Monday, November 12, 2007

വായനാലിസ്റ്റും തൊമ്മിമാരും

കമന്റ്‌ അഗ്രഗേറ്ററിനെയും ഷെയേഡ്‌ ലിസ്റ്റിനെയും താരതമ്യം ചെയ്യുന്നത്‌ പന്തിയാണോ? കമന്റും പോസ്റ്റും തമ്മിലുള്ളതിനേക്കാള്‍ വലുതാണ്‌ അവ തമ്മിലുള്ള വ്യത്യാസം.

പലരും പല രീതിയില്‍ പറഞ്ഞ ഒരു വസ്തുത ആവര്‍ത്തിക്കട്ടെ. കമന്റ്‌ അഗ്രഗേറ്റര്‍ അഡിക്ഷനുണ്ടാക്കിയിരുന്നു. പോസ്റ്റുകളോടോ എഴുതുന്നയാളിനോടോ ഉള്ള അഡിക്ഷനല്ല. (അത്തരമൊരു അഡിക്ഷന്‍ കുറവാണ്‌, സത്യത്തില്‍.) നൂറുകണക്കിന്‌ കഴമ്പില്ലാക്കമന്റുകളിലൂടെ കടന്നു പോകുക എന്ന പ്രക്രിയയോടുള്ള, യാതൊരു പ്രയോജനവുമില്ലാത്ത അഡിക്ഷന്‍. ബ്ലോഗുകളുടെ എണ്ണം കൂടുന്തോറും കമന്റ്‌ അഗ്രഗേറ്റര്‍ വലിയൊരു ചവറ്‌ സംഭരണകേന്ദ്രമായി വളര്‍ന്നു. വേറെ ഗതിയില്ലാത്തതിനാലും ഒരു ചീപ്പ്‌ എന്റര്‍‌ടെയിന്‍മെന്റിന്റെ സുഖമുള്ളതിനാലും ജനം അതിനിടയില്‍ കിടന്ന് പരതി. ചിലരൊക്കെ ഫില്‍റ്റര്‍ സംവിധാനം ഉപയോഗിച്ചതായി കേട്ടു. എന്തായാലും, ഇതില്‍ നിന്നൊരു വിടുതി നേടാമെന്ന് ഇതെഴുതുന്നയാളടക്കം പലരും തീരുമാനിച്ചതിന്റെ പിന്നിലെ ലോജിക്ക്‌ വളരെ സിമ്പിളായിരുന്നു. രാവിലെ നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ ആപ്പീസില്‍ പോകുന്നതിനു വേണ്ടി തലേന്നു രാത്രി മൂന്നു മണി വരെ നീളുന്ന വെള്ളമടി സെഷന്‍ ഒഴിവാക്കുന്നതു പോലുള്ള ഒരു നടപടിയായിരുന്നു അത്‌. വായനയ്ക്ക്‌ വേണ്ടി ചിലവാക്കാവുന്ന സമയം പാഴാക്കിക്കളയുന്നത്‌ നിര്‍ത്തലാക്കാമെന്ന ഗുണപ്രദമായ തിരിച്ചറിവ്‌.

പക്ഷേ, അന്നേരം ഒരു പ്രശ്നം വന്നു. മുമ്പ്‌ നമുക്ക്‌ വേണ്ട പോസ്റ്റുകള്‍ പലതും തിരഞ്ഞു പിടിക്കാന്‍ വായനയിലൂടെ നമ്മളില്‍ താല്‍പര്യം ജനിപ്പിച്ചിട്ടുള്ള ചില ബ്ലോഗര്‍മാരുടെ കമന്റുകളും സഹായകമായിരുന്നു. ഇനിയെന്തു ചെയ്യും? അവിടെയാണ്‌ വായനാലിസ്റ്റുകള്‍ ഉപകാരമായത്‌. നേരെ പോയി ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പോസ്റ്റുകള്‍ നോക്കുകയേ വേണ്ടൂ. വായിക്കണമെന്നു തോന്നുന്നവ വായിക്കാം. അല്ലാത്തവയെ അവഗണിക്കാം. കമന്റുകൂനയില്‍ കിടന്നു പരതുന്ന സമയവും ലാഭം.

ഇമ്മാതിരി ഒരന്വേഷണം പരിമിതമായ ഒരു വൃത്തത്തില്‍ ഒതുങ്ങുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒരാളുടെ ലിസ്റ്റില്‍ നിന്ന് വേറൊരു പോസ്റ്റില്‍ പോയി അതില്‍ താല്‍പര്യം ജനിച്ചാല്‍ ആ ബ്ലോഗറിന്റെ മറ്റു പോസ്റ്റുകളും നോക്കും നമ്മള്‍. ക്രമേണ അയാളുടെ വായനാലിസ്റ്റും നമ്മുടെ പരിഗണനയില്‍ വരും. അങ്ങനെ ആ വൃത്തം വികസിക്കുകയും ചെയ്യും.

വായനാലിസ്റ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പോസ്റ്റ്‌ ടൈറ്റിലുകള്‍ക്കൊപ്പം ആ ലിസ്റ്റിന്റെ ഉടമയുടെ വക അദൃശ്യമായ ഒരു കമന്റുണ്ട്‌. എല്ലാ ടൈറ്റിലുകള്‍ക്കുമൊപ്പമുള്ള ഒരേയൊരു കമന്റ്‌. എന്താണത്‌? തീര്‍ച്ചയായും "ഇതാ, ഞാന്‍ വായിച്ച വളരെ മികച്ച ഒരു പോസ്റ്റ്‌!" എന്നല്ല അത്‌. മറിച്ച്‌, "ഇതാ, ഞാന്‍ വായിച്ച ശ്രദ്ധേയമായ ഒരു പോസ്റ്റ്‌." എന്നാണ്‌. ശ്രദ്ധേയം എന്നത്‌ മികച്ചത്‌, എന്ന അര്‍ത്ഥത്തിലോ വിമര്‍ശിക്കപ്പെടേണ്ടത്‌ എന്ന അര്‍ത്ഥത്തിലോ ആകാം. ഇടതുപക്ഷചായ്‌വുള്ള ഒരാള്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ വാദമുഖങ്ങളുള്ള ഒരു പോസ്റ്റ്‌ തന്റെ ലിസ്റ്റിലുള്‍പ്പെടുത്തിയെന്നു വരാം. ഫെമിനിസത്തിനോട്‌ അനുഭാവമുള്ളയാള്‍ സ്ത്രീവിരുദ്ധചിന്തകള്‍ നിറഞ്ഞ ഒരു പോസ്റ്റ്‌ ചൂണ്ടിക്കാണിച്ചെന്നു വരാം. അതു പോലെ മറിച്ചും സംഭവിക്കാം. അതായത്‌, ലിസ്റ്റ്‌ നോക്കി പോസ്റ്റ്‌ വായിക്കുന്നയാള്‍ എടുക്കുന്ന നിലപാടിന്‌ വായനാലിസ്റ്റിന്റെ ഉടമ ഉത്തരവാദിയല്ലെന്നര്‍ത്ഥം.

ഇനി ലിസ്റ്റില്‍ വരുന്ന പോസ്റ്റിട്ട ബ്ലോഗറിന്റെ കാര്യമെടുക്കാം. പണ്ട്‌ തന്റെ പോസ്റ്റിനു കമന്റിട്ടയാളിനോട്‌ കൂറു കാട്ടുവാനായി തിരിച്ചു കമന്റിട്ട പോലെ, തന്റെ പോസ്റ്റ്‌ ലിസ്റ്റിലുള്‍പ്പെടുത്തിയയാളോട്‌ പോസ്റ്റിട്ടയാളിന്‌ വിധേയത്വം തോന്നിയിട്ട്‌ അയാളുടെ ഏതു ചവറുപോസ്റ്റും തന്റെ ലിസ്റ്റില്‍ പെടുത്തിയേക്കാമെന്നു ആരെങ്കിലും കരുതുമോ? ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത്‌ പോലെയാണോ ഇത്‌? വായനാലിസ്റ്റ്‌ ഒരാളുടെ അഭിരുചിയെ വളരെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒന്നാണ്‌. സ്വന്തം ലിസ്റ്റില്‍ യാതൊരു ഗുണവും മണവുമില്ലാത്ത ഒരു പോസ്റ്റ്‌ പ്രദര്‍ശിപ്പിക്കുന്നത്‌ ഒരു പോസ്റ്റിന്റെ ചുവട്ടില്‍ പോയി ആശംസയെഴുതുന്നതു പോലുള്ള റിസ്ക്‌ കുറഞ്ഞ ഏര്‍പ്പാടല്ല. "എനിക്കു യാതൊരു ബോധവുമില്ല!" എന്നു പരസ്യം ചെയ്യുന്ന പോലെയാണത്‌. എങ്കില്‍ക്കൂടിയും മേല്‍പ്പറഞ്ഞ തരം വിധേയത്വം കാട്ടുന്നവര്‍ കണ്ടേക്കാം. പക്ഷേ അത്‌ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിസ്റ്റുകള്‍ നോക്കുന്ന മറ്റുള്ളവര്‍ക്കുണ്ടാകേണ്ടതാണ്‌. മറിച്ച്‌, നേരത്തെ തന്റെ പോസ്റ്റ്‌ ലിസ്റ്റിലിട്ടയാളുടെ ശ്രദ്ധേയമായൊരു പോസ്റ്റാണ്‌ ഒരാള്‍ ഷെയര്‍ ചെയ്യുന്നതെങ്കില്‍ അതില്‍ തെറ്റില്ലല്ലോ. (അതിനേക്കാള്‍ കുറ്റമറ്റതാകണം ഇത്തരമൊരു സംവിധാനമെന്ന ആഗ്രഹം ഇത്തിരി കടന്ന കൈ അല്ലേ?)

പിന്നെ, വിധേയത്വം ഒരു വീക്‍നെസ്സായവരുടെ കാര്യം. തൊമ്മിമാര്‍ തൊമ്മിമാരായി ജനിക്കും, തൊമ്മിമാരായി ജീവിക്കും, അപ്പടിയേ എരന്തു പോകും. അവരെപ്പറ്റിയാലോചിച്ചു തല പുകയ്ക്കുന്നതിലും ഭേദം കമന്റ്‌ അഗ്രഗേറ്ററില്‍ പോയി
"പ്രണയിനീ നീ ഞാനാം ഊഷരഭൂമിയില്‍ പെയ്തിറങ്ങും തരളമേഘം.. എന്ന വരി ഹൃദയത്തില്‍ തട്ടി. അഭിനന്ദനങ്ങള്‍, ഇനിയും വരട്ടേ ഇതു പോലെയുള്ള മൗലികരചനകള്‍." എന്നൊക്കെയുള്ള 'തകര്‍പ്പന്‍' കമന്റുകള്‍ വായിച്ചു നേരം പോക്കുന്നതാണ്‌.

51 comments:

ഗുപ്തന്‍ said...

പറഞ്ഞതുകാര്യം. തൊമ്മിത്തരം പക്ഷെ വായനാലിസ്റ്റിലുംകണ്ടിട്ടുണ്ട്. റിസ്കോ... എന്തോന്ന് റിസ്ക്.. സ്വന്തം വിവരമില്ലായ്മക്ക് സെര്‍ട്ടിഫിക്കറ്റെഴുതി പോസ്റ്റിടാനുള്ള തൊലിക്കട്ടിയുണ്ടെങ്കില്‍ അതു തന്നെ ഷേയഡ് ലിസ്റ്റായി ബ്ലോഗിന്റെ വശത്ത് ഫ്രെയിം ചെയ്ത് തൂക്കിക്കൂടേ.

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

പിന്‍ മൊഴിയെപറ്റി ഏറെ പറഞ്ഞിരിക്കുന്നതിനാല്‍, ഇനി ഒന്നും കൂട്ടിചേര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, അതുകൊണ്ട് താങ്കള്‍ എഴുതിയത് അംഗീകരിക്കുന്നു എന്ന് അര്‍ത്ഥവും ഇല്ല,
ഷെയേര്‍ഡ് ലിസ്റ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കട്ടെ, പക്ഷേ, ഞാന്‍ വായിച്ചവ, ഇവയൊക്കെയാണ് എന്ന് ചില സെലിബ്രിറ്റികള്‍ പൊങ്ങച്ചം പറയുന്നത് പോലെ, എഴുതി ബ്ലോഗിന്റെ നെഞ്ചിലൊട്ടിക്കേണ്ട കാര്യം എന്താണെന്ന് വ്യക്തമാവുന്നില്ല പോരാതെ ഇതിനെ പറ്റിയൊക്കെ ഇത്രയും ചര്‍ച്ച എന്തിന്?
ഓകെ ഞാനിനി ഷേയര്‍ഡ് ലിസ്റ്റില്‍ മാത്രം ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ മതി അതുകൊണ്ട് കമന്റ് ഓപ്ഷന്‍ എടുത്ത് കളഞ്ഞേക്കാം എന്നാരെങ്കിലും വിചാരിക്കാറുണ്ടോ?
രണ്ടിന്റേയും ഉപയോഗം രണ്ടല്ലേ?
അല്ല ഇതിന്നിത്രയ്ം പ്രചാരം കൊടുക്കണം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിനു ചില vested interst ഉണ്ടെന്നു തീര്‍ച്ചയായും വിചാരിക്കുന്നു,
പിന്‍‌മൊഴിയെ തള്ളിക്കളഞ്ഞവര്‍ ബ്ലോഗിലെ മുഖ്യധാരയില്‍ ഒരു അപ്പര്‍ ലേയര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന വേറൊരു അടവ് അതുമാത്രം അതിന്റെ ഭാഗമാണ് ഞാന്‍ വായിച്ചവ എന്ന് ലേബലൊട്ടിച്ച് പ്രശസ്തരുടേയും ഖസാക്കിന്റെ ഇതിഹാസം സ്റ്റൈലിലുള്ളവയും(സ്റ്റൈല്‍ മാത്രം) സ്വന്തം ബ്ലോഗിന്റെ ന്നെറ്റിക്കൊട്ടിക്കുന്നവ, എല്ലാം കപടമലയാളികളുടെ മറ്റ് മുഖങ്ങള്‍ തന്നെ, എല്ലാം ഒന്നിനൊന്ന് മെച്ചം.
പരാജിതന്‍, സോറി മൊത്തത്തില്‍ ഇതൊക്കെ(താങ്കളുടെ പോസ്റ്റല്ല ഇത്തരം ചര്‍ച്ചകളും മറ്റും) കാണുമ്പോള്‍ ലജ്ജ തോന്നുന്നു,

Santhosh said...

സാജന്‍, താങ്കളുടെ വാക്കുകളില്‍ മുന്‍‍വിധി ഇല്ലേ എന്നൊരു സംശയം.

പ്രശസ്തരുടേയും ഖസാക്കിന്റെ ഇതിഹാസം സ്റ്റൈലിലുള്ളവയും മാത്രമല്ലാതെ എനിക്കിഷ്ടപ്പെട്ട കുറെ പോസ്റ്റുകള്‍ ഇവിടെ ഷെയര്‍ ചെയ്തിരിക്കുന്നു. താങ്കള്‍ക്ക് ആ കൂട്ടത്തിലുള്ള ചിലതെങ്കിലും ഇഷ്ടപ്പെടാതിരിക്കില്ല. ഇനി, താങ്കള്‍ ഇതുപോലൊരു ലിസ്റ്റുണ്ടാക്കി നോക്കൂ. അവയില്‍ ചിലതെങ്കിലും എനിക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇത്രയല്ലേ പരാജിതനും സിബുവും മറ്റും പറയുന്നുള്ളൂ.

സാജന്‍| SAJAN said...

സന്തോഷ്,
അതെ എനിക്ക് മുന്‍‌വിധികള്‍ ഉണ്ട്!
ഞാന്‍ കാണുന്ന, കേള്‍ക്കുന്ന ഈ ബൂലോഗം എന്റെ മനസ്സില്‍ ഒരു വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുന്നു..
ചിലപ്പൊ അത് മുന്‍‌വിധിയായി മാറിയേക്കാം
പിന്നെ ഞാന്‍ ഷേയേര്‍‌ഡ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നു വളരെ മുമ്പ് തന്നെ, അത് ലിസ്റ്റായി എന്റെ ബ്ലോഗില്‍ തൂക്കുന്നതാണ് എനിക്കിഷ്ടപ്പെടാതിരുന്നത്, കൂടാതെ ഈ ഷെയേര്‍ഡ് ലിസ്റ്റിനെകുറിച്ചുള്ള ചര്‍ച്ച ഇങ്ങനെ ലൈവാക്കി വെയ്ക്കുന്നതിന്റെ ഉദ്ദേശശുദ്ധിയുമെനിക്ക് വ്യക്തമാവുന്നില്ല.
സന്തോഷ്, ചെയ്യുന്നവര്‍ അതങ്ങ് ചെയ്താല്‍ പോരെ,
പിന്നെ താങ്കളുടെ ലിസ്റ്റ് ഞാന്‍ ഇപ്പോഴാണ് കണ്ടത്, അത്തരം ലിസ്റ്റുകളെ പറ്റിയുള്ള എന്റെ മുന്‍‌വിധികള്‍ മൂലം കൂടുതല്‍ ഇപ്പോള്‍ ഞാന്‍ ഷെയേര്‍‌ഡ് ലിസ്റ്റുകള്‍ നോക്കാറില്ല,അതുകൊണ്ട് കണ്ടിരുന്നില്ല എങ്കിലും പറയട്ടെ.. എന്റെ കാഴ്ചപ്പാടുകളില്‍ ചേര്‍ന്നു നില്‍ക്കുന്നവയാണ് മിക്ക പോസ്റ്റുകളും:)

Unknown said...

sajan
I don't have a blog. I am just a reader. Readers List has been wonderful in choosing among the 200 or so posts that gets posted daily in thanimalayalam. I used to follow pinmozhi and it was a total waste after some time. A single post would get 50 or 60 unwanted comments in pinmozhi and I had to break my head for good reading. By the time you shift through all that hay, you end up again in hay! Readers List is what made my day!

Your blogs have pictures from Australia, right? Why should you have that? Is that 'cos you are a kapadamalayali ? to show off you are settled in Australia? Think what you are saying? So many blogs provide links to what they find is important and their shared lists is just another widget. People like me see the blog and see the sharedlist there and then go and subscribe. Otherwise how do we even know?

Sharedlist is for people like me who are just readers. If you have some favorite posts, please share the links so that you are actually doing a service to a reading community. Let good Malayalam reading grow.

What on earth is vested interest to you? That people are spreading malayalam? That people are spreading good reading? Wow! Seems like if someone suggested blogs instead of magazines, you would say the same too.

Sajan, If you think your liking kind of posts are not shared, the only solution is you to make a sharedlist.

Unknown said...

Sajan,
So you have a shared list? huh? Where is it? Whats the purpose of having a shared list if none can find it? Shared list is a community service you are doing to readers lik me who just wants good reading. Phlueeze!

സാജന്‍| SAJAN said...

Hi vimal,:)
So A valueble reader for malayalam blogs and a good missionary for malayalam languge too! But the beauty of the irony is you cant write a single word in malayalam!Fantastic!!!

well I just trusted your words!
Congrats, for your first comment in malayaLam blogs!!!
I wanted to talk to you but usually i wont speak to fake personalities
also SORRY, NO ENGLIS, NO ENGLIS ONLY MALAYALAM
Cmon buddy (U S style specially for u), come in your real Identity!!!
then PROBABLY I may talk to you :)

Unknown said...

Huh Sajan? So your argument is now 'identity'? Jeez! If you have some valid points, how does it even matter?

I guess people like you don't even realise there are thousands of silent readers like us who just won't blog and don't care a hoot about this 'community' thing where I-am-a-blogger-so-I-read-your-blog kind of thing. We are just readers, dammit!
Aren’t you degrading blogs to a level of personal notes where you are in school and share it only among friends? Or you talk only to people who are bloggers or your kin? Internet is a public place for Petes' sake and anyone should be able to comment.

Moi 'commenting' in any lanugage? What has that got to do with shared list?

Now, if you have some good points, lemme hear it. If otherwise,
Isn’t it summer there? You really need to get a life!

Unknown said...

Oh btw Sajan your post about choosing cars was a good one. Guess where I read it? From a shared list of course! Does that ring a bell?

Santhosh said...

സാജന്‍, എന്‍റെ ലിസ്റ്റ് കണ്ടിട്ട് ഷെയേഡ് ലിസ്റ്റുകള്‍ താങ്കള്‍ പറഞ്ഞ പ്രകാരം “പ്രശസ്തരുടേയും ഖസാക്കിന്റെ ഇതിഹാസം സ്റ്റൈലിലുള്ളവയും” മാത്രം ലിസ്റ്റ് ചെയ്യാനുള്ളവയുമാണ് എന്ന താങ്കളുടെ കാഴ്ചപ്പാടുകളോട് യോജിക്കുന്നു എന്നെഴുതിക്കണ്ടതില്‍ അത്ഭുതമുണ്ട്.

സാജന്‍| SAJAN said...

ഇല്ല സന്തോഷ്, ഞാന്‍ അതു മുമ്പ് കണ്ടിരുന്നില്ല എന്നാണ് പറഞ്ഞത്,താങ്കളുടെ ലിസ്റ്റ് തീര്‍ച്ചയായും അങ്ങനെയല്ല പക്ഷേ ഭൂരിഭാഗം ഷേയര്‍ഡ് ലിസ്റ്റുകളും അത്തരത്തിലുള്ളവയാണ് എന്ന് ഞാന്‍ എന്റെ കമന്റ് മാറ്റിക്കോട്ടെ!

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

സന്തോഷ്, ഓഹ് ഇപ്പോഴാണ് ക്ലിക്കിയത്, എന്റേത് എന്ന് ഞാന്‍ എഴുതിയത്, മുമ്പില്‍ കമന്റില്‍ എഴുതിയത് അല്ല, എന്റെ അഭിരുചിയോട് ചേര്‍ന്ന് നില്‍ക്കുന്ന എന്നതാണ്, തെറ്റിദ്ധാരണ ഉണ്ടായതില്‍ ക്ഷമിക്കുക:)

Cibu C J (സിബു) said...

സാജന്‍ വായനാലിസ്റ്റിനെ പറ്റിയുള്ള ചര്‍ച്ചകളില്‍ ഞാന്‍ വരുന്നത്‌ തീര്‍ച്ചയായും `വെസ്റ്റെഡ് ഇന്ററെസ്റ്റ്’ ഉള്ളതുകൊണ്ടാണ്. വായനാലിസ്റ്റുകള്‍ വായനയ്ക്ക്‌ നല്ലതാണ് എന്നത്‌ പ്രചരിപ്പിക്കുകയാണ് ആ വെസ്റ്റഡ് ഇന്ററസ്റ്റ്. അതിനെ പറ്റിയുള്ള സംശയങ്ങള്‍ കഴിയാവുന്നതും തീര്‍ക്കണം എന്നും ആഗ്രഹമുണ്ട്.

എന്തുകൊണ്ട് ആളുകള്‍ അത്‌ അവരുടെ പേജുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്നതിനെ പറ്റി: വായന ഒരാളുടെ സെല്‍ഫ് എക്സ്പ്രഷനാണ് - അയാളെ അയാളാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നും. ബ്ലോഗില്‍ എഴുത്തുകാരന്‍ അക്ഷരങ്ങളിലൂടെ അയാളെ അവതരിപ്പിക്കുന്നപോലെ, വായനക്കാരന്‍ അയാള്‍ക്കിഷ്ടപ്പെട്ട കൃതികളിലൂടെ അയാളെ പ്രസന്റ് ചെയ്യുന്നു. അത്രയല്ലെ ഉള്ളൂ?
--
വിമല്‍ നല്ലവാക്കുകള്‍ക്ക്‌ നന്ദി!

തറവാടി said...

പരാജിതാ , എന്‍‌റ്റെ ഭാഷ കുറച്ചു മോശമായി ഉപയൊഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട് , അതും താങ്കളുടെ ബ്ലൊഗില്‍ :)

മടുത്ത ഒരു വിഷയമല്ലെ ഇത്‌. എല്ലാവര്‍ക്കും വേണ്ട അവരവര്‍ക്ക് ഇഷ്ടാപ്പെട്ട പോസ്റ്റുകള്‍ തിരഞ്ഞെടുക്കുക എന്നതാണല്ലോ ലക്ഷ്യം. ഞാന്‍ വായിക്കുക്ക മിക്ക പോസ്റ്റിലുമുള്ള വായനാ ലിസ്റ്റുകള്‍ കണ്ട് , മനസ്സിലായ ഒരു കാര്യം , എനിക്കിഷ്ടപ്പെട്ട മിക്ക പോസ്റ്റുകളും ഇവയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് , എന്‍‌റ്റെ ആസ്വദനാവൃന്ദത്തില്‍ പെടുന്നവ ഈ പറഞ്ഞ ലിസ്റ്റില്‍ുള്‍പ്പെടാന്‍ അര്‍ഹതയില്ലെന്നു നിങ്ങള്‍ക്ക് (ലിസ്റ്റുണ്ടാക്കിയവര്‍ക്ക്) പരിഹസിക്കാം , ആയിക്കോളൂ , എന്നാല്‍ എന്‍‌റ്റെ ആവശ്യം നടക്കുന്നില്ല.

തീര്‍ച്ചയായും കുറെ പോസ്റ്റുകളില്‍ മുങ്ങിത്തപ്പേണ്ടി വരുന്നുണ്ടെങ്കിലും . ലിസ്റ്റില്‍ നിന്നും കിട്ടിയ പോസ്റ്റുകളില്‍ പോയി നിരാശനാകേണ്ടി വരുന്നതിനേക്കാള്‍ ( എനിക്കിഷ്ടപ്പെടാത്ത വിഷയങ്ങള്‍ , മനസ്സിലാകാത്ത വിഷയങ്ങള്‍ , പലകാരണങ്ങള്‍) , ഇത്തരം വന്‍ കൂട്ടങ്ങളില്‍ നിന്നും നല്ലതു തിരഞ്ഞെടുക്കുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ടണെനിക്കിഷ്ടം.

എന്‍‌റ്റെ മാഷന്‍ മാരേ . നിങ്ങള്‍ ലിസ്റ്റുപയോഗിക്കുന്നതില്‍ നിന്നും ആരെങ്കിലും അരുതെന്ന് പറഞ്ഞോ?
എന്നിട്ട് തടഞ്ഞോ ? ഇല്ലല്ലോ , അപ്പോ അതു പോലെ തന്നെ ഈ ആഹ്വാനവും വേണോ?

എവിടെയെങ്കിലും 'വായനാലിസ്റ്റ്' എന്നു കേള്‍ക്കുമ്പോഴേക്കും ചാടിവീഴുന്ന ചിലര്‍ പണ്ട് ഒന്നരവര്‍ഷം മുമ്പ് ബ്ലോഗിങ്ങ് തുടങ്ങിയപ്പോള്‍ പിന്മൊഴി സെറ്റ് ചെയ്യാനും ഒക്കെയായിരുന്നു തത്രപ്പാടെ ,

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ , അല്ല നിങ്ങളൊക്കെ ആരാ? മലയാളം ബ്ലോഗ്ഗ് ഞങ്ങളുടെ എന്ന രീതി വരുത്തുന്ന പരിപാടി ഒന്നു നിര്‍ത്തിക്കൂടെ?

തറവാടി said...

പരാജിതാ , എന്‍‌റ്റെ ഭാഷ കുറച്ചു മോശമായി ഉപയൊഗിക്കേണ്ടി വന്നതില്‍ ഖേദമുണ്ട് , അതും താങ്കളുടെ ബ്ലൊഗില്‍ :)

മടുത്ത ഒരു വിഷയമല്ലെ ഇത്‌. എല്ലാവര്‍ക്കും വേണ്ട അവരവര്‍ക്ക് ഇഷ്ടാപ്പെട്ട പോസ്റ്റുകള്‍ തിരഞ്ഞെടുക്കുക എന്നതാണല്ലോ ലക്ഷ്യം. ഞാന്‍ വായിക്കുക്ക മിക്ക പോസ്റ്റിലുമുള്ള വായനാ ലിസ്റ്റുകള്‍ കണ്ട് , മനസ്സിലായ ഒരു കാര്യം , എനിക്കിഷ്ടപ്പെട്ട മിക്ക പോസ്റ്റുകളും ഇവയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് , എന്‍‌റ്റെ ആസ്വദനാവൃന്ദത്തില്‍ പെടുന്നവ ഈ പറഞ്ഞ ലിസ്റ്റില്‍ുള്‍പ്പെടാന്‍ അര്‍ഹതയില്ലെന്നു നിങ്ങള്‍ക്ക് (ലിസ്റ്റുണ്ടാക്കിയവര്‍ക്ക്) പരിഹസിക്കാം , ആയിക്കോളൂ , എന്നാല്‍ എന്‍‌റ്റെ ആവശ്യം നടക്കുന്നില്ല.

തീര്‍ച്ചയായും കുറെ പോസ്റ്റുകളില്‍ മുങ്ങിത്തപ്പേണ്ടി വരുന്നുണ്ടെങ്കിലും . ലിസ്റ്റില്‍ നിന്നും കിട്ടിയ പോസ്റ്റുകളില്‍ പോയി നിരാശനാകേണ്ടി വരുന്നതിനേക്കാള്‍ ( എനിക്കിഷ്ടപ്പെടാത്ത വിഷയങ്ങള്‍ , മനസ്സിലാകാത്ത വിഷയങ്ങള്‍ , പലകാരണങ്ങള്‍) , ഇത്തരം വന്‍ കൂട്ടങ്ങളില്‍ നിന്നും നല്ലതു തിരഞ്ഞെടുക്കുമ്പോളുണ്ടാകുന്ന ബുദ്ധിമുട്ടണെനിക്കിഷ്ടം.

എന്‍‌റ്റെ മാഷന്‍ മാരേ . നിങ്ങള്‍ ലിസ്റ്റുപയോഗിക്കുന്നതില്‍ നിന്നും ആരെങ്കിലും അരുതെന്ന് പറഞ്ഞോ?
എന്നിട്ട് തടഞ്ഞോ ? ഇല്ലല്ലോ , അപ്പോ അതു പോലെ തന്നെ ഈ ആഹ്വാനവും വേണോ?

എവിടെയെങ്കിലും 'വായനാലിസ്റ്റ്' എന്നു കേള്‍ക്കുമ്പോഴേക്കും ചാടിവീഴുന്ന ചിലര്‍ പണ്ട് ഒന്നരവര്‍ഷം മുമ്പ് ബ്ലോഗിങ്ങ് തുടങ്ങിയപ്പോള്‍ പിന്മൊഴി സെറ്റ് ചെയ്യാനും ഒക്കെയായിരുന്നു തത്രപ്പാടെ ,

അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ , അല്ല നിങ്ങളൊക്കെ ആരാ? മലയാളം ബ്ലോഗ്ഗ് ഞങ്ങളുടെ എന്ന രീതി വരുത്തുന്ന പരിപാടി ഒന്നു നിര്‍ത്തിക്കൂടെ?

Santhosh said...

തറവാടീ, അഭിപ്രായം ഇരുമ്പുലക്കയല്ല.

Unknown said...

'thara' vaadi,

So what exactly is your flipping point? That one should not promulgate what they believe in?

There are about twenty or some active Reader List I subscribe to. There are around 2000 and counting or so Mallu bloggers. Why worry about this couple of people who promulgate reader list that too in their own personal blogs?

My best guess is that these reader list evil people wouldn’t care
'who they are' or they do stuff to show 'who they are'. Or they wouldn't display links on their blogs for fear of losing their reader's right and help others like me? Ever heard the word good-will? So, your ‘നിങ്ങളൊക്കെ ആരാ?’ question is nothing but outrageously silly!

Come up with solid arguments and we can have a proper discussion here, if your intention is good Malayalam reading. Or come up with some other automated technology that would choose posts by processing your brain's
'Electrical' wavelength patterns.

Regarding initial pinmozhi setup, have you ever heard of things going outdated? Do you still own a typewriter? Jeez!

myexperimentsandme said...

വിമല്‍ പറഞ്ഞു:

There are about twenty or some active Reader List I subscribe to. There are around 2000 and counting or so Mallu bloggers. Why worry about this couple of people who promulgate reader list that too in their own personal blogs?

എനിക്കും ഏതാണ്ട് അതുപോലെയാണ് തോന്നുന്നത്. ഷെയേഡ് ലിസ്റ്റിന് എന്തൊക്കെയോ ഗുണങ്ങളുണ്ട് എന്ന് തോന്നുന്നവര്‍ അവരവരുടെ ബ്ലോഗുകളില്‍ അത് പ്രദര്‍ശിപ്പിക്കുന്നു. അവര്‍ ഷെയേഡ് ലിസ്റ്റിന്റെ ഗുണങ്ങള്‍ മറ്റുള്ളവരോട് പറയുന്നു. താത്‌പര്യമുള്ളവര്‍ കേള്‍ക്കുന്നു. അവരോട് യോജിക്കുന്നവര്‍ ഷെയേഡ് ലിസ്റ്റുണ്ടാക്കുന്നു. അല്ലാത്തവര്‍ അത് മൈന്‍ഡ് ചെയ്യുന്നില്ല. അതിനപ്പുറം എന്താണ് പ്രശ്‌നം?

സാജന്‍ പറഞ്ഞു:

പക്ഷേ, ഞാന്‍ വായിച്ചവ, ഇവയൊക്കെയാണ് എന്ന് ചില സെലിബ്രിറ്റികള്‍ പൊങ്ങച്ചം പറയുന്നത് പോലെ, എഴുതി ബ്ലോഗിന്റെ നെഞ്ചിലൊട്ടിക്കേണ്ട കാര്യം എന്താണെന്ന് വ്യക്തമാവുന്നില്ല

ഞാന്‍ ചോക്‍ളേറ്റ് സിനിമ കണ്ടു. എന്റെ സുഹൃത്തുക്കളോടും, വീട്ടുകാരോടും, പിന്നെ എന്റെ വീട്ടില്‍ വരുന്ന എല്ലാവരോടും (സ്വന്തം ബ്ലോഗില്‍ ഷെയേഡ് ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് സമാനമല്ലേ) ഞാന്‍ ”ചോക്‍ളേറ്റ്” എനിക്കിഷ്ടപ്പെട്ടു കേട്ടോ, നിങ്ങള്‍ക്കും വേണമെങ്കില്‍ കാണാം” എന്ന് പറയുന്നു. ചോക്‍ളേറ്റ് സിനിമ കണ്ടപ്പോള്‍ കിട്ടിയ സ്റ്റിക്കര്‍ എന്റെ വീട്ടിലെ ജനലില്‍ ഞാന്‍ ഒട്ടിച്ച് വെക്കുകയും ചെയ്തു (സ്വന്തം ബ്ലോഗില്‍ ഷെയേഡ് ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് സമാനമല്ലേ). അത് കണ്ട് വീട്ടില്‍ വന്ന ചിലരൊക്കെ ആ സിനിമയെപ്പറ്റി എന്നോട് ചോദിച്ചു, ഞാന്‍ എന്റെ അഭിപ്രായം പറയുകയും ചെയ്തു. പിരിവിന് വന്ന ചിലര്‍ എന്നോട് ചോദിക്കാതെ തന്നെ എന്റെ വീട്ടിലെ സ്റ്റിക്കര്‍ കണ്ട് ആ സിനിമ കാണാന്‍ പോയി (അവരില്‍ ചിലര്‍ ക്യൂവില്‍ നില്‍‌ക്കുന്നത് ഞാന്‍ ആ സിനിമ ഒന്നുകൂടി കാണാന്‍ പോയപ്പോഴോ തീയറ്ററിന്റെ വാതില്‍‌ക്കല്‍‌ക്കൂടി പോയപ്പോഴോ കണ്ടിരുന്നു). ഇതുപോലെയൊക്കെയല്ലേ ഉള്ളൂ താത്‌പര്യമുള്ളവര്‍ അവരവരുടെ ബ്ലോഗുകളില്‍ ഷെയേഡ് ലിസ്റ്റുകള്‍ പ്രദര്‍ശിപ്പിക്കുന്നതും? ഷെയേഡ് ലിസ്റ്റിന്റെ ആദ്യവാചകം ഷെയേഡ് എന്നായതുകാരണം, ഏറ്റവും ഇഫക്ടീവായി, എന്നാല്‍ മറ്റാര്‍ക്കും ബുദ്ധിമുട്ടില്ലാതെ, ഷെയര്‍ ചെയ്യാനുള്ള മാര്‍ഗ്ഗം സ്വന്തം ബ്ലോഗില്‍ തന്നെ ആ ലിസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതല്ലേ?

സാജന്‍ പറഞ്ഞു:

പോരാതെ ഇതിനെ പറ്റിയൊക്കെ ഇത്രയും ചര്‍ച്ച എന്തിന്?

ഒരു സംഗതി, അതും താരത‌മ്യേന പുതിയതോ അല്ലെങ്കില്‍ അധികം ആര്‍ക്കും പരിചയമില്ലാത്തതോ ആയ ഒരു സംഗതി, കൊള്ളാമെന്ന് കുറച്ച് പേര്‍ക്ക് തോന്നിയാല്‍ അവര്‍ അതിനെപ്പറ്റി പരാമവധി ആള്‍ക്കാരോട് പറയും. താത്‌പര്യമുള്ളവര്‍ കേള്‍ക്കും. അല്ലാത്തവര്‍ അവരുടെ പണി നോക്കി പോവുകയും ചെയ്യും. തികച്ചും സ്വാഭാവികമായ ഒരു കാര്യമല്ലേ അത്? പണ്ട് തനിമലയാളത്തെപ്പറ്റിയും പിന്‍‌മൊഴിയെപ്പറ്റിയുമൊക്കെയും അതൊക്കെ തുടങ്ങിയ സമയത്ത് ഇതുപോലുള്ള ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അങ്ങിനത്തെ ചര്‍ച്ചകള്‍ വഴിയും കൂടിയാണ് പലരും അതിനെപ്പറ്റിയൊക്കെ അറിഞ്ഞതും അറിഞ്ഞവര്‍ കൂടുതല്‍ അറിഞ്ഞതും അങ്ങിനെ അതൊക്കെ പ്രചാരത്തിലായതും. ആ സമയത്തും അതൊക്കെ ഉപയോഗിക്കാത്തവരും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഇത്തരം ചര്‍ച്ചകളൊന്നും ഒരിക്കലും ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തെയോ ബ്ലോഗ് സ്വാതന്ത്ര്യത്തെയോ ഹനിക്കുന്നില്ലല്ലോ. അന്തിമമായി ഒരാള്‍ വേറൊരാള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ചെയ്യുന്നയാള്‍ക്കും കൂടിയല്ലേ-പ്രത്യേകിച്ചും പ്രായപൂര്‍ത്തിയായവരാണെങ്കില്‍?

ഒന്നും പെര്‍ഫക്ടല്ലാത്തതുകാരണം ഷെയേഡ് ലിസ്റ്റും പെര്‍ഫക്ടാണെന്ന് ആരും പറയുമെന്നും തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ബ്ലോഗ് പോസ്റ്റുകള്‍ വായിക്കാനുള്ള പല മാര്‍ഗ്ഗങ്ങളില്‍ ഒരു മാര്‍ഗ്ഗമായി ഞാന്‍ ഷെയേഡ് ലിസ്റ്റും ഉപയോഗിക്കുന്നു. അതുവഴിയും നല്ല നല്ല പോസ്റ്റുകള്‍ എനിക്ക് വായിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ എനിക്ക് നല്ലതെന്ന് തോന്നുന്ന പോസ്റ്റുകളും മറ്റുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ് എന്ന് (എനിക്ക്) തോന്നുന്ന പോസ്റ്റുകളും ഞാന്‍ എന്റെ ഷെയേഡ് ലിസ്റ്റിലും കൊടുക്കാറുണ്ട്. ഉദ്ദേശം ഇത്രയേ ഉള്ളൂ:

“ഞാന്‍ നല്ലൊരു പോസ്റ്റ് വായിച്ചു കേട്ടോ, നിങ്ങള്‍ക്കും വായിച്ചു നോക്കാവുന്നതാണ്. നിങ്ങള്‍ക്ക് എങ്ങാനും ഇഷ്ടപ്പെട്ടെങ്കിലോ? മിസ്സാക്കേണ്ട എന്തായാലും” എന്ന് എന്റെ ബ്ലോഗില്‍ വരുന്നവരോട് പറയാനുള്ള ഒരു മാര്‍ഗ്ഗം. വിമലിനെപ്പോലുള്ളവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു സഹായവും. പക്ഷേ ഞാന്‍ വായിക്കാന്‍ പറഞ്ഞ് നിര്‍ദ്ദേശിക്കുന്നതെല്ലാം എന്റെ പോസ്റ്റുകളുടെ നിലവാരം മാത്രം കാണിക്കുന്ന പോസ്റ്റുകളാണെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം കഴിയുമ്പോള്‍ എല്ലാവരും എന്നോട് “പോടാ പുല്ലേ” എന്ന് പറയുകയും ചെയ്യും. തികച്ചും സ്വാഭാവികമായ മറ്റൊരു കാര്യം.

രാജ് said...

ടോപ് 5 ബ്ലോഗ്‌മിഥുകള്‍ (everything is numbered as 1 due to its importance)

1. പിന്‍മൊഴി ഉപേക്ഷിച്ചവര്‍ മിക്കവരും പഴയ ബ്ലോഗേഴ്സാണ് ഇവരാകട്ടെ പിന്മൊഴിയില്ലാതെയും വായനക്കാരെ നേടിയെടുക്കാനും കഴിവുള്ളവരാണ്. അതില്‍ ഏറിയപങ്കിനും ഒരു ‘സംഘം’ വായനക്കാരോടു നല്ല ബന്ധങ്ങളുണ്ടു്, അപ്പോള്‍ അവര്‍ക്കു വായനക്കാരെ ലഭിക്കുന്നത് ഒരു പ്രശ്നമേയല്ല. പിന്മൊഴി പൂട്ടിപ്പോയത് തുടര്‍ന്ന് ആരെയും വളര്‍ത്താതിരിക്കുവാനാണ്.

(ഇതൊന്നുമല്ലാത്ത പാവങ്ങള്‍ അപ്പോള്‍ എന്തു ചെയ്യും?)

1. പിന്മൊഴി ‘ജനിപ്പിച്ചവനെപ്പോലെയാണ്’, ആവശ്യം കഴിഞ്ഞു അതിനെ തള്ളിപ്പറഞ്ഞവര്‍ തന്തയെ തള്ളിപ്പറഞ്ഞവരാണ്.

(ഈ വാദം ഇപ്പോഴും പ്രചരിക്കപ്പെടുന്ന ഒന്നാണ്. തെറ്റുകള്‍ തിരുത്തപ്പെടുന്നുണ്ടെന്നോ കാളവണ്ടിമാറി ബസ്സും കാറും ഓടിത്തുടങ്ങിയെന്നോ അറിയാത്തവരാണു് പ്രചാരകസംഘത്തിലെ മുഖ്യര്‍.)

1. തനിക്കു മനസ്സിലാവാത്ത / ഇഷ്ടമില്ലാത്ത പോസ്റ്റ് എഴുതുന്നവരും അത് വായിച്ച് പങ്കുവയ്ക്കുന്നവരും എല്ലാം കപട-ബുദ്ധിജീവികളാണ്. അങ്ങേയറ്റത്തീ പുറംചൊറിയലുകാരാണ്.

1. വായനാലിസ്റ്റ് പോപ്പുലറൈസ് ചെയ്യുന്നത് ആരുടെയൊക്കെയോ പണം പറ്റിയാണ്, അതില്‍ നിന്ന് സാമ്പത്തികലാഭം നേടുന്നവര്‍ വരെയുണ്ടു്. അതുകൊണ്ടാണ് നാണവും മാനവുമില്ലാതെ വായനാലിസ്റ്റ് ബ്ലോഗിന്റെ നെഞ്ചത്തൊട്ടിച്ചുവച്ചിരിക്കുന്നത്.

1. ബ്ലോഗിനെ കുറിച്ചു തനിക്കു മനസ്സിലാകാത്ത ആശയങ്ങള്‍ പറയുന്നവരെല്ലാം ‘സ്യൂഡോ’ ആണ്. ബ്ലോഗെന്നാല്‍ ‘ഞാനും എന്റെ വായനക്കാരനും എന്റെ കമന്റുകളും’ മാത്രമാണ് (ഞാനും പനയും ചെത്തുകാരനും OR ഞാനും എന്റെ ഭര്‍ത്താവും തട്ടാനും എന്നതിന്റെ ബ്ലോഗ് വകഭേദം).

സാജന്‍| SAJAN said...

സിബുവിനോട്, വക്കാരിജിയോട്,
ഇതിന്റെ പിറകിലൊക്കെ ചര്‍ച്ച ചെയ്ത് നടന്നാല്‍ എനിക്കൊരു ബെനെഫിറ്റും ഇല്ല കേട്ടോ, അതൊക്കെയുള്ളവര്‍ ചെയ്യിന്‍
ദേ ഒരേ ഒരു കാര്യം കൂടെ,
ഒരു പോസ്റ്റ് വായിച്ചു,അതെനിക്ക് ശരിക്കങ്ങട് ഇഷ്ടപ്പെട്ടു,
ഒരു വാക്ക് ആ പോസ്റ്റില്‍ പറയാതെ പോവാന്‍ എനിക്ക് തോന്നുന്നില്ല, അതെന്റെ അവികസിത മനോഭാവം ആവാം,
ഉദാഹരണം ഈ
പുതിയ പോസ്റ്റ്

അല്ല ഓ ഞാന്‍ വായിച്ച് ക്വേട്ടൊ, കമന്റിടാന്‍ ഒന്നും എന്നെ കിട്ടില്ല, ഞാന്‍ വേണോങ്കി അതെന്റെ ലിസ്റ്റിലങ്ങ ചേര്‍ത്തേക്കാം എന്നൊക്കെ വയ്ക്കുന്ന ഹൈടെക് കാളവണ്ടി ഓടിക്കുന്ന നവയുഗ പ്രതിഭകള്‍ എന്ത്യേ കമന്റ് ഓപ്ഷന്‍ എടുത്തുകളയുന്നില്ല?
അപ്പൊ കമന്റ് വേണം താനും അതെഴുതുന്നവരെ ഒരുമാതിരി പുച്ഛവും അതെങ്ങെനെ ശരിയാവും?

പിന്നെ മുകളില്‍ ഞാന്‍ വായിച്ച പോസ്റ്റ് ശരാശരിയിലധികം മലയാളി സൌകര്യമുണ്ടെങ്കില്‍ വായിക്കേണ്ട ഒരു പോസ്റ്റ് തന്നെയാണ് (എന്റെ അഭിപ്രായം ) വായിച്ചില്ലെങ്കില്‍ വായിച്ചതിനു ശേഷം അഭിപ്രായം പറയുക !!
എത്ര പേരുടെ ഷെയറിങ്ങ് ലിസ്റ്റില്‍ ആ പോസ്റ്റ് കണ്ടു? അവരുടെ കുറ്റം അല്ല അത്, അതാണ് അതിന്റെ ലിമിറ്റേഷന്‍ :(
ഒരുപക്ഷേ വായിച്ചു, ആസ്വദിച്ചു പക്ഷേ കമന്റ് ഇട്ടാല്‍ ഞാന്‍ ഏതൊ പഴയ കാലത്തെ ബ്ലോഗര്‍ ആണെന്ന് തോന്നിപ്പോകും എങ്കില്‍ ഷെയറിങ്ങ് ലിസ്റ്റില്‍ ചേര്‍ത്തേക്കാംന്ന് കരുതി അതിനൊട്ട് കഴിഞ്ഞതും ഇല്ല എങ്ങനെ കഴിയാന്‍ ഏകദേശം രണ്ടായിരം പോസ്റ്റുകളില്‍ നിന്ന്ം എങ്ങനെ ഒരു ദിവസം മിനിമംപത്തെണ്ണം സിലക്റ്റ് ചെയ്യപ്പെടും?
പ്രായോഗിക ബുദ്ധിമുട്ട് തന്നെ!

ഒരു പക്ഷേ കുറെ യേറേ പേര്‍ ഷെയറിങ്ങ് ലിസ്റ്റ് തുടങ്ങിയാല്‍ ചെലപ്പൊ ശരിയായേക്കും

അടുത്തത്, സാധാരണരീതിയില്‍ ഒരു വായനക്കാരന്‍ ഒരാളുടെ പോസ്റ്റ് കാണാനുള്ള സാധ്യതയില്‍‍ നിന്നും വളരെ വിരളമാണ്ഷെയറിങ്ങ് ലിസ്റ്റ് വഴി കാണുനത് വായനക്കാരന് ഇഷ്ടപ്പെട്ടത് വായിക്കാന്‍ അവകാശം ഉള്ളതുപോലെ തന്നെയാണ് തന്റെ എഴുത്തുകള്‍ ശ്രദ്ധേയമാവണമെന്നും അനേകം ആളുകള്‍വായിക്കണെമെന്നും ഉള്ള
എഴുത്തുകാരന്റ അടങ്ങാത്ത വാഞ്ച.
തല്‍ക്കാലം വായനക്കാരെ ലഭിക്കുന്നതില്‍ നിന്നും എഴുത്തുകാരനെ വിലക്കുന്നു എന്ന ഒരു പോരായ്മയും ഈ ലിസ്റ്റുകള്‍ ചെയ്യുന്നുണ്ട് എന്നാണ് എന്റെ പക്ഷം!
പിന്നെ ഇപ്പോ ഉള്ള ഷെയറിങ്ങ് ലിസ്റ്റുകളില്‍ തികച്ചും ഒരു ലോബിയിങ്ങ് കടന്നു കൂടിയിരിക്കുന്നു എനിക്ക് വളരെ സ്ട്രോങ്ങായി ഫീല്‍ ചെയ്യുന്നു.
അതൊക്കെയാണ് ഞാന്‍ തല്‍ക്കാലം ഇതില്‍ സജീവമല്ലാതെ മാറി നില്‍ക്കുന്നത്, നാളെ വേണമെന്നു വച്ചാലും ആവാമല്ലൊ അല്ലേ?

ഇനി പെരിങ്ങോടന്,
എന്നെയു കൂടെ ചേര്‍ത്താണ്
താങ്കളുടെ അഭിപ്രായം എങ്കില്‍ എന്റെ മറുപടി ഇതാണ്
1, ഐ ഡോണ്ട് കെയര്‍,
1, ഐ ഡോണ്ട് കെയര്‍,
1, ഐ ഡോണ്ട് കെയര്‍,
1, ഐ ഡോണ്ട് കെയര്‍,
1, ഐ ഡോണ്ട് കെയര്‍,

രാജ് said...

ലിസ്റ്റില്‍ ചേര്‍ക്കുന്നതിന്റെ അര്‍ഥം കമന്റിടാതിരിക്കുക എന്നല്ല - Period.

'നീ ശബ്ദത പാലിക്കുക' എന്നത്‌ ഒന്നിച്ചെഴുതുമ്പോഴാണെടീ 'നിശ്ശബ്ദത പാലിക്കുക' എന്ന ടൈപ്പ് ഫലിതങ്ങള്‍ ടോംസ് എന്നൊരു കക്ഷി പത്തിരുപതു കൊല്ലം മുമ്പ് ബോബന്‍ & മോളിയില്‍ എഴുതിയത് വായിച്ചിട്ടുണ്ട് ശരാശരി മലയാളി ;-) 20 കൊല്ലം മുമ്പത്തെ ശരാശരി മലയാളി തന്നെയാവും ഇന്നും, അതാണ് ‘ചില ശീലങ്ങളില്‍’ നിന്ന് ഒഴിഞ്ഞുമാറുവാന്‍ ഇത്രബുദ്ധിമുട്ട്. (കഷ്ടപ്പെട്ട് വായിക്കാന്‍ ശ്രമിച്ചതോണ്ട് അഫിപ്രായം പറഞ്ഞുപോയതാണ്.)

ഓഫ്: ഇത്ര ഐ ഡോണ്ട് കെയര്‍ പറഞ്ഞാല്‍ കെയര്‍ ഫ്രീയായിപ്പോകും. എല്ലാറ്റിനും ഒരു വിലയൊക്കെ ഉണ്ടല്ലോ :-)

സാജന്‍| SAJAN said...

പെരിങ്ങ്‌സ് :) അയ്യൊ തെറ്റി, ഞാന്‍ ഒരു ശരാശരി മലയാളി പോലുമല്ലാന്നേ,
ബി ആ മ ആണ്, അപ്പൊ അക്കാര്യത്തിലും തര്‍ക്കം വേണ്ടല്ലൊ..
ഓ ഓ കണ്‍സേണുകള്‍ക്ക് നന്ദിയുണ്ട് കൂട്ടായമയുടെ ഒരു മഹത്വമേ
എന്നാ ചെയ്യാനാ കേര്‍ ആവണമെന്ന് ആഗ്രഹമുണ്ട് എല്ലാ കാര്യത്തിലും ഞാന്‍ അങ്ങനെ ആവാറില്ലാ,
കേര്‍ ആയിട്ട് വല്യ കാര്യൊംന്നുമില്ലെങ്കില്‍ കേര്‍ ഫ്രീ ആവുന്നതല്ലേ നല്ലത് , മെയിന്റയിന്‍ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ചില ഫ്രണ്ട് ഷിപ്പുകളില്ലേ, അതു പോലെ..ചുമ്മാ ചുമ്മാ അങ്ങ് വിട്ടേക്കും..
പക്ഷേ കേറില്ലാതെ പോവുമ്പോ നേരെ പോണം (വഴിയേ പോന്നവന്റെ നെഞ്ചത്തേക്ക് കയറാതെ)അല്ലെങ്കില്‍ അതും പ്രോബ്ലമാ ഒരുപക്ഷേ ഒരു അഞ്ചാറു വര്‍ഷം കഴിയുമ്പോ നേരേ ആവുമായിരിക്കും:) കുറേ വയസ്സൂടെ കേറുമ്പഴേ
ഹെങ്ങനെ?

പരാജിതന്‍ said...

സാജന്‍,
ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ടി വരുന്നതിനു തീര്‍ച്ചയായും കാരണങ്ങളുണ്ട്‌. ഇനിയും പലരും ഷെയേഡ്‌ ലിസ്റ്റുകള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടില്ല. അത്‌ നല്‍കുന്ന സൗകര്യം പലരും മനസ്സിലാക്കി വരുന്നതേയുള്ളു താനും. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ, ഷെയേഡ്‌ ലിസ്റ്റിനെപ്പറ്റിയും അതിന്റെ പ്രസക്തിയെപ്പറ്റിയുമൊക്കെ ചിലര്‍ തെറ്റിദ്ധാരണാജനകങ്ങളായേക്കാവുന്ന തരം സംശയങ്ങളുന്നയിക്കുകയും നിഗമനങ്ങളിലെത്തുകയുമൊക്കെ ചെയ്യുമ്പോള്‍ അതിന്റെ പോസിറ്റീവ്‌ വശങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മിണ്ടാതിരിക്കണമെന്നാണോ? തന്നെയുമല്ല, താങ്കളെപ്പോലെ കുറച്ചുകാലമായി ബ്ലോഗ്‌ വായിച്ച്‌ 'അടിയുറച്ച ധാരണ'കളിലെത്തിച്ചേര്‍ന്നവരല്ലാത്തവരും ഇവിടെയുണ്ട്‌. പിന്നെ, ദിനംപ്രതി പുതുതായി വരുന്ന ബ്ലോഗര്‍മാരും. അവരൊക്കെ വായനാലിസ്റ്റിനെപ്പറ്റിയുള്ള അബദ്ധപ്രചരണങ്ങള്‍ വിശ്വസിച്ചോട്ടെയെന്നാണോ?

പിന്നെ, ഖസാക്കിന്റെ ഇതിഹാസമോ തത്തുല്യമായ പുസ്തകങ്ങളോ ഒക്കെ വായിക്കുകയോ ലിവിങ്ങ്‌ റൂമിലെ ഷെല്‍ഫില്‍ വയ്ക്കുകയോ ചെയ്യുന്നവന്‍ കപടമലയാളിയാണെന്നുള്ള തിരിച്ചറിവ്‌ ഇവിടെ വച്ചതിന്‌ നന്ദി. അമ്മാതിരി ഡയലോഗിന്റെയൊക്കെ കടയടച്ചിട്ട്‌ കാലം കുറേയായില്ലേ സാജാ?

കമന്റോപ്ഷനെയും വായനാലിസ്റ്റിനെയും ചേര്‍ത്തുള്ള താങ്കളുടെ വാക്കുകളില്‍ നിന്നും താങ്കളുടെ കാഴ്ചയുടെ വൈകല്യം വ്യക്തമാണ്‌. ഒരു പോസ്റ്റ്‌ ലിസ്റ്റിലിടുന്നവന്‍ അതില്‍ കമന്റരുതെന്നോ കമന്റ്‌ വായിക്കാന്‍ പാടില്ലെന്നോ ഉദ്ദേശിക്കുന്നുണ്ടെന്ന് ആരാണ്‌ പറഞ്ഞു തന്നത്‌? ഓ, അതൊക്കെ ആലോചിക്കുന്നതെന്തിനാ, ചുമ്മാ ഒരാവേശത്തിന്റെ പുറത്തങ്ങ്‌ കമന്റിയാപ്പോരെ? അല്ലേ?

താങ്കളുടെ, താങ്കള്‍ക്കു തന്നെ ചുമക്കാന്‍ പറ്റാത്ത മുന്‍വിധികളുടെ ഭാരം കൊണ്ടാവണം ഇവിടെ വിമല്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും താങ്കള്‍ക്കുത്തരമില്ലാത്തത്‌. ചില മുന്‍വിധികളോടുള്ള അമിതവിധേയത്വവും ഒരു തരം തൊമ്മിത്തരം തന്നെ.

തറവാടി മാഷേ,
ഭാഷ മോശം തന്നെ. പക്ഷേ വിഷമിക്കേണ്ട. അവസരത്തിനനുസരിച്ചു ഭാഷ മാറ്റാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല എനിക്കും.

വായനാലിസ്റ്റ്‌ പോലുള്ള കാര്യങ്ങളെപ്പറ്റി ആരെങ്കിലും കുറ്റം പറയുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്താല്‍ താങ്കള്‍ക്കു മടുക്കില്ല, അല്ലേ? മറിച്ച്‌, അതിന്റെ പോസിറ്റീവ്‌ വശത്തെപ്പറ്റി ആരെങ്കിലും പറഞ്ഞാല്‍ മടുക്കും. നല്ലത്‌!

പിന്നെ, താങ്കള്‍ക്കിഷ്ടപ്പെട്ട പോസ്റ്റുകള്‍ മറ്റുള്ളവരുടെ വായനാലിസ്റ്റില്‍ ഇല്ലെന്നുള്ള കണ്ടെത്തല്‍ കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനാ മാഷേ? താങ്കള്‍ക്കു മട്ടണ്‍ ബിരിയാണി ഇഷ്ടമായതു കൊണ്ട്‌ വേറൊരാള്‍ മസാല ദോശ തിന്നാന്‍ പാടില്ലേ? എന്റെ പരിഭാഷാ ബ്ലോഗ്‌ (മൊഴിമാറ്റം) വായിക്കുന്നവര്‍ കുറവാണ്‌. അതിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരും. "ഹൊ! ലവന്മാര്‍ക്കൊന്നും വിവരമില്ല. റില്‍കേയുടേം റേമണ്ട്‌ കാര്‍വറിന്റേമൊക്കെ വര്‍ക്കുകള്‍ ട്രാന്‍സ്ലേറ്റ്‌ ചെയ്തിട്ട്‌ ഒരുത്തനും ഷെയര്‍ ചെയ്യുന്നില്ല!" എന്നു പരാതി പറഞ്ഞു നടക്കണോ ഞാന്‍? വായിക്കണമെന്നുള്ളവര്‍ വായിക്കും, ഷെയര്‍ ചെയ്യണമെന്നുള്ളവര്‍ ഷെയര്‍ ചെയ്യും. അത്രേയുള്ളൂ.

"നിങ്ങളൊക്കെ ആരാ?" എന്ന താങ്കളുടെ ചോദ്യം ഒന്നു മാറ്റി വായിച്ചു ഞാന്‍. "താനാരാ?" എന്ന്. ഉത്തരം ഇതാ: എനിക്ക്‌ എഴുതണമെന്നു താല്‍പര്യമുള്ള ചിലതൊക്കെ എഴുതാന്‍ വേണ്ടി ബ്ലോഗ്‌ തുടങ്ങിയ ഒരാള്‍. അത്ര തന്നെ. ബ്ലോഗില്‍ നിന്ന് എനിക്കു കൊള്ളാമെന്നു തോന്നുന്നത്‌ ഞാന്‍ എടുക്കും. അത്‌ കൊള്ളാമെന്നു പറയും. അല്ലാത്തതിനെ തള്ളും. പോസ്റ്റ്‌ ചെയ്യുന്നത്‌ ആരും വായിച്ചില്ലെങ്കില്‍ പരാതിയുമില്ല. പിന്നെ, എനിക്ക്‌ കൊള്ളാമെന്നു തോന്നുന്ന എന്തിനെയെങ്കിലും പറ്റി ആരെങ്കിലും എന്റെ യുക്തിയ്ക്ക്‌ ബോധിക്കാത്ത രീതിയില്‍ വിമര്‍ശിച്ചാല്‍, സമയമുണ്ടെങ്കില്‍ എന്റെ നിലപാട്‌ വിശദീകരിക്കാന്‍ നോക്കും. അത്‌ അല്‍പസ്വല്‍പം ആത്മാഭിമാനമുള്ളതു കൊണ്ടാണ്‌. (അറിവില്ലായ്മ കൊണ്ടോ ധാര്‍ഷ്ട്യം കൊണ്ടോ ആരെങ്കിലും "ബ്ലോഗന്മാര്‍ക്കൊന്നിനും നല്ല വായനയുമില്ല, അവരൊക്കെ എഴുതുന്നതൊന്നും കാശിനു കൊള്ളുകയുമില്ല." എന്ന് നാലു ജനം വായിക്കുന്ന ഒരു വാരികയുടെ പൂമുഖത്തു കേറി വിളമ്പിയിട്ട്‌ അതെടുത്തൊരു പോസ്റ്റാക്കി ബ്ലോഗിലിട്ടാല്‍, അതിന്റെ ചുവട്ടില്‍ ചെന്ന് "വളരെ നന്നായി!" എന്നെഴുതിവച്ചിട്ടു വരുന്നവര്‍ക്ക്‌ ആത്മാഭിമാനം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടാകുമെന്നറിയാം.)

തറവാടി said...

പരാജിതന്‍ മാഷെ,

ഒന്നാമതായി ഞാന്‍ താങ്കളെ ഉദ്ദേശിച്ചില്ല :) , എന്‍‌റ്റെ കമന്‍‌റ്റ് ഒന്നൂടെ വായിക്കുമല്ലോ :) , ഉദ്ദേശിച്ചെങ്കില്‍ അതു പറയുമെന്നറിയാമല്ലോ , വിശദീകരിക്കുന്നില്ല :)

പിന്നെ ,

താങ്കള്‍ പറഞ്ഞ പോസ്റ്റില്‍ നന്നായെന്നു കമന്‍‌റ്റിട്ട കാര്യം , ഈ ലോകത്ത് നൂറ് ശതമാനം ഒരു പോലെ ചിന്തിക്കുന്ന രണ്ടുപേര്‍ ഉണ്ടാവില്ലെന്നാണെനിക്കു തോന്നിയിട്ടുള്ളത് , അതു കൊണ്ടുതന്നെ , അറുപത് ശതമാനം ഒരേ പോലെ ചിന്തിക്കുന്നവരെ നമ്മള്‍ ഇഷ്ടപ്പെടും , ആ പോസ്റ്റില്‍ കുറെ കാര്യങ്ങളെങ്കിലും എനിക്കിഷ്ടായി ഞാന്‍ നന്നായെന്നു പറയുകയും ചെയ്തു.

ആത്മഭിമാനം ജനിച്ചപ്പോള്‍ മുതലെ ഉണ്ട് നഷ്ടപ്പെടുത്തിയിട്ടില്ല ഇതുവരെ.

രാജ് said...

പരാജിതോ ഓഫ് ഓഫ്:

ജനിക്കുമ്പോള്‍ മുതലുള്ള ആത്മാഭിമാനം :-) (രസ്യന്‍ ഡയലോഗ്)

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ പറയുവാനും പാലിക്കാനുമുള്ള കഴിവ്, ആത്മാവിനെ കൂടുതല്‍ ശരിയിലേയ്ക്കു ആര്‍ജ്ജവത്തോടെ നയിക്കുവാനുള്ള കഴിവ്. ശരിയെ തിരിച്ചറിയുന്നതിനു കാണിക്കേണ്ടുന്ന ആര്‍ജ്ജവം അതിനെ കുറിച്ചു സ്വയം ഉണ്ടാവേണ്ട അഭിമാനം - ഇതത്രയും ആത്മാഭിമാനമാണെന്ന് കരുതുന്നു.

എന്നില്‍ എനിക്കുള്ള അഭിമാനം എന്നതിനേക്കാള്‍ എന്റെ ശരിയില്‍ എനിക്കുള്ള അഭിമാനം എന്നതാണ് തറവാടിത്തവും ആത്മാഭിമാനവും തമ്മിലുള്ള വ്യത്യാസം. തറവാടിത്തം ഏത് കുട്ടിക്കും തോന്നിയേക്കും, അതുകൊണ്ടാവും ജനിച്ചമുതലുള്ള ആത്മാഭിമാനമെന്നൊക്കെ തറവാടി അബദ്ധത്തില്‍ തട്ടിവിടുന്നത്.

ആത്മാഭിമാനം not equal to തറവാടിത്തം (ഒരു തെറ്റിദ്ധാരണ തിരുത്താമെന്ന മോഹമൊന്നുമില്ല എങ്കിലും)

താന്‍ പിടിച്ച കൊമ്പിനു മൂന്നും മുന്നൂറും കൊമ്പെന്ന് പറഞ്ഞു ശീലിക്കുന്ന ആര്‍ജ്ജവമൊട്ടുമില്ലാത്ത പഴഞ്ചത്തരം കൊണ്ടുകളയണം ‘തറവാടി’. ഒപ്പം തനിക്കു ‘തലയില്‍ കയറാത്തതെന്തിനേയും’ ഇതുവരെ കാണാത്ത പുതിയ കാര്യങ്ങളേയും സംശയദൃഷ്ടിയോടെയും ദുഷ്‌ചിന്തകളോടെയും കാണുന്ന പഴയ നാടന്‍ തറവാടിത്തരവും ഉപേക്ഷിക്കണം. അപ്പോള്‍ ചിലരൊക്കെ ആരാണെന്ന് മനസ്സിലായേക്കും.

തറവാടി said...

പെരിങ്ങൊടാ ,

അതെനിക്കിഷ്ടായി ;)

Cibu C J (സിബു) said...

‘എനിക്ക്‌ ഒരു പോസ്റ്റ് ഇഷ്ടമായി’ എന്ന്‌ ലോകത്തിനോട് പറയുന്ന പിന്മൊഴി/മറുമൊഴി ആശയത്തില്‍ നിന്നാണെന്നു തോന്നുന്നു കമന്റ് എന്നത്‌ അതിനുള്ളതാണെന്ന തെറ്റിധാരണ വരുന്നത്‌. അല്ലെങ്കില്‍ പിന്നെ കമന്റോപ്ഷന്‍ എന്തിനാണെന്നിനി അടുത്ത ചോദ്യം ചോദിക്കല്ലേ :) കമന്റ് വേറേ വായനാലിസ്റ്റ് വേറേ.

ആളുകള്‍ ഉണ്ടാക്കുന്നില്ലെങ്കില്‍ വായനാലിസ്റ്റുകള്‍ക്ക്‌ ബ്ലോഗുകള്‍ മുഴുവന്‍ കവര്‍ ചെയ്യാന്‍ പറ്റില്ല എന്നത്‌ സാജനും മനസ്സിലായതാണല്ലോ.. വിക്കിപ്പീഡിയയില്‍ ആരും എഴുതുന്നില്ലെന്ന്‌ വിചാരിക്കൂ. അപ്പോള്‍ വിക്കിപ്പീഡിയ അടിപൊളിയാണ് എന്ന്‌ കേട്ട് അവിടേയ്ക്ക് വരുന്നവര്‍ ചോദിക്കും എവിടെ കേരളത്തിനെ പറ്റിയുള്ള ലേഖനം, എവിടെ സച്ചിദാനന്ദനെ പറ്റിയുള്ളത് ... etc. അതുപോലെ തന്നെ കൊളാബറേറ്റീവ് ആണ് വായനാലിസ്റ്റും. അവിടെ ഒരു ഉണ്ടാവണം എന്ന്‌ നിങ്ങള്‍ കരുതുന്ന ഒരു പോസ്റ്റ് കണ്ടില്ലെങ്കില്‍ അതിനുത്തരവാദി നിങ്ങള്‍ മാത്രമാണ്..:)

എഴുത്തുകാരന്റെ വാഞ്ഛയും വായനക്കാരന്റെ വാഞ്ഛയും ഒന്നല്ല; അവതമ്മിലുള്ള കോമ്പ്രമൈസിനെ പറ്റി എന്റെ പോസ്റ്റില്‍ ഉണ്ട്. http://cibu.blogspot.com

ദേവന്‍ said...

എന്തരാണു വായനാലിസ്റ്റ് എന്നതിലേക്ക് എന്റെ രണ്ട് ഓട്ടക്കാലണ:
പത്തുവര്‍ഷം മുമ്പ് കണ്ണൂസിനെ കേരളാ ചാറ്റ് റൂമില്‍ കാണുമ്പോള്‍ "ഞാനിപ്പോ ഇതാണു വായിക്കുന്നത്, നിങ്ങളോ" എന്ന് ചോദിച്ചിരുന്നു.
അഞ്ചു വര്‍ഷം മുമ്പ് മലയാളവേദി ബുള്ളറ്റിന്‍ ബോര്‍ഡില്‍ ഞങ്ങള്‍ ദോ ലതൊന്നു നോക്കിക്കേ, എന്ന് പി എം ഇട്ടിരുന്നു.

രണ്ട് വര്‍ഷമായി ബ്ലോഗില്‍ വന്നശേഷം വഴിയിലോ മറ്റോ ഒക്കെ കാണുമ്പോള്‍ "ലയാളുടെ പോസ്റ്റ് വായിച്ചിരുന്നോ." എന്നൊക്കെ ചോദിച്ചിരുന്നു.
അതുകൊണ്ട്:
കണ്ണൂസിനു വായനാലിസ്റ്റുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഇട്ടിരിക്കുന്നത് പോയി വായിച്ചു നോക്കും.
പക്ഷേ:
കണ്ണൂസിന്റെ പോസ്റ്റിനെക്കുറിച്ചോ (ഫോറമോ ബ്ലോഗോ) എന്റെ പോസ്റ്റിനെക്കുറിച്ചോ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല, കാരണം വായനക്കാരന്‍ കണ്ണൂസിനും വായനക്കാരന്‍ ദേവനും ഉള്ള കോണ്‍സെന്‍സസ് പോസ്റ്റുകാരന്‍ കണ്ണൂസിനും പോസ്റ്റുകാരന്‍ ദേവനും ഉണ്ടെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് കണ്ണൂസ് ഇടുന്ന പോസ്റ്റ് എല്ലാം ഞാനും, മറിച്ചും വായിച്ചെന്ന് വരില്ല.

പോസ്റ്റുകാരന്മാര്‍ പലരുമായും അത് തോന്നിയിട്ടുണ്ട് അതുകൊണ്ട് അവരുടെ ബ്ലോഗുകള്‍ മുടങ്ങാതെ വായിക്കും, ഷെയേര്‍ഡ് ലിസ്റ്റ് നോക്കണമെന്ന് തോന്നാറില്ല.

സാജന്‍| SAJAN said...

പരാജിതാ, ആവേശം നല്ലതാണ്, അത് സ്വന്തം ബ്ലോഗിലാവുമ്പൊള്‍ എഴുതാനൊരു അല്പം താല്‍‌പര്യം കൂട്ടും..
യാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള ആവേശം അത്ര പ്രയോജനം ചെയ്യില്ല,
ഈ വിമല്‍ ഒരു കപട മുഖമാണെന്ന് അറിയാതെയാണോ പരാജിതന്റെ കണ്ടെത്തല്‍ ആ വഴിക്ക് തിരിഞ്ഞത് അതോ പരാജിതന്‍ ഇത്ര നിഷ്കളങ്കന്‍ ആണോ, ആ മാന്യദേഹം ഇന്റ്രോ ചെയ്തതും അതിനു ഞാന്‍ കൊടുത്ത മറുപടിയും ശ്രദ്ധീച്ചില്ലാരുന്നൊ, സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന കാരണം ഞാന്‍ വളരെ വ്യക്തമായി എഴുതിയിട്ടുണ്ട്,ഇല്ലെങ്കില്‍ ഒന്നൂടെ വായിച്ചാല്‍ മതി! അല്ലെങ്കില്‍ തന്നെ ,
(അങ്ങേര്‍ ചോദിക്കുന്നതിന് ഇതുവരെ ബ്ലോഗിലിതുവരെ ചോദിക്കാതെ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാന്‍ അങ്ങേര്‍ സോക്രട്ടീസ് ഒന്നും അല്ലല്ലൊ:)
അപ്പൊ അതവിടെ നില്‍ക്കട്ടെ!
പിന്നെ കപട മലയാളിയുടെ നിര്‍വചനം,, ഞാന്‍ എവിടാ പരാജിതാ എഴുതിയത് ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നവരും, അത് ഷെല്‍ഫില്‍ വയ്ക്കുന്നവരും കപടമലയാളികള്‍ ആണെന്ന്???
ഇനി എന്റെ കമന്റ് മനസ്സിലാവാത്തതിന്റെ കുഴപ്പമാണോ ആണെങ്കില്‍‍ ക്ഷമിക്കുക, എന്തു ചെയ്യാനാ നേരെ ചൊവ്വെ ഒരു കാര്യം എഴുതി മനസ്സിലാക്കാന്‍ കഴിയാതെ പോവുന്നു:)

അതൊ മുമ്പേ പറഞ്ഞ മുന്‍‌വിധിയിലേക്ക് പരാജിതനും ജമ്പ് ചെയ്തോ?
അടുത്തത്, കമന്റിന്റെ അര്‍ത്ഥശൂന്യതയെപറ്റിയല്ലെ താങ്കളുടെ പോസ്റ്റിന്റെ തന്നെ , അവസാനം എഴുതിവളച്ചു തിരിച്ചു വചേക്കുന്നത്, വിധേയത്വം മൂലംകമന്റെഴുതുന്നു എന്നൊക്കെ പറഞ്ഞിട്ട്,
അവരൊക്കെ ഏതൊ, തൊമ്മിമാരാണോ ചാണ്ടിമാരോന്നൊക്കെ എന്നൂടേ പറഞ്ഞ് ഒപ്പിച്ച് വച്ചിട്ടുണ്ടല്ലൊ,
പിന്നെ അവസാനം എനിക്ക് തന്ന ഉപദേശം ഉണ്ടല്ലൊ അതും അങ്ങ സ്വീകരിച്ചു വച്ചിരിക്കുന്നു,

പക്ക്ഷേ ആ ശൈലി ഗംഭീരം
മുന്‍‌വിധികളോടുള്ള അതിവിധേയത്വം
എന്തൊരു പ്രയോഗം എന്റെമ്മച്ചി!,
ചുരുക്കത്തില്‍ എനിക്ക് ചില പുതിയ കാര്യങ്ങളും കൂടെ മനസ്സിലായി,
ഷേയേര്‍ഡ് ലിസ്റ്റിലുണ്ടെങ്കില്‍ മാത്രം / സപ്പോര്‍ട്ട് ചെയ്യുന്നവര്‍ മാത്രം വിധേയത്വമില്ലാത്തവരും ആത്മാഭിമാനമുള്ളവരും, വല്ലപ്പോഴും എവിടെങ്കിലും ഒരുപോസ്റ്റ് വായിച്ച് കമന്റ് ഇട്ടാല്‍ അയാള്‍ വിധേയന്‍ തൊമ്മിയും.
പരാജിതാ എന്ത്യേ നിങ്ങള്‍ പറയുന്നതും എഴുതുന്നഅതും മാത്രം ശരി എന്നും മറ്റുള്ളവര്‍ എതിരു പറഞ്ഞാല്‍ അത്, ഒരുമാതിരി കൊഞ്ജാണന്‍ എന്നും വരുത്തി തീര്‍ക്കാന്‍ ഒരു ശ്രമം,
ഞാന്‍ ആദ്യം മുതലേ ചോദിക്കുന്നതിനൊന്നും മറുപടി താങ്കളുടെ കമന്റില്‍ എഴുതി കണ്ടില്ല, ഏന്തൊക്കെയോ എഴുതി ആടിനെ പട്ടിയാക്കി വച്ചേക്കുന്ന ഒരു മറുപടി ആയി പോയല്ലൊ മൊത്തത്തില്‍ താങ്കളുടെ കമന്റ്!
പിന്നെ എന്റെ കാഴ്ചപ്പാടില്‍, ഷേയേര്‍ഡ് ലിസ്റ്റ് കൊള്ളില്ല എന്നു ഞാനെങ്ങും പറ്ഞ്ഞിട്ടില്ലല്ലൊ മാഷേ,
കമന്റെഴുതുന്നവര്‍ അതുചെയ്യുന്നത് വിധേയത്വം കൊണ്ടും ഷേയേര്‍ഡ് ലിസ്റ്റിടുന്നവര്‍ ഏതാണ്ട് നോബിള്‍ പ്രവര്‍ത്തി ചെയ്യുന്നു എന്നും ഉള്ള താങ്കളുടെ കാഴ്ചപ്പാട് അത് എങ്ങനെ ശരിയാവും?
ഷേയേര്‍ഡ് ലിസ്റ്റുണ്ടാക്കാനും അതു ഷേയര്‍ ചെയ്യാനും താങ്കള്‍ക്കുള്ളതു പോലെ, സ്വാതന്ത്ര്യം ഉണ്ട് കമന്റ് എഴുതുന്നവര്‍ക്ക് അതെഴുതാനും, അതിനെ പറ്റി ചര്‍ച്ച ചെയ്യാനും അത് എങ്ങനെ ആവണമെന്ന് തീരുമാനിക്കാനും.,

ഇനി യഥാര്‍ത്ഥ്യം ചില പോസ്റ്റുകളില്‍ പരസ്പരം കമന്റി ആളുകള്‍ സഹായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് പക്ഷേ അവിടെ വിധേയത്വം എന്നതിനെ ക്കാള്‍ യോജിക്കുന്നത്, പരസ്പര സഹകരണം എന്നതാണ്
വിധേയന്‍ എന്നതിന്റെ നിരവചനം എന്റെ കാഴ്ച്പ്പാടില്‍ വേറേയാണ്. പക്ഷേ പരാജിതന്‍ ഈപ്പറഞ്ഞ വിധേയത്വം വളരെ വ്യക്തമായി ഈ ഷേയേര്‍ഡ് ലിസ്റ്റിലും കാണുന്നുണ്ട്!
സമയത്തിന്റെ അഭാവത്താല്‍ ഏറെ ഇക്കാര്യത്തില്‍ ഇനി ചര്‍ച്ച ചെയ്യാന്‍ അഗ്രഹിക്കുന്നില്ല!!!

nalan::നളന്‍ said...

ചര്‍ച്ചയുടെ പോക്കു കണ്ടാ‍ല്‍ ബ്ലോഗില്‍ വരുന്നതൊക്കെ വായിച്ചിരിക്കേണ്ടതാണെന്നു തോന്നുന്നു. ബ്ലോഗു പോയിട്ട് വിശ്വസാഹിത്യത്തില്‍ തന്നെ വായിച്ചിരിക്കേണ്ടതായിട്ടൊന്നുമില്ല. അല്ലേല്‍ തന്നെ സാഹിത്യം തന്നെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു മസ്റ്റ് അല്ല.

ഇത്രയധികം ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അതില്‍ നിന്നും രണ്ടു രീതിയീല്‍ തിരഞ്ഞെടുത്തു വായിക്കാനാണു ഷെയര്‍ഡ് ലിസ്റ്റുകള്‍ സഹായിക്കുന്നത് എന്നൊരു ധാരണയുണ്ടെന്നു തോന്നുന്നു.

1.മികച്ച പോസ്റ്റുകള്‍
2.താല്പര്യമുള്ള വിഷയങ്ങളിലെ പോസ്റ്റുകള്‍ (മികച്ചവയാകണമെന്നില്ല)

ഇതില്‍ മികച്ച പോസ്റ്റുകള്‍ എന്നതിനെപ്പറ്റി ഒരു അഭിപ്രായ ഏകീകരണത്തിനു സാധ്യമല്ല. പലരുടേയും മാനദണ്ഡങ്ങള്‍ വ്യത്യസ്തം, മാത്രമല്ല എല്ലാ പോസ്റ്റുകളും വായിക്കാതെ വായിച്ചതിലെ മികച്ചത് എന്നു പറയാനേ കഴിയുള്ളൂ. എല്ലാം വായിച്ചിട്ട് മികച്ചതേതെന്നു പറയണമെങ്കില്‍ക്കൂടി ദിവസത്തിന്റെ ദൈര്‍ഘ്യം 24 മനിക്കൂറില്‍ നിന്നും 240 മണിക്കൂറാക്കിയാലും നടക്കില്ല, പോസ്റ്റുകളുടെ എണ്ണം അനുപാതമായി വര്‍ദ്ധിക്കുന്നത് കൊണ്ട്. അപ്പോള്‍ മികച്ചത് എന്ന വാദത്തിനു കഴമ്പില്ല.എന്റെ അഭിപ്രായത്തിലെ മികച്ചത് എന്നു തിരുത്തി, ഞാന്‍ വായിച്ചതില്‍ എന്റെ അഭിപ്രായത്തിലെ മികച്ചത് എന്നു പറഞ്ഞാല്‍ കുഴപ്പമില്ല. എന്നാലും എന്റേയും നിന്റേയും ഒക്കെ വീണ്ടും സബ്ജക്റ്റീവാകും.

പക്ഷെ ഇതിനെക്കാളൊക്കെ മനസ്സിലാക്കേണ്ട കാര്യങ്ങള്‍

1. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ പോസ്റ്റുകളും വായിക്കണം എന്ന പിടിവാശി ഉപേക്ഷിക്കുക
2. ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എല്ലാ നല്ല/മികച്ച/താല്പര്യമുള്ള പോസ്റ്റുകളും വായിക്കണം എന്ന പിടിവാശിയും ഉപേക്ഷിക്കുക. ഇതൊന്നും വായിച്ചില്ലേലും സൂര്യന്‍ നാളെ കിഴക്കു തന്നെ ഉദിക്കും.

വല്ലപ്പോഴുമൊക്കെ വായിക്കാന്‍ സമയം കിട്ടുമ്പോള്‍, എവിടെ നിന്നു തുടങ്ങണം എന്ന് ആശങ്കയുള്ളപ്പോള്‍ ഷെയര്‍ഡ് ലിസ്റ്റുകള്‍ ഓടിച്ച് സ്കാന്‍ ചെയ്തു നോക്കുക, താല്പര്യം തോന്നിയാല്‍ വായിക്കുക അത്രേയുള്ളൂ ഷേയര്‍ഡ് ലിസ്റ്റിന്റെ ഉപയോഗം. വായിച്ചതെന്തേലും കൊള്ളാമെന്നു തോന്നിയാല്‍ സ്വയം ഷെയര്‍ ചെയ്യുക, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഉപയോഗം ചെയ്യും എന്നു തോന്നിയാലും ഷെയറുക. ഇതിലിത്ര ഗോമ്പ്ലിക്കേഷനെന്താണു.?

ഓര്‍ത്തിരിക്കേണ്ടത് : ബ്ലോഗില്‍ വായിച്ചിരിക്കേണ്ടതായിട്ടൊന്നുമില്ല.

പരാജിതന്‍ said...

സാജാ, യാതൊരു ആവേശവുമില്ല. തന്നെയുമല്ല, സ്വന്തം യുക്തിയ്ക്ക്‌ ബോധ്യപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ അമിതാവേശത്തില്‍ ചിലരൊക്കെ വന്ന് ഇടംവലം നോക്കാതെ കമന്റുന്നത്‌ കാണുന്നത്‌ ആദ്യമായുമല്ല.

വിമല്‍ എന്ന പേരില്‍ കമന്റിയത്‌ ആരായാലും, അയാള്‍ അസഭ്യം പറയുകയോ മറ്റോ ചെയ്യുന്നില്ലെങ്കില്‍, എന്നെ ബാധിക്കുന്നതല്ല. അയാളുടേത്‌ കപടനാമമാണെന്ന തോന്നല്‍ അയാളുന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഉപാധിയായി താങ്കള്‍ക്കു തോന്നുന്നെങ്കില്‍ ആയിക്കൊള്ളൂ. (യഥാര്‍ത്ഥനാമത്തിലല്ല എഴുതുന്നതെന്നതിനാല്‍ എന്നെയും താങ്കള്‍ക്കു വേണമെങ്കില്‍ 'കപടവേഷധാരീ'ന്നൊക്കെ വിളിക്കാന്‍ സ്കോപ്പുണ്ട്‌.)

പിന്നെ, ഖസാക്ക്‌ സ്റ്റൈല്‍, അവാര്‍ഡ്‌ പടം സ്റ്റൈല്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഇപ്പോള്‍ എവിടെയും ചിലവാകില്ല. വായിച്ച പോസ്റ്റിന്റെ പേര്‌ ബ്ലോഗില്‍ ലിസ്റ്റ്‌ ചെയ്യുന്നതും വായിച്ച പുസ്തകം ലിവിങ്ങ്‌ റൂമിലെ ഷെല്‍ഫില്‍ വയ്ക്കുന്നതും തമ്മില്‍ സാമ്യമുണ്ട്‌. വീട്ടില്‍ വരുന്ന അതിഥികള്‍ താല്‌പര്യമുണ്ടെങ്കില്‍ എടുത്തു നോക്കും. അതവരെ വായനയ്ക്കു പ്രേരിപ്പിച്ചെന്നുമിരിക്കും. അതായത്‌ ബ്ലോഗില്‍ അവനവനു കൊള്ളാമെന്നു തോന്നുന്ന പോസ്റ്റുകള്‍ ലിസ്റ്റ്‌ ചെയ്യുന്നത്‌ കാപട്യമാണെങ്കില്‍ വീട്ടിലെ ഷെല്‍ഫില്‍ ബുക്കുകള്‍ മറ്റുള്ളവര്‍ കാണെ വയ്ക്കുന്നതും കാപട്യമാണ്‌. (ഈയുള്ളവന്‍ ഒരു പരമകാപട്യാനന്ദ സ്വാമിയാണ്‌. കൈയില്‍ പുസ്തകം കൊണ്ടു നടക്കും. കറന്റ്‌ ബില്ലടയ്ക്കാനുള്ള ക്യൂവില്‍ നിന്നും വായിക്കും. എന്താ ജാട! ഹോ! തമിഴ്‌ നാടായതോണ്ട്‌ കുഴപ്പമില്ല. നാട്ടിലായിരുന്നേല്‍ ഈ കപടവേഷം കെട്ടല്‍ ജനം എപ്പോ വലിച്ചു കീറിയെന്നു ചോദിച്ചാ മതി.) ആ ആംഗിളില്‍ ക്യാമറ ചലിപ്പിച്ചാല്‍ ബ്ലോഗില്‍ ഫോട്ടോയിടുന്നത്‌, പ്രൊഫൈലില്‍ അവനവനെപ്പറ്റി നാലു വാക്കെഴുതുന്നത്‌, എന്തിനധികം, പോസ്റ്റിടുന്നത്‌ പോലും കാപട്യങ്ങളുടെ ലിസ്റ്റില്‍ പെടുത്താം.

മുന്‍വിധികളോടുള്ള അമിതവിധേയത്വം എന്നെഴുതിയാല്‍ അടിപൊളി ഗാംഭീര്യമാണല്ലേ? അറിയില്ലായിരുന്നു! അതു പോലെ, കമന്റിനേയും ഷെയേഡ്‌ ലിസ്റ്റിനെയും കൂട്ടിക്കെട്ടിയ ചരട്‌ ഇനിയും അഴിച്ചെടുക്കാറായില്ലേ? ഇവിടാരും കമന്റെഴുതുന്നവരെ കൊച്ചാക്കിയതല്ലെന്നു പറഞ്ഞാരുന്നല്ലോ. ഷെയേഡ്‌ ലിസ്റ്റ്‌ ഇടുന്നവരെല്ലാം പുറം ചൊറിയല്‍കാരാണെന്നൊക്കെ വഴിയേ പോകുന്നവനെല്ലാം വിളിച്ചു പറയുന്നതു കേട്ടാല്‍ മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നേ പറഞ്ഞുള്ളൂ. അതിനു കമന്റുമായി യാതൊരു ബന്ധവുമില്ല. നേരത്തെയും പറഞ്ഞു അത്‌. ആര്‌ കേള്‍ക്കാന്‍!

ഇവിടെയിട്ടിരിക്കുന്ന ലിസ്റ്റില്‍ വിധേയത്വമുണ്ടെന്ന താങ്കളുടെ കണ്ടെത്തല്‍ കണ്ട്‌ അന്തംവിട്ട്‌ നമിച്ചു പോയി സാജാ. എല്ലാം മനസ്സിലായിരിക്കുന്നു!! എന്തായാലും ചര്‍ച്ച ചെയ്യാന്‍ നില്‌ക്കുന്നില്ലെന്നു പറഞ്ഞതിനു നന്ദി. ബാക്കിയുള്ളവരുടെ സമയത്തിനുമുണ്ടേ ഇമ്മിണി വില!

നളാ, താങ്കള്‍ പറഞ്ഞ പ്രധാനസംഗതി ഞാന്‍ ഈ കമന്റില്‍ പറഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ചയായാണ്‌ ഈ പോസ്റ്റിട്ടത്‌.

സാജന്‍| SAJAN said...

പരാജിതന്,
നിര്‍ത്തുന്നതിനു മുമ്പ് ചില കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യം ആണെന്ന് തോന്നുന്നു,
അനോണി എന്നുള്ളതിന്റെ നിര്‍വചനം അറിയാതെ ഇരിക്കുവാന്‍ മാത്രം ബുദ്ധി ഹീനന്‍ അല്ല താങ്കളെന്ന് ഞാന്‍ വിചാരിച്ചോട്ടെ,

ഈ വിമല്‍ എന്ന പേരില്‍ ഒരു ആക്ടീവ് ബ്ലോഗര്‍ വന്ന് എന്തെങ്കിലും എഴുതി ചോദിച്ചാല്‍ അതിനു മറുപടി കൊടുക്കും , കൊടുക്കാതിരിക്കും അതൊക്കെ എന്റെ പേഴ്സണല്‍ വിഷയങ്ങളല്ലെ? ന്യായമായി ആ വിഷയത്തിനു ഞാന്‍ മറുപടി പറഞ്ഞു കഴിഞ്ഞു.

എനിക്ക് വളരെ വ്യക്തതയുള്ള ചില വിഷയങ്ങളില്‍ എനിക്കാരുടേയും സഹായംവേണ്ട പാരാജിതന്‍!
പിന്നെ സ്വയം കപട വേഷധാരിയായി, ആ ചെറുതാക്കല്‍ ഞാന്‍ മുഖാന്തരം ആണെന്ന് താങ്കള്‍ക്ക് തോന്നിയാല്‍ എനിക്കൊന്നും കൂട്ടിച്ചേര്‍ക്കാനില്ല!
പക്ഷേ എന്റെ ആദ്യത്തെ കമന്റിലെ അവസാന ഭാഗത്ത് ഞാന്‍ വളരെ ക്ലിയറായി എഴുതിയിരുന്നു താങ്കളെയല്ല ഉദ്ദേശിക്കുന്നതെന്ന്, (വായിച്ചു നോക്കിയോ ആവോ)
അടുത്തത്, ഈ ഷെയറിങ്ങ് ലിസ്റ്റ് എന്ന് ഞാന്‍ എഴുതിയത് ഇവിടെയുള്ള ഷെയറിങ്ങ് ലിസ്റ്റ്( താങ്കളുടെ ബ്ലോഗിലുള്ള) ഷെയറിങ്ങ് ലിസ്റ്റ് എന്ന് ആക്കി തീര്‍ത്ത താങ്കളുടെ ബുദ്ധിയെ ഒരിക്കല്‍ കൂടെ നമിക്കുന്നു,
മുമ്പിലത്തെ കമന്റില്‍ എന്റെ ആദ്യത്തെ വാചകത്തിനത് ഒരിക്കല്‍ കൂടെ അടിവരയും ഇടുന്നു!
അവസാന പോയെന്റ്., കമന്റിനേയും ഷേയറിങ്ങ് ലിസ്റ്റിനേയും ഒരു ചരടില്‍ അപ്പുറവും ഇപ്പുറവും കൂട്ടിച്ചേര്‍ത്ത് വച്ച് തുടങ്ങിയത് പരാജിതന്‍ തന്നെയല്ലേ? അതിനാരോട് പരാതി പറയുന്നു?

പരാജിതന്‍ said...

സാജന്‍,
'അനോണീനിര്‍വ്വചനം' അറിയാമോ ഇല്ലയോ എന്നതല്ലല്ലോ ഇവിടെ പ്രശ്നം. വിമല്‍ അനോണി തന്നെയായിരിക്കാം. അയാള്‍ പറഞ്ഞതെന്തെന്നതിലാണ്‌ കാര്യം എന്നാണ്‌ ഞാന്‍ പറഞ്ഞത്‌. താങ്കള്‍ ആക്ടീവ്‌ ബ്ലോഗര്‍മാരുമായി മാത്രം സംസാരിക്കുന്ന ആളാണെന്നത്‌ മൂപ്പര്‍ അറിഞ്ഞിട്ടുണ്ടാവില്ല.

പിന്നെ, താങ്കള്‍ക്ക്‌ വ്യക്തതയുള്ള കാര്യത്തിലെന്നല്ല, ഒരു കാര്യത്തിലും സഹായിക്കാനുള്ള യാതൊരു പ്ലാനുമില്ല എനിക്ക്‌. ബ്ലോഗെഴുത്ത്‌ ചാരിറ്റി സര്‍വീസൊന്നുമല്ല. മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യുന്നത്‌ താങ്കളുടെ വ്യക്തിപരമായ ഇഷ്ടമാണ്‌ താനും. പക്ഷേ, 'ഇങ്ങോട്ട്‌' പറയുന്നതിനുള്ള മറുപടി താങ്കള്‍ക്ക്‌ തീര്‍ച്ചയായും കിട്ടുമെന്നു മാത്രം.

ആരാണ്‌ സ്വയം കപടവേഷധാരിയായത്‌? താങ്കളോ മറ്റു ചിലരോ വിചാരിച്ചാല്‍ കപടപരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ പറ്റിയ ചരക്കുകളല്ല പലരും എന്നു പരോക്ഷമായി പറഞ്ഞെന്നേയുള്ളൂ.

ഈ പോസ്റ്റില്‍ മാത്രമല്ല, മറ്റു ചിലയിടത്തും വായനാലിസ്റ്റിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഞാനും പങ്കെടുത്തിരുന്നു. അതു കൊണ്ട്‌ തന്നെ ഈ ചര്‍ച്ചയൊക്കെ കാണുമ്പോള്‍ താങ്കള്‍ക്ക്‌ ലജ്ജ വരുന്നൂന്നൊക്കെ പറഞ്ഞാല്‍ സ്വാഭാവികമായും ഞാനും പ്രതികരിക്കും. അത്രേയുള്ളൂ.

കൂടാതെ, ഈ ഷെയറിങ്ങ്‌ ലിസ്റ്റ്‌ എന്നെഴുതിയതിനെ "എന്റെ ഷെയേഡ്‌ ലിസ്റ്റ്‌" എന്നു ഞാന്‍ വായിച്ചത്‌ എന്റെ ബുദ്ധിയുടെ കുഴപ്പം കാരണമല്ല, താങ്കളുടെ ഭാഷയുടെ തകരാറ്‌ മൂലമാണ്‌. 'ഈ'യും 'ആ'യുമൊക്കെ ആവശ്യമില്ലാത്തിടത്ത്‌ ഉപയോഗിച്ചാല്‍ അര്‍ത്ഥം മാറുമെന്നു പോലുമാലോചിക്കാതെ ആ കുഴപ്പം എന്റെ മേല്‍ കെട്ടി വച്ച അതിബുദ്ധിയ്ക്ക്‌ ഒരു സ്‌പെഷ്യല്‍ നമസ്കാരം!

അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ്‌ ലിസ്റ്റിനെയും എപ്പോഴാണ്‌ ഞാന്‍ കൂട്ടിക്കെട്ടിയത്‌? പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞിരിക്കുന്നത്‌ കമന്റ്‌ അഗ്രഗേറ്ററിന്റെ കാര്യമാണ്‌. (അഗ്രഗേറ്ററില്‍ നിന്നു മാറ്റി നിറുത്തി കമന്റിനെ കാണാന്‍ ശേഷിയില്ലാത്തവരോടും കൂടിയാണ്‌ പറയുന്നതെന്നറിയാതെയല്ല.) തന്നെയുമല്ല, കമന്റ്‌ അഗ്രഗേറ്ററിനെയും ഷെയേഡ്‌ ലിസ്റ്റിനെയും തമ്മില്‍ താരതമ്യം ചെയ്യുന്നത്‌ ശരിയാണോ എന്നാണ്‌ തുടക്കത്തിലെ ചോദ്യം തന്നെ. (ഒന്നു കൂടി വായിച്ചു നോക്കുന്നതില്‍ തെറ്റില്ല.)

പിന്നെ, താങ്കള്‍ ഇട്ട അടിവര തെളിഞ്ഞില്ല, കേട്ടോ. പേനയില്‍ മഷി തീര്‍ന്നു കാണും.

സാജന്‍| SAJAN said...

പരാജിതാ, ശരിക്കും ചിരിപ്പിച്ച് കേട്ടോ!
പ്രത്യേകിച്ച് അവസാനത്തെ വരിയൊക്കെവായിച്ച് ചിരി കണ്ട്രോള്‍ ചെയ്യാന്‍ പറ്റിയില്ല.

എല്ലാം മനസ്സിലായി,
താങ്കള്‍ പോസ്റ്റ് എഴുതിയതും, വിമലും ആയുള്ള താങ്കളുടെ വെട്ടിമാറ്റാനാവാത്ത വിധേയത്വവും, മൊത്തത്തില്‍ ബെസ്റ്റ്!!!

അല്ലെങ്കില്‍ ചക്കെന്ന് എഴുതിയാല്‍ കൊക്കെന്ന് വായിക്കുകയും, മറ്റുപലതും ചിന്തിക്കുകയും ചെയുന്ന താങ്കളോട് ഞാന്‍ ഇനി എന്തു പറയാന്‍?
സുഹൃത്തേ ഞാന്‍ എവിടാ എഴുതിയത് ആക്ടീവ് ബ്ലോഗറോട് മാത്രമേ സംസാരിക്കൂ എന്ന്?
(ഒരു വായനക്ക് മനസ്സിലായില്ലെങ്കില്‍ വീണ്ടും വീണ്ടും വായിക്കുന്നത് നല്ലതാണ്, ഇത്തരം വിഡ്ഡിത്തം വിളിച്ചു പറയുന്നതിലും നന്നായിരിക്കും)
ദേ ഞാന്‍ ഒന്നൂടെ ആവര്‍ത്തിക്കാം

വിമല്‍ എന്ന പേരില്‍ ഒരു അക്ടീവ് ബ്ലോഗര്‍ (ആക്സ്റ്റീവ് ബ്ലോഗര്‍ ബോള്‍ഡില്‍) വന്ന് എന്തെങ്കിലും ചോദിച്ചാല്‍....

ഇതു വായിച്ചാല്‍ ഞാന്‍ മനസ്സിലാക്കുന്നത് ഒരു ആക്ടീവ് ബ്ലോഗര്‍ ആയിരിക്കുന്ന ഒരാള്‍ തല്‍ക്കാലം പേരുമാറ്റി വിമല്‍ എന്നാക്കി ചോദിക്കുന്നു,
ഇനി അന്‍‌റാട്ടിക്കയില്‍ ഇതിനിങ്ങനെയാണെന്ന് അര്‍ത്ഥമെന്ന് മാത്രം പറയരുത്, ഞാന്‍ അവിടേങ്ങും പോയിട്ടില്ലേ അതിനാല്‍ ആ വേര്‍ഷന്‍ എനിക്കറിയില്ല!

പിന്നെ എന്റെ മലയാളം, എന്നാ ചെയ്യാനാ ?
മലയാളം ഞാന്‍ കുറച്ചേ പഠിച്ചിട്ടുള്ളൂ അതിന്റെ ഒക്കെ കുഴപ്പമാ , പരാജിതന്‍ എന്നെങ്കിലും കറസ്പോണ്ടന്‍സ് ക്ലാസ് തുടങ്ങുന്നെങ്കില്‍ അറിയിക്ക്, താങ്കളെ പോലുള്ള മലയാളം പണ്ഡിതരില്‍ നിന്നും ഇത്തരം മലയാളം പഠിക്കാന്‍ കഴിയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ?

പിന്നെ ഞാന്‍കപട മലയാളികളെ പറ്റി എഴുതി താങ്കളില്ല എന്നു കൂട്ടിചേര്‍ത്തിട്ടും അതു വായിച്ചപ്പൊ, താങ്കളും ആ ലിസ്റ്റിലുണ്ടെന്ന് തോന്നിയോ? എങ്കില്‍ ശരിക്കും കണക്കായിപ്പോയി
സമയം കളയുന്ന ഇത്തരം വിലകുറഞ്ഞ ചര്‍ച്ചകളും(ഒന്നൊ രണ്ടൊ കമന്റിട്ടേമിച്ചു പോന്നവരുടെ കാര്യമല്ല) മറ്റുള്ളവരുടെ വായനലിസ്റ്റുകളും ഇതുവരെ ഞാന്‍ നോക്കാറില്ലായിരുന്നു, (ആര്‍ക്കൊക്കെ ഈ വായനലിസ്റ്റ് ഉണ്ടെന്ന് പോലും) അപ്പൊ ഇത്തരം സമയം കൊല്ലുന്ന ചര്‍ച്ചകളില്‍ താങ്കളും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സംശയവും വേണ്ട ക്വേട്ടൊ താങ്കളേയും ചേര്‍ത്താണ് ഞാന്‍ തുടക്കത്തില്‍ കപട വേഷധാരികളായ മലയാളികള്‍ എന്ന് വിളിച്ചത്!
അതിനെന്താ താങ്കള്‍മറുപടി എഴുതിയത്, ക്യൂവില്‍ വച്ച് ഖസാക്ക് എഴുതിയ വിജയന്റെ ഇതിഹാസം വായിച്ചെന്നോ മറ്റോ,അതൊന്നും സാരമില്ല
ചികിത്സിച്ച് മാറ്റാവുന്നതേയുള്ളല്ല് പക്ഷേ എന്റെ കാര്യം നോക്ക് കടുത്ത് പോയി,
മൊബൈല്‍ നാലാളെ കാണ്‍കെ പോക്കറ്റില്‍ വച്ച് കൊണ്ട് നടക്കുക(ഇപ്പോഴല്ല 2000-01 കാലയളവില്‍), കാറിന്റെ ചാവി എപ്പോഴും കറക്കികൊണ്ട് നടക്കുക, വായിച്ചാ മനസ്സിലായില്ലെങ്കിലുംടൈം മാഗസിനു കാശു കളയുക,
വീട്ടില്‍ ഹിന്ദു, ഇന്‍ഡ്യന്‍ എക്സ്പ്രെസ്സും പിന്നെ വീക്കും ഇംഗ്ലിഷ് ഇന്‍ഡ്യാറ്റുഡേയും വരുത്തുക,
ഇംഗ്ലിഷിന്റെ അ ബാ ക്കാ അറിയില്ലെങ്കിലും , മറ്റുള്ളവരുടെ മുന്നില്‍ വച്ച് സിലിമേലെ ബിന്ദുപ്പണിക്കരെ പോലെ ഇംഗ്ലിഷ് മാത്രം പറയുക, പിന്നെ ബുക്സ്റ്റോളില്‍ ചെന്നാല്‍ ഏറ്റവും വലുപ്പം കൂടിയ ഇംഗ്ലിഷ്ബുക്കെടുത്ത് തല തിരിച്ച് വായിക്കുക, ഫ്ലൈറ്റില്‍ യാത്ര ചെയ്താല്‍ ഒരു മാസത്തേക്കെങ്കിലും എയിര്‍ലൈന്റെ ടാഗ് ഇളക്കി മാറ്റാതെ ഇരിക്കുക, നമ്മുടെ റോഡില്‍ അയാലും അത് സ്റ്റ്രോളി ആയി ഉപയോഗിക്കുക, പുറത്ത് നിന്ന് വന്നാല്‍ ഒരാഴ്ച ജെറ്റ് ലാഗ് ആണെന്ന് പറയുക,
പുറത്തിറങ്ങിയാല്‍ മിനറല്‍ വാട്ടെര്‍ മാത്രം ചോദിച്ച് വാങ്ങുക, മൊത്തം മലായാളികളെ കുറ്റം പറയുക, പക്ഷേ, ഇത്തരം അസുഖങ്ങള്‍ക്ക് കൂടുതല്‍ ചേരുന്ന വാക്ക് പൊങ്ങച്ചം എന്നല്ലേ?
ബട്ട്,ഞാന്‍ ഇങ്ങനൊക്കെ ആണെങ്കിലും ആരെങ്കിലും
എടേ ഇത് പൊങ്ങച്ചങ്ങളല്ലേടേ? ഇത് വേണൊടെ മരിയാതക്ക് അങ്ങ് ജീവിച്ചാ പോരേടെ എന്നാങ്ങാനും ചോദിച്ചെന്നിരിക്കട്ടെ, അവനെയങ്ങ് ശുദ്ധ വെവര ദോഷിയും കണ്ട്രിയും, അവികസിതനൊക്കെയാക്കിക്കളയും,
ഹോ എന്റെ ഒരു കാര്യമേ???

അപ്പൊ ഈ പൊങ്ങച്ചമല്ലല്ലൊ ഞാന്‍ ഇതുവരെ എഴുതിയത് എന്റെ കമന്റ് ആ രീതിയില്‍ ഡൈവേര്‍ട്ട് ചെയ്ത് തിരിച്ചു വച്ചപ്പൊ എന്താ ഒരു സുഖം ഇല്ലേ?

പിന്നെ മലയാളം അറിവില്ലായ്മയുടെ കാര്യം അതു താങ്കള്‍ക്കും ബാധകമാണ് ‘ഈ’യും ‘ആ’ യും എവിടൊക്കെ ചേര്‍ക്കും എന്ന് താങ്കളും മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. വിനയത്തോടെ പറഞ്ഞാല്‍ ഈ ഷേയേര്‍ഡ് ലിസ്റ്റ് എന്ന് ഞാന്‍ എഴുതിയത്, ഈ ചര്‍ച്ച ചെയ്യുന്ന സാമാനം എന്നാ, സംഗതി പുടികിട്ടിയോ??

നെക്സ്റ്റ്,

അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ്‌ ലിസ്റ്റിനെയും എപ്പോഴാണ്‌ ഞാന്‍ കൂട്ടിക്കെട്ടിയത്‌?
ദേ ഇനി ഇതിന്റെ മറുപടി
ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത്‌ പോലെയാണോ ഇത്‌?
ദേ ഇതിലുണ്ട് താങ്കളുടെ പോസ്റ്റില്‍ നിന്നും ക്വാ‍ട്ടിയതാണ് ക്വേട്ടോ!
ഇപ്പൊ ആ ഭാഗവും ക്ലിയാറായല്ലൊ(സമ്മതിക്കരുത്)

ഇനി അവസാനത്തേത് ചിരിപ്പിക്കാന്‍ എഴുതിയതാണെങ്കില്‍ ഒത്തിരിയങ്ങ് ചിരിച്ച് ക്വേട്ടൊ താങ്ക് യൂ, താങ്ക് യൂ!!!(എനിക്കിപ്പൊ ഭയങ്കര ക്ഷമയാ അല്ലെങ്കില്‍ ഇതൊക്കെ വായിച്ച് കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാവുന്നത് പോലെ മറുപടി എഴുതുമോ ഹോ എന്റെയൊരു കാര്യം, പാവം ഞാന്‍)

പരാജിതന്‍ said...

സാജാ,
ചിരിയൊക്കെ നിര്‍ത്തി മൂഢസ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്നാലും താങ്കള്‍ക്ക്‌ രക്ഷയില്ല. കാരണം, സംശയരോഗത്തിന്‌ വലിയ ചികിത്സയൊന്നുമില്ല.

ആക്ടീവ്‌ ബ്ലോഗര്‍ ഭാഗത്തിന്റെ വ്യാഖ്യാനം കലക്കി. ആരും സറണ്ടറായിപ്പോകും. പിന്നെ, ഞാന്‍ വായിക്കുന്നത്‌ ഇതിഹാസവും പുരാണവുമൊന്നുമല്ല കേട്ടോ. ഡയറ്റ്‌ ഫോര്‍ എ സ്മാള്‍ പ്ലാനറ്റ്‌, സ്‌ട്രീറ്റ്‌ ട്രെന്റ്‌സ്‌, ബ്രാന്റ്‌ ന്യൂ ബ്രാന്റ്‌ തിങ്കിങ്ങ്‌ എന്നൊക്കെയുള്ള കിത്താബുകളാ. (ഒക്കെയും അംഗ്രേസി. മലയാളം മീഡിയം സ്കൂളില്‍ പഠിച്ചതിന്റെ കോംപ്ലക്സ്‌ നോക്കണേ!) അതു പോട്ടെ, കമന്റ്‌ ഡൈവേര്‍ട്ട്‌ ചെയ്തൂന്നൊക്കെ പറഞ്ഞാല്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ താങ്കള്‍ കരുതുന്ന പോലെ 'കൊച്ചു കുട്ടിക'ളല്ലല്ലോ മറ്റുള്ളവര്‍. 'കപടമലയാളി' എന്നൊക്കെ കണ്ണുംപൂട്ടിയങ്ങ്‌ കാച്ചുമ്പോള്‍ അറിയണമായിരുന്നു, തിരിച്ചും ചിലതൊക്കെ കേള്‍ക്കേണ്ടി വരുമെന്ന്. പിന്നെ, 'ഈ ഷെയേഡ്‌ ലിസ്റ്റ്‌' എന്നതിലെ മലയാളം താങ്കളുദ്ദേശിച്ച പോലാവണമെങ്കില്‍ 'ഈ' വേണ്ട. പറയുമ്പോള്‍ നമ്മള്‍ പല രീതിയിലും പറയും. അപ്പോള്‍ അക്ഷരങ്ങള്‍ മാത്രമല്ല സംവേദനം നടത്തുന്നത്‌. എഴുതുമ്പോള്‍ അങ്ങനെയല്ല. അതു കൊണ്ട്‌ ചിലതൊക്കെ അവിടേം ഇവിടേം തിരുകുമ്പോള്‍ അര്‍ത്ഥം മാറും. ഇതൊക്കെ മനസ്സിലാക്കാന്‍ (തെറ്റു പറ്റിയാല്‍ തിരുത്താനും) മലയാളം പണ്ഡിതനൊന്നുമാകേണ്ട കാര്യമില്ല. ഇത്തിരി വകതിരിവ്‌ മതി. പുരിഞ്ചിതാ?

ഇനി, "ആശംസകള്‍" എന്നൊക്കെ കമന്റുന്നത്‌ പോലല്ല ലിസ്റ്റില്‍ ഷെയര്‍ ചെയ്യുന്നത്‌ എന്നു പറഞ്ഞാല്‍ "ഒന്നുകില്‍ കമന്റ്‌, അല്ലെങ്കില്‍ ഷെയേഡ്‌ ലിസ്റ്റ്‌" എന്നാണോ താങ്കള്‍ വായിക്കുന്നത്‌? 'ആശംസാകമന്റുകള്‍' എന്നു പറഞ്ഞാല്‍ എല്ലാത്തരം കമന്റുകളും അതിലുള്‍പ്പെടുമോ? കൊള്ളാം. വഞ്ചി തിരുനക്കരയില്‍ നിന്നെങ്ങോട്ട്‌ പോകാന്‍?

(എന്റേത്‌ ഐ എസ്‌ ഓ സെര്‍ട്ടിഫൈഡ്‌ ക്ഷമയാ.)

രാജ് said...
This comment has been removed by a blog administrator.
സാജന്‍| SAJAN said...
This comment has been removed by a blog administrator.
സാജന്‍| SAJAN said...

പരാജിതന്‍,
കാര്യമാത്ര പ്രസ്കതമായ വിഷയങ്ങള്‍ മാത്രം എഴുതട്ടെ,
1, ഈ വിമല്‍ എന്ന പേരില്‍ ഒരു ആക്ടീവ് ബ്ലോഗര്‍ വന്ന് എന്തെങ്കിലും എഴുതി ചോദിച്ചാല്‍ അതിനു മറുപടി കൊടുക്കും, കൊടുക്കാതിരിക്കും...

ഞാന്‍ എഴുതിയ കമന്റ് ദേ അതു പോലെ ക്വോട്ട് ചെയ്ത് വച്ചിരിക്കുന്നു,
ഇതിലെവിടെയാ ഞാന്‍ എഴുതിയിരിക്കുന്നത് ഞാന്‍ ആക്ടീവ് ബ്ലോഗര്‍ക്കേ മറുപടി കൊടുക്കൂ എന്ന്?
ഇതിനെന്തിന് എനിക്ക് മറ്റൊരു വ്യാഖ്യാനം?

2, അതിരിക്കട്ടെ, കമന്റിനേയും ഷെയേഡ്‌ ലിസ്റ്റിനെയും എപ്പോഴാണ്‌ ഞാന്‍ കൂട്ടിക്കെട്ടിയത്‌?
ഇതാണ് താങ്കളുടെ ചോദ്യം
ദേ ഇനി ഇതിന്റെ മറുപടി

ഒരു പോസ്റ്റില്‍ പോയി "ആശംസകള്‍." എന്നോ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു." എന്നോ കമന്റിടുന്നത്‌ പോലെയാണോ ഇത്‌?

ഇവിടെ മൂന്ന് സെഗ്മെന്റിലുള്ള കമന്റുകള്‍ ആണ് താങ്കള്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്, എന്നിട്ട് അവസാനത്തെ കമന്റിലോ അതു ആശംസാ‍ കമന്റായി മാത്രം ഷോര്‍ട്ട് ചെയ്തു വച്ചിരിക്കുന്നു.

ഒട്ടകപക്ഷിയേ പോലെ തല മണ്ണില്‍ പൂഴ്ത്തി വച്ചാല്‍ ലോകം ഇരുട്ടാവില്ല ഹരി,
എനിക്കീ വിഷയത്തില്‍ ഇനി കൂടുതലൊന്നും പറയാനില്ല,

ഒരിക്കല്‍ കൂടെ എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ,
വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ അതുകൊണ്ട് മാത്രം ഇതു മെച്ചം എന്ന് പറയാനാവില്ല!
ഗുഡ് ബൈ:)

Cibu C J (സിബു) said...

“വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ അതുകൊണ്ട് മാത്രം ഇതു മെച്ചം എന്ന് പറയാനാവില്ല!“

സാജാ കണ്‍‌ഫ്യൂഷന്‍ കണ്‍‌ഫ്യൂഷന്‍.. സാജന്‍ വായനാലിസ്റ്റിനേയും കമന്റിനേയും പിന്നേയും താരതമ്യം ചെയ്യാന്‍ ശ്രമിക്കുന്നു. എന്തിനാണത്? വായനാലിസ്റ്റിന്റെ ഉദ്ദേശം വേറേ, കമന്റിന്റേത്‌ വേറേ. പ്രാഥമികമായി വായനാലിസ്റ്റിന്റെ കമ്മ്യൂണിക്കേഷന്‍ സഹവായനക്കാരോടാണ് - ദേ ഈ സാധനം ഒന്ന്‌ നോക്കണേ എന്ന്‌. കമന്റുകളുടെ സംസാരം പ്രാഥമികമായി എഴുതിയ ആളോടും അവിടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരോടുമാണ്. ഇപ്പറഞ്ഞതിലാ‍ര്‍ക്കെങ്കിലും ഇവിടെ അഭിപ്രായവ്യത്യാസമുണ്ടോ?

“വായനാ ലിസ്റ്റിലും ഉണ്ട് വിധേയര്‍, കമന്റിടുന്നവരിലും ഉണ്ട് അതിനാല്‍ ...” എന്നുതുടങ്ങുന്ന ലോജിക്ക്‌ “മാങ്ങയിലും വരും പുഴു ചാണകത്തിലും വരും പുഴു, അതിനാല്‍... “ എന്ന രീതിയിലുള്ള ഒരു ലോജിക്കല്ലേ? അതുകൊണ്ട് മാങ്ങയെ പറ്റിയോ ചാണകത്തെ പറ്റിയോ എന്തെങ്കിലും സ്ഥാപിക്കാന്‍ പറ്റുമോ? പുഴുവിനെ പറ്റി എന്തെങ്കിലും പറ്റിയേക്കും :)

രാജ് said...
This comment has been removed by a blog administrator.
സാജന്‍| SAJAN said...
This comment has been removed by a blog administrator.
രാജ് said...
This comment has been removed by a blog administrator.
രാജ് said...
This comment has been removed by a blog administrator.
സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...
This comment has been removed by a blog administrator.
പരാജിതന്‍ said...

സാജാ,
കാര്യമാത്രപ്രസക്തമായി എഴുതുന്നതു തന്നെയാ നല്ലത്‌. ഒരു സംശയവുമില്ല.
1. എന്റെ ചോദ്യം ഇതാണ്‌: വിമല്‍ എന്ന പേരില്‍ ആക്‍ടീവ്‌ അല്ലാത്ത ഒരു ബ്ലോഗര്‍ വന്നു എന്തെങ്കിലും എഴുതി ചോദിച്ചാല്‍ താങ്കള്‍ മറുപടി കൊടുക്കുമോ? ആ പേരില്‍ ഇവിടെ കമന്റിയത്‌ ആരാണെന്നത്‌ താങ്കള്‍ക്കറിയുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. അതാരാണെന്ന് എനിക്കറിയില്ല, അറിയാനൊട്ടു താല്‌പര്യവുമില്ല. ആക്ടീവ്‌ ബ്ലോഗര്‍മാരല്ലാത്ത, വരമൊഴിയും കീമാനുമൊന്നും തങ്ങളുടെ പിസിയിലോ ലാപ്‌ടോപ്പിലോ ഇന്‍സ്റ്റാള്‍ പോലും ചെയ്തിട്ടില്ലാത്ത കുറച്ചു ബ്ലോഗ്‌ വായനക്കാരെയെങ്കിലും എനിക്കറിയാം. (നമ്മുടെ രണ്ടുപേരുടെയും നാടായ കൊല്ലത്തു തന്നെയുണ്ട്‌ അങ്ങനെ ചിലര്‍.)

2. ഒരു പോസ്റ്റില്‍ അതെഴുതിയ ആളിനോട്‌ ആശംസ നേരുന്നതിനു പിന്നില്‍ പല തരം താല്‌പര്യങ്ങളുണ്ട്‌. പുതിയൊരു ബ്ലോഗറിനെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്യുന്നതാകാം. അവനവന്റെ സാന്നിദ്ധ്യത്തെ പോസ്റ്റിട്ടയാളിനെയും അതു വായിക്കുന്നവരെയും അറിയിക്കാന്‍ ചെയ്യുന്നതാകാം (കഴമ്പുള്ളതൊന്നും എഴുതാനോ പോസ്റ്റ്‌ ചെയ്യാനോ പറ്റാത്ത പലരും സ്വന്തം പേര്‌ നാലാളറിയാനായി ഉപയോഗിക്കുന്ന തന്ത്രം. ഇപ്പോഴത്തെ നിരവധി 'ആക്ടീവ്‌ ബ്ലോഗര്‍മാര്‍' അങ്ങനെ മാത്രം ഉണ്ടായതാണ്‌.). തന്റെ പോസ്റ്റില്‍ കമന്റിയതിനുള്ള നാമമാത്രമായ ഒരു പ്രത്യുപകാരമെന്ന നിലയ്ക്കാകാം. ഈ ലിസ്റ്റ്‌ ഇനിയും നീളും. മൂന്നാമത്തെ കാറ്റഗറിയ്ക്കാണ്‌ ഇവിടെ പ്രസക്തി. അതായത്‌, സ്വന്തം പോസ്റ്റില്‍ കമന്റിയവനോടുള്ള വിധേയത്വം പ്രകടിപ്പിക്കലിന്‌. ഞാന്‍ പറഞ്ഞത്‌ അത്തരക്കാര്‍ എഴുതാന്‍ സാധ്യതയുള്ള രണ്ടുതരം കമന്റുകളെക്കുറിച്ചാണ്‌. വെറുതെ പ്ലെയിനായി "ആശംസകള്‍" എന്നെഴുതും ചിലര്‍. ഇത്തിരി കൂടി താല്‌പര്യം ഫീല്‍ ചെയ്തൊട്ടെയെന്നു കരുതി ചിലര്‍ "നന്നായിട്ടുണ്ട്‌. എങ്കിലും കുറേക്കൂടി മെച്ചപ്പെടുത്താമായിരുന്നു" എന്ന് ("പരമബോറ്‌! വേറെ പണിയില്ലേടേ?" എന്നായിരിക്കും അതിന്റെ വ്യംഗ്യം, മിക്കവാറും!) തട്ടിവിടും. രണ്ടു തരം (മൂന്നു സെഗ്മെന്റല്ല) കമന്റുകളും ആര്‍ജ്ജവമില്ലാത്ത ആശംസാപ്രകടനങ്ങള്‍ തന്നെ, ഫലത്തില്‍. അതുകൊണ്ടാണ്‌ വീണ്ടും പരത്തിപ്പറയാതെ ആശംസാക്കമന്റുകള്‍ എന്നു പ്രയോഗിച്ചത്‌. കൂടാതെ, ഞാന്‍ പറഞ്ഞത്‌ അത്തരം കമന്റുകള്‍ ഒരു പോസ്റ്റില്‍ ഇടുന്നതും ആ പോസ്റ്റ്‌ സ്വന്തം ഷെയേഡ്‌ ലിസ്റ്റില്‍ ഇടുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ്‌. ആ വ്യത്യാസമെന്താണെന്ന് പോസ്റ്റില്‍ വിശദീകരിച്ചിട്ടുമുണ്ട്‌. ഞാനടക്കം ഷെയേഡ്‌ ലിസ്റ്റ്‌ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിക്കവരും പല പോസ്റ്റിലും കമന്റിടാറുണ്ട്‌. ഈയൊരു വസ്തുത മാത്രം പോരേ, രണ്ടും രണ്ടു തരം പ്രക്രിയകളാണെന്നതും വായിച്ചവയില്‍ ശ്രദ്ധേയങ്ങളായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ കമന്റിടുക എന്ന സംഗതിയ്ക്ക്‌ യാതൊരു കാരണവശാലും എതിരല്ല എന്നതും മനസ്സിലാക്കാന്‍? പോരെങ്കില്‍, കമന്റും ഷെയേഡ്‌ ലിസ്റ്റുമായുള്ള വ്യത്യാസം വളരെ ലളിതമായി സിബു പറയുകയും ചെയ്തു, ഇവിടെ.

ഇനി പറയൂ, ഏതു തരം മണ്ണിലാണ്‌ ഞാന്‍ തല പൂഴ്ത്തി വച്ചിരിക്കുന്നതെന്ന്. പറയാനുള്ള സത്യസന്ധത താങ്കള്‍ക്കുണ്ടെങ്കില്‍ മാത്രം മതി.

(സ്വന്തം സമയക്കുറവിനെപ്പറ്റി പലതവണ പറയുക, ആരോപണങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കാന്‍ നില്‌ക്കാതെ ഗുഡ്‌ ബൈ പറയുക എന്നിങ്ങനെ താങ്കള്‍ പ്രകടിപ്പിച്ച അസഹിഷ്ണുതയെ അവഗണിച്ചു കൊണ്ട്‌ ഇത്രയുമെഴുതിയത്‌ ഈ കമന്റുകള്‍ വായിക്കുന്നത്‌ താങ്കളും ഞാനും മാത്രമല്ലെന്ന കാരണത്താലാണെന്നതും സാജന്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.)

പരാജിതന്‍ said...

തിരുത്ത്: മുകളിലെ കമന്റില്‍
“വിമല്‍ എന്ന പേരില്‍ ആക്‍ടീവ്‌ അല്ലാത്ത ഒരു ബ്ലോഗര്‍ വന്നു എന്തെങ്കിലും എഴുതി ചോദിച്ചാല്‍ താങ്കള്‍ മറുപടി കൊടുക്കുമോ?“ എന്ന ചോദ്യത്തില്‍ ‘ആക്‍ടീവ്‌ അല്ലാത്ത ഒരു ബ്ലോഗര്‍‘ എന്നതിനു പകരം ‘ആക്ടീവ് ബ്ലോഗര്‍ അല്ലാത്ത ഒരാള്‍’ എന്നു തിരുത്തി വായിക്കാനപേക്ഷ.

സാജന്‍| SAJAN said...

ഹരി, ഇവിടെയാ പ്രശ്നം,
താങ്കള്‍ പറയുന്ന മറുപടി കേള്‍ക്കില്ല എന്നു ഞാന്‍ പറഞ്ഞില്ലാലോ അല്ലേ, ഇക്കാര്യത്തില്‍ ഇനി എനിക്കൊന്നും പറയാനില്ലന്നല്ലേ പറഞ്ഞോളു:)

സുധീർ (Sudheer) said...

വായനാ ലിസ്റ്റ് അല്ല.ഒരു വാര്‍ത്താ ലിസ്റ്റ്