Monday, July 07, 2008

‘ബൌദ്ധിക‘മടവാള്‍

പുരകത്തിക്കുന്നവരുണ്ട്. കത്തുന്ന പുരയിലെ തീയണയ്ക്കാനും കത്തിക്കുന്നവരെ ആട്ടിയകറ്റാനും നോക്കുന്നവരുമുണ്ട്. അപ്പോള്‍ പക്ഷേ, ‘നിഷ്‌പക്ഷബുദ്ധിജീവിക’ളെന്തു ചെയ്യും? പരിസരത്തൊക്കെയില്ലേല്‍ മോശം. പക്ഷേ അതുകൊണ്ട് എന്തെങ്കിലും പ്രയോജനം വേണ്ടേ? ആഹ്, പറമ്പില്‍ വാഴയുണ്ടല്ലോ, വെട്ടുക തന്നെ! തന്നെയുമല്ല, ബൌദ്ധികത (കപടബൌദ്ധികതയായാലും മതി, പെട്ടെന്നാരും തിരിച്ചറിയില്ല) കൊണ്ട് നിര്‍‌മ്മിച്ച്, സാഹിത്യജ്ഞാനം കൊണ്ട് പിടിയിട്ട വെട്ടുകത്തിയാണെങ്കിലും വാഴ വീഴുമെന്നു തെളിയിക്കുകയുമാകാമല്ലോ!

12 comments:

ദേവന്‍ said...

ഒരു നാള്‍ അരാഷ്ട്രീയ ബുദ്ധിജീവികള്‍ ചോദ്യം ചെയ്യപ്പെടും എന്ന് നേരത്തേ കേട്ടു. ആ നാളു വന്നോ ഹരിയേ?

nalan::നളന്‍ said...

ആ ഭാഷാ നൈപുണ്യം ഒരനുഗ്രഹമാണു ഹരി, ഇല്ലെങ്കില്‍ ഈ ഉപരിപ്ലവതയൊക്കെ എങ്ങിനെ കൊണ്ടുനടക്കും.

Sanal Kumar Sasidharan said...

ചോദ്യചിഹ്നത്തിന് ഒരു മടവാളിന്റെ ആകൃതിയും ഉണ്ട് !

Kiranz..!! said...

എത്ര കൃത്യമായി എഴുതി വച്ചിരിക്കുന്നു.എന്റമ്മച്ച്യേ,ബ്ലോഗിലെ കാരണവന്മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് എന്തേലുമൊക്കെ പറയണ്ടായോ ?ചുരുക്കം “കണ്ടങ്കോരന്‍ ഈസ് നോട്ടറ്റോള്‍ ഏ കുറ്റക്കാരന്‍“ എന്നു പറയുന്നത് വരെയും കണ്ടങ്കോരന്റെ സ്ഥിതി ഫീകരം തന്നെ.അല്ല,കണ്ടങ്കോരനെ പറഞ്ഞാ മതി.

ഓഫ് :- കൊല്ലം-കല്ലട വിട്ടിട്ടു ഒത്തിരിനാളുകള്‍ക്കു ശേഷമാ മടവാള്‍ എന്നു കേള്‍ക്കുന്നത്,വല്യസന്തോഷമായെന്റക്കരേ :)

വെള്ളെഴുത്ത് said...
This comment has been removed by the author.
അനിലൻ said...

ഇതെനിയ്ക്കങ്ങ് ഇഷ്ടമായി ഹരീ

ചീയേഴ്സ്

തറവാടി said...

???????

വിശാഖ് ശങ്കര്‍ said...

വീഴുന്ന വാഴയുടെ പതനം കൊണ്ട് മൂര്‍ച്ച അളന്ന് ആഘോഷിക്കയുമാവാം..,അല്ലേ...!

Latheesh Mohan said...
This comment has been removed by the author.
പരാജിതന്‍ said...

ലതീഷേ,
കേവലമായ നിഷ്‌പക്ഷതയെപ്പറ്റിയാണ് ഇവിടെ പറഞ്ഞതെന്നു ലതീഷിനു തോന്നിയോ? ദുഷ്ടന്റെ ഫലം ചെയ്യുന്ന പരമശുദ്ധന്റെയും ‘അരശിയലിലെ ഇതെല്ലാം സഹജം താന്‍!’ എന്നു കാച്ചുന്ന അരസികന്റെയും നിഷ്‌പക്ഷത പോലും ഒകെ. പക്ഷേ, മുന്നോട്ടു വച്ച വാദങ്ങളുടെ മുനകള്‍ മുഴുവന്‍ മടങ്ങിച്ചുളുങ്ങുന്നതു കണ്ടിട്ടും ‘ഞാനതല്ല ഉദ്ദേശിച്ചത്, അങ്ങനെയല്ല അതിനെ കാണേണ്ടത്’ എന്ന ലൈനില്‍ വഴുവഴുക്കുന്ന തരം നിഷ്‌പക്ഷതയെ പരിഹസിക്കുകയല്ലാതെന്തു ചെയ്യും? മറ്റുള്ളവരെയെല്ലാം കാര്യങ്ങളുടെ ഒരു വശം മാത്രം കാണുന്നവരെന്നും വരട്ടുവാദത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരെന്നുമൊക്കെയുള്ള മട്ടില്‍ ലേബലടിച്ചിട്ട് തന്റേത് ഒറ്റപ്പെട്ട, മനസ്സിലാക്കപ്പെടാതെ പോയ നിലപാടാണെന്നൊക്കെ തട്ടിവിടുന്നത് എത്ര സൌമ്യമായ ഭാഷയിലാണെങ്കിലും ഭയങ്കര അന്യായം തന്നെ!

സാമാന്യ‌വത്‌കരണം എല്ലായ്‌പ്പോഴും ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്നറിയാം. പക്ഷേ ഇത്തരമൊരു സാമാന്യവത്കരണത്തെ അതിജീവിക്കാനുതകുന്ന തരം സ്‌പാര്‍‌ക്കൊന്നും ഇവിടെ ഉദ്ദേശിച്ചിരിക്കുന്ന ഇടങ്ങളില്‍ കണ്ടില്ല. (പിന്നെ, ‘പക്ഷം പിടിക്ക്, അല്ലെങ്കില്‍ ചാവ്’ എന്ന ഡയലോഗ് തൊമ്മനും ഗോപാലനും തമ്മില്‍ അതിരു തര്‍‌ക്കം നടക്കുന്നിടത്തു മാത്രം അപ്ലൈ ചെയ്യാനുള്ളതാണെന്നു മണ്ടയില്‍ ഇത്തിരി മസാലയുള്ള ആരെങ്കിലും പറയുമോ?)

(വീട്ടില്‍ നെറ്റില്ല, കുറേ നാളായി. അതാണ് മറുപടി വൈകിയത്.)

Latheesh Mohan said...
This comment has been removed by the author.
Deepa Praveen said...

you are right...