said...

ഉണ്ണിക്കുട്ടാ, അങ്ങനെ ചോദിക്ക്. ദേവന്റെ കമന്റ് വായിച്ചിരുന്നു. അക്കഥകളൊക്കെ ധാരാളം കേട്ടിട്ടുമുണ്ട്. (ആ ആനുകാലികം കൊല്ലത്തുനിന്നാണ് പ്രസിദ്ധീകരിച്ചിരുന്നതെന്ന കാര്യം അറിയാമല്ലോ.) പ്രസ്തുതപ്രസാധകനുമായി ബന്ധപ്പെട്ട ‘ദുരനുഭവങ്ങള്‍’ എഴുത്തുകാരി തന്നെ അടുത്തയിടെ ഒരു അഭിമുഖത്തില്‍ വളരെ വേദനയോടെ പറഞ്ഞിരുന്നു. (അന്നത്തെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ലെന്നര്‍‌ത്ഥം.) അതില്‍ ദേവന്റെ കമന്റിലുള്ളതില്‍ നിന്നു ചില വ്യത്യാസങ്ങളുമുണ്ട്. അതൊന്നും ഇവിടെ വിശദമായി ചര്‍‌ച്ച ചെയ്യേണ്ട ആവശ്യം തോന്നിയില്ല.

പിന്നെ, ഭ്രാന്ത് മുഴുവനും വായിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അതിന്റെയര്‍‌ത്ഥം അവസാനവരി വരെ വായിച്ചില്ല എന്നാണ്. അല്ലാതെ പുസ്തകമേ കണ്ടിട്ടില്ല എന്ന ലൈനില്‍ വ്യാഖ്യാനിച്ചാല്‍ ഉപ്പ് തൊടാതെ വിഴുങ്ങാന്‍ രണ്ടും ചേര്‍‌ത്ത് വായിക്കുന്ന ബ്ലോഗര്‍മാര്‍ വിഡ്ഢികളല്ലല്ലോ ഉണ്ണിക്കുട്ടാ.

Promod P P said...

ഹരിമാഷെ
നന്നായി എഴുതിയിരിക്കുന്നു..
എനിക്ക് പമ്മനോട് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ചേതോവികാരമാണ് (പുച്ഛം) അയാള്‍ മരിച്ചപ്പോളും തോന്നിയത്. ഒരാള്‍ മരിച്ചതു കൊണ്ട് മാത്രം നല്ലയാള്‍ ആകുന്നില്ലല്ലൊ?

qw_er_ty

Haree said...

കുറിപ്പു വായിച്ചു... കമന്റുകള്‍ മുഴുവനായി വായിച്ചില്ല...

ഞാനാകെ ഒരു കണ്‍ഫ്യൂഷനിലായിരുന്നു. മരിക്കുന്നതിനു മുന്‍പ് കേട്ട പമ്മനെയല്ല മരിച്ചു കഴിഞ്ഞു കേള്‍ക്കുന്നത്. ബസ്‌സ്റ്റാന്‍ഡുകളിലെ പുസ്തകത്തിണ്ണകളില്‍ മാത്രം കിട്ടിയിരുന്ന കൃതികള്‍, മലയാളി യുവത്വത്തിന്റെ പ്രതിഫലനമായിരുന്നു എന്നരീതിയില്‍ പലയിടത്തും കണ്ടു. അദ്ദേഹം ചെയ്തു വന്നിരുന്നത് ഒരു സാമൂഹികാവശ്യമായിരുന്നു, സേവനമായിരുന്നു എന്നൊക്കെയും കേട്ടു...

ഏതായാലും ഇത് വായിച്ചതോടെ എന്റെ സംശയങ്ങള്‍ ഒട്ടൊക്കെ മാറി... അത് നമ്മള്‍ മലയാളികള്‍ മരിച്ചവരോടു കാട്ടുന്ന ആദരവുമാത്രമാണ് അല്ലേ...

ഇവരൊക്കെ നമ്മളെയപ്പോള്‍ എങ്ങിനെ ആദരിക്കണം! :)
--

Siju | സിജു said...

ഹരീ‍ (പരാജിതനായ ഹരിയല്ലട്ടാ)..
പമ്മന്‍ ചെയ്തു വന്നിരുന്നത് ഒരു സാമൂഹികാവശ്യമായിരുന്നെന്ന്.. അതെനിക്കിഷ്ടപെട്ടു.. :-)

Kiranz..!! said...

പരാജിതാ..ഇപ്പോള്‍ അങ്ങനെ അറിഞ്ഞു വിളിക്കാന്‍ തോന്നുന്നു കേട്ടോ...കാ‍രണം മറ്റൊന്നുമല്ല,എത്ര ബാലിശമാണ് താങ്കളുടെ അസാമാന്യമായ കണ്ടു പിടിത്തങ്ങളും അതിനുള്ള ഭാഷ്യം ചമക്കലുമെന്നതൊക്കെ കാണുമ്പോള്‍..!

ദേവേട്ടനെ ഇവിടെ വലിച്ചിഴക്കേണ്ട കാര്യമെന്ത് സഹോദരാ ? എന്തെങ്കിലുമൊക്കെ തോന്നുന്നത് വച്ച് വച്ച് കീച്ചാതെ മാഷേ.അവിടെ എഴുതിയത് നിങ്ങളൊരു ഭാഷ്യം ചമച്ചതല്ലാതെ ഒരു ശതമാനമെങ്കിലും അത് ദേവേട്ടന് അപമര്യാദയായി തോന്നിയിട്ടുണ്ടെന്നു അദ്ദേഹം ഒരു ചെറിയ സൂചനയെങ്കിലും തന്നാല്‍ അന്ന് ഞാന്‍ പരസ്യമായി മാപ്പ് പറയാം.

വാക്ചാതുര്യവും ഭാഷയുമൊക്കെ ഉപയോഗിച്ച് ഭൂരിപക്ഷത്തെ പ്രതിനിധീകരിച്ച് എഴുതാനുള്ള ആഗ്രഹവും,പരാജിതനെന്ന് വിശേഷിപ്പിച്ച് വിജയിക്കാനുള്ള ത്വരയും നന്ന്,പക്ഷേ ദേറീസ് സംതിങ്ങ് മിസ്സിങ്ങ് സംവേര്‍ മാന്‍..യൂ ജസ്റ്റ് ഫൈന്റിറ്റ് യുവേര്‍സെല്‍ഫ്..!

ഗുപ്തന്‍ said...

കിരണ്‍സിന്റെ കമന്റ് ഹരിയേട്ടന്‍ തെറ്റിദ്ധരിച്ചു എന്ന് തോന്നിയിരുന്നു എനിക്കും. At least there wans't anything offensive against devettan in that. ഒരുപാട് കമന്റുകളിലൂടെ ഓടിവന്നപ്പോള്‍ വായന തെറ്റിയതായിരിക്കും. വഴക്കിടാതെ ചേട്ടന്മാരെ.. ചിരിക്കൂ...

qw_er_ty

പരാജിതന്‍ said...

കിരണ്‍സേ, യാതൊരു ഗ്രാഹ്യവുമില്ല, അല്ലേ? എനിക്ക്‌ തോന്നുന്നതെഴുതാനാണെടോ എന്റെ ബ്ലോഗ്‌. അല്ലാതെ താങ്കള്‍ക്ക്‌ തോന്നുന്നത്‌ ഞാനെഴുതണോ? ഭൂരിപക്ഷപ്രതിനിധീകരണം.. അത്രയ്ക്ക്‌ കട്ടിയൊക്കെ വേണോ?

ദേവനെ വലിച്ചിഴച്ചോ? ആര്‌? ദേവന്‍ ഇവിടെയിട്ട കമന്റ്‌ താന്‍ വായിച്ചില്ലേ? അതിലെന്താ എഴുതിയിരിക്കുന്നതെന്ന് തനിക്ക്‌ മനസ്സിലായില്ലെങ്കില്‍ അത്‌ തന്റെ ബുദ്ധിയുടെ തകരാറ്‌. അതെന്റെ മേല്‍ കെട്ടിവയ്ക്കാതെ.

വാക്‍ചാതുര്യം, ഭാഷ.. അതൊക്കെയുണ്ട്‌. കാരണം ചെയ്യുന്ന തൊഴിലിന്‌ അതൊക്കെ ആവശ്യമുണ്ട്‌. പിന്നെ, പേരില്‍ പിടിച്ചുള്ള കളി ഇഷ്ടപ്പെട്ടു. അങ്ങനെ കളി തുടര്‍ന്നാല്‍ നൊന്തുനൂലായിപ്പോകും കിരണ്‍സേ, താന്‍.

'സംതിംഗ്‌ മിസ്സിംഗ്‌' തന്നെ. കാരണം ഞാന്‍ എന്‍.ഐ.ഐ.ടി.യില്‍ പഠിച്ചിട്ടില്ല. അവരുടെ പരസ്യത്തിലല്ലേ പറയുന്നത്‌ അവിടെ പഠിച്ചില്ലേല്‍ സംതിംഗ്‌ മിസ്സിംഗ്‌ ആണെന്ന്?

Kiranz..!! said...

“എനിക്ക്‌ തോന്നുന്നതെഴുതാനാണെടോ എന്റെ ബ്ലോഗ്‌“

:)

കീപ്പപ്പ് യുവര്‍ സ്പിരിട്ട്.

നൊന്തുനൂല്‍..!!

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by a blog administrator.
ഉണ്ണിക്കുട്ടന്‍ said...

വാക്‍ചാതുര്യം, ഭാഷ.. അതൊക്കെയുണ്ട്‌. കാരണം ചെയ്യുന്ന തൊഴിലിന്‌ അതൊക്കെ ആവശ്യമുണ്ട്‌.

മയിലെണ്ണ വില്‍ക്കലാണോ പണി..? ഹഹഹ.

പരാജിതന്‍ said...

ഉണ്ണിക്കുട്ടാ, താന്‍ പറഞ്ഞത് കറക്‍ട് ആണ്. മയിലെണ്ണ വില്ക്കല്‍ അല്ലെങ്കിലും പല ഉല്പന്നങ്ങളും വില്ക്കല്‍ തന്നെ, ഒരര്‍‌ത്ഥത്തില്‍. മയിലെണ്ണ ഒരു ബ്രാന്റ് നെയിമിട്ട് വില്ക്കണമെന്ന് ഒരു ക്ലയന്റ് പറഞ്ഞാ‍ല്‍ അതും ചെയ്യും. ജീവിക്കണ്ടെ ഉണ്ണിക്കുട്ടാ. താങ്ക്സ്!

qw_er_ty

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

സു | Su said...

വളരെ വൈകി വായിക്കാന്‍. പോസ്റ്റ് നന്നായി. എഴുതിയത് നന്നായി.

സാല്‍ജോҐsaljo said...

ഇപ്പഴാ കണ്ടത്...


:)

Sreekumar muriyad said...

ആദരവോടെ കൈകൂപ്പുന്നു എന്നേ അർത്ഥമുള്ളൂ